കൊടുങ്ങല്ലൂർ: ബഹ്‌റൈനിലെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിനിയുടെതുകൊലപാതകമോ? ബ്യൂട്ടിഷൻ ജോലിക്കായി ജിനി രണ്ടര ലക്ഷം രൂപ നൽകിയാണ് ബഹ്‌റൈനിൽ എത്തിയത്. എന്നാൽ ജിനി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന് ആരോപണം. ചാലക്കുടി കൊമ്പൊടിഞ്ഞിമാക്കൽ സ്വദേശിയായ മിനിയെന്ന സ്ത്രീയാണ് ജിനിയെ ഗൾഫിൽ എത്തിച്ചത്. മൃതദേഹത്തെ അനുഗമിച്ച് എത്തിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ എട്ടുമണിയോടെ നാട്ടിൽ എത്തിച്ച മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് വിധേയമാക്കി. കൊടുങ്ങല്ലൂർ സ്വദേശിനിയായ പുല്ലൂറ്റ്, ചാപ്പാറ പറൂക്കാരൻ ആന്റണിയുടെ ഭാര്യയാണ് ജിനി. കഴിഞ്ഞ വെള്ളിയാഴ്ച ബഹ്‌റൈനിലെ താമസ സ്ഥലത്താണ് മിനിയെ മരിച്ചനിലയിൽ കണ്ടത്. ജിനി താമസ സഥലത്തെ ബെഡ്‌റൂമിലെ സീലിങ് ഫാനിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. കൂടെ ജോലി ചെയ്യുന്നവരെയും ബഹ്റൈനിലെ റെസ്റ്ററന്റിൽ  തന്നെ ജോലി ചെയ്യുന്ന ബന്ധുവിനെയും മരിക്കുന്നതിന് അര മണിക്കൂർ മുൻപ് വിളിച്ചറിയിച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്.

ബഹ്റൈനിലുള്ള സഹോദരഭാര്യയടക്കമുള്ളവർ ജിനി താമസിക്കുന്ന ഗുദൈബിയയിലെ ഫ്‌ലാറ്റിലെത്തിയപ്പോൾ മുറി ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്താണ് അവർ അകത്തു കയറിയത്. എന്നാൽ ശനിയാഴ്ച വൈകിട്ടാണ് ജിനി മരിച്ച വിവരം നാട്ടിലുള്ള ബന്ധുക്കളും ഭർത്താവും അറിയുന്നത്. വിവരം അറിഞ്ഞ് ഖത്തറിലുള്ള ജിനിയുടെ ഭർത്താവ് ആന്റണി നാട്ടിലെത്തി.

പൊലീസ് കസ്റ്റഡിയിൽ എടുത്ത ചാലക്കുടിക്കാരിയായ യുവതിയാണ് ആറു മാസം മുമ്പ് ജിനിയെ ഗൾഫിലേക്ക് കൊണ്ടു പോയത്. ബ്യൂട്ടീഷനായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഈ യുവതിയ ജിനിയെ ബഹ്‌റനിൽ എത്തിച്ചത്. എന്നാൽ പറഞ്ഞ ജോലിയല്ല ജിനിക്ക് നൽകിയതെന്നും മറ്റൊരു ജോലിക്ക് പോകണമെന്നാവശ്യപ്പെട്ട് ഈ സ്ത്രീ പലപ്പോഴും പീഡിപ്പിക്കുകയും മറ്റും ചെയ്യാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

അതേസമയം മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയശേഷം ഹൈദരാബാദിലേക്ക് പോകാനായിരുന്നു ചാലക്കുടി സ്വദേശിനിയുടെ ശ്രമം. എന്നാൽ, ബന്ധുക്കൾ നയത്തിൽ ഇവരെ പുല്ലൂറ്റുള്ള ജിനിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. രോഷാകുലരായ വീട്ടുകാർ ഇവരെ തടഞ്ഞുവെയ്ക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു.

ഇവരും ഇവരുടെ മക്കളും മൃതദഹത്തെ അനുഗമിച്ച് വീട്ടിൽ എത്തി. സംഭവമറിഞ്ഞെത്തിയ ബന്ധുക്കളും അയൽവാസികളും ഇവരെ ചോദ്യം ചെയ്യുതയും ജിനി ജീവനൊടുക്കിയതാണെങ്കിൽ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2017 ജൂലൈ 21നാണ് ജിനി ഗൾഫിലേക്ക് പോയത്. വി.ആർ. സുനിൽകുമാർ എംഎ‍ൽഎ., സിഐ പി.സി. ബിജുകുമാർ, എസ്.ഐ. ജിനേഷ് എന്നിവർ സ്ഥലത്തെത്തുകയും ഇവരെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഈ സ്ത്രീയോടൊപ്പം ഇവരുടെ അമ്മയും മറ്റു രണ്ടു കുട്ടികളും ഉണ്ടായിരുന്നു.

വീട്ടുകാരുടെ മൊഴിപ്രകാരം പൊലീസ് കേസെടുത്തു. വിദേശത്ത് നടന്ന സംഭവമായതിനാൽ കൂടുതൽ അന്വഷണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധന നടത്തിയശേഷം ചാപ്പാറ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ചാപ്പാറ കാച്ചപ്പിള്ളി ജോസിന്റെയും മേരിയുടെയും മകളാണ് ജിനി. മക്കൾ: അലീന, ആൽബിൻ, ആൽവിൻ, ആൽവിയ.