- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിങ്കപ്പൂരിൽ കാണാതായ അതുൽ ഏബ്രഹാമിന്റെ മൃതദേഹം കിട്ടിയത് താമസ സ്ഥലത്ത് നിന്നും അരമണിക്കൂർ ദൂരെയുള്ള തടാകത്തിൽ നിന്നും; മൃതദേഹം നാളെ നാട്ടിലെത്തിക്കും; അതുലിന്റെ മരണം വർക്ക് പെർമിറ്റിനു വേണ്ടി ഹോട്ടലിൽജോലി നോക്കവേ: സ്‌കൂളിൽ നിന്നും ഉയർന്ന മാർക്കോടെ പ്ലസ്ടു പാസായ ശേഷം അതുൽ ഉപരിപഠനത്തിന് സിങ്കപ്പൂരിലെത്തിയത് ഒരു പാട് മോഹങ്ങളുമായി
കുമ്പനാട്: സിങ്കപ്പൂരിൽ നിന്ന് കാണാതാവുകയും രണ്ട് ദിവസങ്ങൾക്ക് ശഏഷം മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത അതുൽ അജി ഏബ്രഹാമി(20)ന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കാണാതായ അതുലിന്റെ മൃതദേഹം വ്യാഴാഴ്ച താമസസ്ഥലത്തു നിന്ന് അരമണിക്കൂർ സഞ്ചാരദൂരത്തിലുള്ള സെന്റോസ തടാകത്തിൽ നിന്നാണ് കണ്ടെത്തിയത്. സിംഗപ്പൂരിലെ എസ്ഡിഎച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിദ്യാർത്ഥിയായ അതുലിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മൃതദേഹം സാന്റോസ് തടാകത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. എന്നാൽ അതുൽ എന്തിനാണ് അവിടേക്ക് പോയതെന്ന കാര്യം വ്യക്തമല്ല. നന്നായി പഠിച്ചിരുന്ന അതുൽ ഒരുപാട് മോഹങ്ങളുമായാണ് സിങ്കപ്പൂരിലേക്ക് പോയത്. ഒരു വർഷം മുൻപ് സിംഗപ്പൂരിലെത്തിയ അതുൽ, വർക്ക് പെർമിറ്റിനുവേണ്ടി ഹോട്ടലിൽ അപ്രന്റീസ് ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു. സെൻട്രൽ സിംഗപ്പൂരിലെ ലാർക്കി ക്വേയിലായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി ജോലിക്കുശേഷം അതുൽ താമസസ്ഥലത്തു തിരികെ എത്തിയില്ല. ഒരുമിച്ചു താമസിച്ചി
കുമ്പനാട്: സിങ്കപ്പൂരിൽ നിന്ന് കാണാതാവുകയും രണ്ട് ദിവസങ്ങൾക്ക് ശഏഷം മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത അതുൽ അജി ഏബ്രഹാമി(20)ന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കാണാതായ അതുലിന്റെ മൃതദേഹം വ്യാഴാഴ്ച താമസസ്ഥലത്തു നിന്ന് അരമണിക്കൂർ സഞ്ചാരദൂരത്തിലുള്ള സെന്റോസ തടാകത്തിൽ നിന്നാണ് കണ്ടെത്തിയത്.
സിംഗപ്പൂരിലെ എസ്ഡിഎച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിദ്യാർത്ഥിയായ അതുലിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മൃതദേഹം സാന്റോസ് തടാകത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.
എന്നാൽ അതുൽ എന്തിനാണ് അവിടേക്ക് പോയതെന്ന കാര്യം വ്യക്തമല്ല. നന്നായി പഠിച്ചിരുന്ന അതുൽ ഒരുപാട് മോഹങ്ങളുമായാണ് സിങ്കപ്പൂരിലേക്ക് പോയത്.
ഒരു വർഷം മുൻപ് സിംഗപ്പൂരിലെത്തിയ അതുൽ, വർക്ക് പെർമിറ്റിനുവേണ്ടി ഹോട്ടലിൽ അപ്രന്റീസ് ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു. സെൻട്രൽ സിംഗപ്പൂരിലെ ലാർക്കി ക്വേയിലായിരുന്നു താമസം.
ചൊവ്വാഴ്ച രാത്രി ജോലിക്കുശേഷം അതുൽ താമസസ്ഥലത്തു തിരികെ എത്തിയില്ല. ഒരുമിച്ചു താമസിച്ചിരുന്ന കൂട്ടുകാർ പിറ്റേന്നു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ വ്യാഴാഴ്ച അതുലിന്റെ മൃതദേഹമാണ് പൊലീസിന് കിട്ടിയത്.
സിംഗപ്പൂർ പൊലീസാണു അതുൽ മരിച്ച വിവരം വീട്ടിൽ അറിയിച്ചത്. മൃതദേഹം നാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കോഴഞ്ചേരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നു മികച്ച മാർക്കോടെ പ്ലസ് ടു പാസായശേഷമാണു സിംഗപ്പൂരിൽ ഉപരിപഠനത്തിനു പോയത്. മായ ആണ് മാതാവ്. സഹോദരൻ: അമൽ ഏബ്രഹാം.