- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ നിന്നു കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മലപ്പുറം സ്വദേശി വെടിയേറ്റു മരിച്ചതാണെന്ന് പൊലീസ്
റിയാദ്: റിയാദിൽ നിന്ന് നാലു ദിവസം മുമ്പ് കാണാതായ മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് വെട്ടുപാറ എടശേരിക്കടവ് കണ്ണംതൊടു ചെറുകുണ്ടിൽ ചീക്കോട് സ്വദേശി അഹമ്മദ് സലീമിനെ (37).ാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം സലിം ആഫ്രിക്കൻ വംശജരുടെ വെടിയേറ്റു മരിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നതായി റിപ്പോർട്ടുണ്ട്. മൃതദേഹം കണ്ടെത്തുമ്പോൾ ജീർണിച്ച നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് മലയാളികളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അഞ്ചുമാസമായി റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുകയായിരുന്നു അഹമ്മദ് സലീം.
റിയാദ്: റിയാദിൽ നിന്ന് നാലു ദിവസം മുമ്പ് കാണാതായ മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് വെട്ടുപാറ എടശേരിക്കടവ് കണ്ണംതൊടു ചെറുകുണ്ടിൽ ചീക്കോട് സ്വദേശി അഹമ്മദ് സലീമിനെ (37).ാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം സലിം ആഫ്രിക്കൻ വംശജരുടെ വെടിയേറ്റു മരിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നതായി റിപ്പോർട്ടുണ്ട്.
മൃതദേഹം കണ്ടെത്തുമ്പോൾ ജീർണിച്ച നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് മലയാളികളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അഞ്ചുമാസമായി റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുകയായിരുന്നു അഹമ്മദ് സലീം.
Next Story