- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടെണ്ണം വിട്ടാൽ മുണ്ടുംമടക്കി കുത്തി കയ്യാങ്കളിക്കിറങ്ങുന്ന മലയാളികളെ കണ്ടാൽ തന്നെ യുഎഇക്കാർക്ക് അലർജി; ആഘോഷങ്ങൾ ഏതുമായിക്കോട്ടെ മുണ്ടുടുത്തുള്ള മലയാളികളുടെ ആറാം തമ്പുരാൻ സ്റ്റൈലിന് പാരയായതും മലയാളികൾ; മലയാളികളുടെ 'അഭിമാന മുണ്ടി'ന് വിലക്കു വന്ന വഴി ഇങ്ങനെ
ദുബായ്: ആഘോഷം ഏതായാലും മുണ്ടുടുത്ത് ആറാം തമ്പുരാൻ സ്‌റ്റൈലിൽ എത്തുന്നത് പ്രവാസി മലയാളികളുടെ ഒരു പാഷനാണ്. പ്രത്യേകിച്ച് ഗൾഫ് മലയാളികൾക്ക് ആഘോഷ വേളയിൽ മുണ്ട് ഒഴിച്ചു കൂടാവാനാകാത്ത വസ്തുവായി മാറുകയും ചെയ്തു. എന്നാൽ യുഎഇക്കാർക്ക് മുണ്ടുടുത്തു നില്ക്കുന്ന മലയാളികളെ കാണുന്നതേ അലർജിയാണ്. രണ്ടെണ്ണം അകത്ത് ചെന്നാൽ മുണ്ടും മടക്കി കുത്തി കയ്യാങ്കളിക്കിറങ്ങുന്ന മലയാളികളുടെ ജഗന്നാഥൻ കളിയാണ് ഇതിന്റെ പ്രധാന കാരണവും. ഇതോടെ മലയാളികളുടെ മുണ്ട് മോഹത്തിന് മലാളികൾ തന്നെ പാരയാകുകയും ചെയ്തു. രണ്ടെണ്ണം വീശിയാൽ മുണ്ടും മടക്കി കുത്തി കയ്യാങ്കളിക്കിറങ്ങുന്ന ചില മലയാളികൾ അങ്ങിങ്ങ് പൊതുശല്യമായതോടെയാണ് അധികൃതരിൽ നിന്ന് പൊതുസ്ഥലങ്ങളിൽ മുണ്ടുടുക്കുന്നതിന് അപ്രഖ്യാപിത വിലക്ക് വീണത്. മുണ്ടുടുത്ത മലയാളികൾ തനി കവല ചട്ടമ്പികളായതോടെ പലരും അകത്തായി. ചിലര നാടുകടത്തുകയും ചെയ്തതോടെ പൊതുസ്തലങ്ങളിൽ മുണ്ടുടുക്കുന്നവർ അപൂർവമായി. അഥവാ ആരെങ്കിലും ഇതൊന്നുമറിയാതെ മുണ്ടുടുത്ത് മടക്കി കുത്തി മലയാളി സ്റ്റൈലിൽ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ
ദുബായ്: ആഘോഷം ഏതായാലും മുണ്ടുടുത്ത് ആറാം തമ്പുരാൻ സ്‌റ്റൈലിൽ എത്തുന്നത് പ്രവാസി മലയാളികളുടെ ഒരു പാഷനാണ്. പ്രത്യേകിച്ച് ഗൾഫ് മലയാളികൾക്ക് ആഘോഷ വേളയിൽ മുണ്ട് ഒഴിച്ചു കൂടാവാനാകാത്ത വസ്തുവായി മാറുകയും ചെയ്തു. എന്നാൽ യുഎഇക്കാർക്ക് മുണ്ടുടുത്തു നില്ക്കുന്ന മലയാളികളെ കാണുന്നതേ അലർജിയാണ്. രണ്ടെണ്ണം അകത്ത് ചെന്നാൽ മുണ്ടും മടക്കി കുത്തി കയ്യാങ്കളിക്കിറങ്ങുന്ന മലയാളികളുടെ ജഗന്നാഥൻ കളിയാണ് ഇതിന്റെ പ്രധാന കാരണവും. ഇതോടെ മലയാളികളുടെ മുണ്ട് മോഹത്തിന് മലാളികൾ തന്നെ പാരയാകുകയും ചെയ്തു.
രണ്ടെണ്ണം വീശിയാൽ മുണ്ടും മടക്കി കുത്തി കയ്യാങ്കളിക്കിറങ്ങുന്ന ചില മലയാളികൾ അങ്ങിങ്ങ് പൊതുശല്യമായതോടെയാണ് അധികൃതരിൽ നിന്ന് പൊതുസ്ഥലങ്ങളിൽ മുണ്ടുടുക്കുന്നതിന് അപ്രഖ്യാപിത വിലക്ക് വീണത്. മുണ്ടുടുത്ത മലയാളികൾ തനി കവല ചട്ടമ്പികളായതോടെ പലരും അകത്തായി. ചിലര നാടുകടത്തുകയും ചെയ്തതോടെ പൊതുസ്തലങ്ങളിൽ മുണ്ടുടുക്കുന്നവർ അപൂർവമായി. അഥവാ ആരെങ്കിലും ഇതൊന്നുമറിയാതെ മുണ്ടുടുത്ത് മടക്കി കുത്തി മലയാളി സ്റ്റൈലിൽ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് മുണ്ടുമാറ്റണമെന്ന് താക്കീത് നൽകി വിട്ടയക്കുമായിരുന്നു.
ഇതെല്ലാമായപ്പോൾ മുണ്ടു ധാരികളായ മലയാളികളും തമിഴരും വംശനാശം സംഭവിച്ചവരെ പോലെയായി. എല്ലാവരും അങ്ങനെ വഴിക്കു വന്നു. പക്ഷെ അടുത്തകാലത്തായി മുണ്ടുടുത്ത മലയാളികൾ ധാരാളമായി വീണ്ടും സാധാരണ കാഴ്ചയാവുന്നു. പക്ഷെ മടക്കിക്കുത്താതെ ഭംഗിയായി നിവർത്തി തന്നെ മുണ്ടുടുത്തു നടക്കുന്നവരെ പൊലീസും ശല്യപ്പെടുത്താറില്ല.
പണിസ്ഥലത്തല്ലാതെ ഒഴിവു ദിനങ്ങളിലും സായാഹ്നങ്ങളിലും മുണ്ടു ധരിച്ചു നടക്കുന്നവർ മലയാളികളാണെന്ന് തിരിച്ചരിയാനുമാവുന്നു. മുണ്ടുടുക്കുന്ന മലയാളികൾ പരസ്പരം പരിചയപ്പെട്ട് സൗഹൃദത്തിലാവുമ്പോൾ മുണ്ട് സൗഹൃദത്തിന്റെ ഒരു ബന്ധച്ചരടു കൂടിയാവുന്നു.