- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയായ ബിരുദ വിദ്യാർത്ഥി ഖത്തറിൽ മരിച്ചത് കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ; ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചതിന് പിന്നാലെ മറ്റൊരു വാഹനവും ഇടിച്ച് കയറി; ബിബിഎ വിദ്യാർത്ഥിയും കുടുംബവും വർഷങ്ങളായി താമസിക്കുന്നത് ഖത്തറിൽ
പയ്യോളി(കോഴിക്കോട്): മലയാളി വിദ്യാർത്ഥിക്ക് ഖത്തറിൽ ദാരുണാന്ത്യം. തിക്കോടി പെരുമാൾപുരം മണലൊടി പറമ്പിൽ ടി.കെ.ഹാഷിമിന്റെ മകൻ മുഹമ്മദ് യാസീനാണ്(22) വ്യാഴാഴ്‌ച്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. 11 മണിയോടെയാണ് സംഭവം. മുഹമ്മദ് യാസീൻ ഓടിച്ചിരുന്ന കാർ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. പിന്നാലെ മറ്റൊരു വാഹനവും യാസീൻ സഞ്ചരിച്ചിരുന്ന കാറിൽ വന്നിടിച്ചു. ബിബിഎ ബിരുദ വിദ്യാർത്ഥിയാണ് യാസീൻ. യാസീനും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസം. മാതാവ്: സറീന. സഹോദരങ്ങൾ: നിസാം, ഹിസാന.
പയ്യോളി(കോഴിക്കോട്): മലയാളി വിദ്യാർത്ഥിക്ക് ഖത്തറിൽ ദാരുണാന്ത്യം. തിക്കോടി പെരുമാൾപുരം മണലൊടി പറമ്പിൽ ടി.കെ.ഹാഷിമിന്റെ മകൻ മുഹമ്മദ് യാസീനാണ്(22) വ്യാഴാഴ്‌ച്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. 11 മണിയോടെയാണ് സംഭവം. മുഹമ്മദ് യാസീൻ ഓടിച്ചിരുന്ന കാർ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു.
പിന്നാലെ മറ്റൊരു വാഹനവും യാസീൻ സഞ്ചരിച്ചിരുന്ന കാറിൽ വന്നിടിച്ചു. ബിബിഎ ബിരുദ വിദ്യാർത്ഥിയാണ് യാസീൻ. യാസീനും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസം. മാതാവ്: സറീന. സഹോദരങ്ങൾ: നിസാം, ഹിസാന.
Next Story