- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കൂറ്റൻ നക്ഷത്രങ്ങളും ചെറു നക്ഷത്രങ്ങളും മിന്നിത്തിളങ്ങും; പുൽക്കൂടും അലങ്കാരങ്ങളും നയന മനോഹമാകും; മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി അഞ്ചിന്
ലീഗ് സിറ്റി (റ്റെക്‌സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ പരിപാടികൾ ജനുവരി അഞ്ചിന് വൈകിട്ട് ആറു മണിക്ക് ലീഗ് സിറ്റിയിലുള്ള വാൾട്ടർ ഹാൾ പാർക്ക് ഓഡിറ്റോറിയത്തിൽവെച്ചു നടത്തപ്പെടും. മുൻ വർഷങ്ങളിലെന്നപോലെ ഏകദേശം പതിനാലും, പന്ത്രണ്ടും അടിയോളം ഉയരങ്ങളിലുള്ള കൂറ്റൻ നക്ഷത്രങ്ങളും, അഞ്ഞൂറിൽപരം ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകൾ, വൈവിധ്യമാർന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകൾ, അലങ്കാരങ്ങൾ എന്നിവയും ഒരുക്കി ലീഗ് സിറ്റി മലയാളികൾ ആഘോഷങ്ങൾ ഗംഭീരമാക്കാൻ ഒരുങ്ങുന്നു. ഇതോടൊപ്പം ലീഗ് സിറ്റിയിലെ പ്രശസ്ത ഗായകരെ അണിനിരത്തി ഒരു ഗാന നിശയും കൂടാതെ വൈവിധ്യമാർന്ന തരത്തിലുള്ള നൃത്ത, സംഗീത, നാടക പരിപാടികളും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. അതോടൊപ്പം തന്നെ രുചികരവും വൈവിധ്യവുമാർന്ന ഭക്ഷണങ്ങൾ ഒരുക്കികൊണ്ടുള്ള സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകൾ: സോജൻ ജോർജ് 409-256-9840, ഡോ.രാജ്കുമാർ മേനോൻ 262-744
ലീഗ് സിറ്റി (റ്റെക്‌സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ പരിപാടികൾ ജനുവരി അഞ്ചിന് വൈകിട്ട് ആറു മണിക്ക് ലീഗ് സിറ്റിയിലുള്ള വാൾട്ടർ ഹാൾ പാർക്ക് ഓഡിറ്റോറിയത്തിൽവെച്ചു നടത്തപ്പെടും.
മുൻ വർഷങ്ങളിലെന്നപോലെ ഏകദേശം പതിനാലും, പന്ത്രണ്ടും അടിയോളം ഉയരങ്ങളിലുള്ള കൂറ്റൻ നക്ഷത്രങ്ങളും, അഞ്ഞൂറിൽപരം ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകൾ, വൈവിധ്യമാർന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകൾ, അലങ്കാരങ്ങൾ എന്നിവയും ഒരുക്കി ലീഗ് സിറ്റി മലയാളികൾ ആഘോഷങ്ങൾ ഗംഭീരമാക്കാൻ ഒരുങ്ങുന്നു.
ഇതോടൊപ്പം ലീഗ് സിറ്റിയിലെ പ്രശസ്ത ഗായകരെ അണിനിരത്തി ഒരു ഗാന നിശയും കൂടാതെ വൈവിധ്യമാർന്ന തരത്തിലുള്ള നൃത്ത, സംഗീത, നാടക പരിപാടികളും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. അതോടൊപ്പം തന്നെ രുചികരവും വൈവിധ്യവുമാർന്ന ഭക്ഷണങ്ങൾ ഒരുക്കികൊണ്ടുള്ള സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകൾ: സോജൻ ജോർജ് 409-256-9840, ഡോ.രാജ്കുമാർ മേനോൻ 262-744-0452, ഡോ.നജീബ് കുഴിയിൽ, മാത്യു പോൾ 409-454-3472, വിനേഷ് വിശ്വനാഥൻ 228-249-4511, രാജൻകുഞ്ഞു ഗീവർഗീസ് 507-822-0051, ബിനു പാപ്പച്ചൻ 405-992-5716, ഷിബു ജോസഫ് 228-249-1819, ടെൽസൺ പഴമ്പിള്ളി 973-477-7775, കൃഷ്ണരാജ് കരുണാകരൻ 409-457-1257, രാജേഷ് പിള്ള 228-249-6020, ബിജോ സെബാസ്റ്റ്യൻ 409-256-6427, ഡോ. ജേക്കബ് തെരുവത്ത് 240-426-1845