ജിദ്ദ: വിഷ ഉറുമ്പ് കടിച്ചു മരിച്ച സൗദി മലയാളി സൂസിയുടെ മരണ വാർത്തയുടെ നടുക്കം മാറും മുമ്പേ സൗദി മലയാളികളെ തേടി മറ്റൊരു മരണ വാർത്ത കൂടി. റിയാദ് ഇന്റർനാഷണൽ സ്‌കൂൾ അദ്ധ്യാപികയായിരുന്ന ബ്യൂല എബ്രാഹമാണ് (38) മരണത്തിന് കീഴടങ്ങിയത്. റിയാദിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം.

കാനഡയിലേക്ക് പോകാനിരിക്കവേയാണ് റിയാദ് ഇന്റർനേഷനൽ ഇന്ത്യൻ സ്‌കൂൾ മുൻ അദ്ധ്യാപികയും കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയുമായ വിത്തുപുരയിൽ ബ്യൂലയെ മരണം തേടി എത്തിയത്. 38കാരിയായ ബ്യൂല ഉപരി പഠനത്തിനായി കാനഡയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു കഴിഞ്ഞ ഒരു വർഷമായി. ഇതിനുള്ള ദിവസങ്ങൾ അടുത്തെത്തിയപ്പോഴാണ് മരണം ബ്യൂലയെ തേടി എത്തിയത്.

തൃശൂർ ആൽപ്പാറയിലെ ഇടപ്പാറ വീട്ടിൽ ബിജു ഐസക്കിന്റെ ഭാര്യയാണ് ബ്യൂല. കഴിഞ്ഞ 12 വർഷമായി സൗദിയിലായിരുന്നു ബ്യൂലയുടെ താമസം. കഴിഞ്ഞ മൂന്നു വർഷം അദ്ധ്യാപികയായിരുന്നു. എംബിഎ ബിരുദമുള്ള ഇവർ ഒരുവർഷം മുൻപ് ജോലി രാജി വച്ചു കാനഡക്ക് പോകാനൊരുക്കം തുടങ്ങി. ഇതിനുള്ള ദിവസങ്ങൾ അടുത്തെത്തിയപ്പോൾ ബ്യൂലയെ തേടി മരണവും എത്തി.

ഏതാനും ദിവസങ്ങൾക്കു മുൻപു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. സതേൺ ഏജി സൂപ്രണ്ടും മലബാർ ഏജി ഡിസ്ട്രിക്റ്റ് സൂപ്രണ്ടുമായ പാസ്റ്റർ വിത്തുപുരയിൽ വി.ടി ഏബ്രഹാമിന്റെയും തങ്കമ്മ എബ്രഹാമിന്റെയും മൂത്ത മകളാണ് ബ്യൂല.

തൃശൂർ പീച്ചി ആൽപ്പാറ സ്വദേശി ബിജു ഐസക് ആണ് ഭർത്താവ്. മക്കൾ: ജോവൽ ബിജു (14), ജെറോം ബിജു (10 ).സഹോദരിമാർ: ബെറ്റ്‌സി,ബെനീറ്റ്. വിഷ ഉറുമ്പ് കടിച്ചു മരിച്ച സൂസിയുടെ മരണ വാർത്തയ്ക്ക് പിന്നാലെ ബ്യൂലയുടെ മരണ വിവരവും സൗദിയിലെ മലയാളികളെ സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്.