- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂസിലന്റിലെ നെൽസണിൽ ബീച്ചിലിറങ്ങിയ മലയാളി യുവതി മുങ്ങി മരിച്ചു; ഭർത്താവിനൊപ്പം കടലിൽ ഇറങ്ങിയ കുണ്ടറ സ്വദേശിനിയായ 29കാരിയുടെ മരണത്തിൽ നടുങ്ങി ന്യൂസിലന്റ് മലയാളികൾ: സ്പൗസ് വിസയിൽ ഭർത്താവിനൊപ്പം എത്തിയ ടീനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും
നെൽസൺ: ന്യൂസിലന്റിലെ നെൽസണിലെ ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി യുവതി മുങ്ങി മരിച്ചു. ഭർത്താവിനൊപ്പം കുളിക്കാൻ കടലിൽ ഇറങ്ങിയ കുണ്ടറ സ്വദേശിയായ ടീന എന്ന യുവതിയാണ് മുങ്ങി മരിച്ചത്. ഇന്ന് രാവിലെ 1.30 ഓടെയാണ് സംഭവം നടന്നത്. യുവതി മുങ്ങി താഴുന്നതു കണ്ട പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നെൽസമിലെ തുഹാനൗ ബീച്ചിൽ കുളിക്കവേയാണ് ടീന മുങ്ങി മരിച്ചത്. സ്പൗസ് വിസയിലെത്തിയതായിരുന്നു ടിനാ കുഞ്ഞപ്പൻ. സ്റ്റുഡന്റ് വിസയിൽ ന്യൂസിലന്റിൽ എത്തിയ ജിലു സി ജോണിന്റെ ഭാര്യയാണ് ടീന. സ്റ്റുഡന്റ് വിസാ കാലാവധി അവസാനിച്ചതിനാൽ വർക്ക് വിസയിൽ ന്യൂസിലന്റിൽ തുടരവെയാണ് ഭാര്യയേയും സ്പൗസ് വിസയിൽ ഇങ്ങോട്ടേക്ക് കൊണ്ടു വന്നത്. അർദ്ധരാത്രിയിൽ ഉല്ലാസത്തിനിറങ്ങിയ ഇരുവരും ബീച്ചിലൂടെ നടക്കുകയായിരുന്നു. അതിനു ശേഷം കുളിക്കാനായി വെള്ളത്തിലിറങ്ങിയതോടെയാണ് അപകടം ഉണ്ടായത്. പൊലീസ് എത്തുമ്പോഴേക്കും തിരമാലകൾക്കിടയിൽ നിന്നും രക്ഷപ്പെടാൻ ഇരുവരും ശ്രമം നടത്തുന്നതാണ് കണ്ടത്. ജിലു ടീനയെ തള്ളി കരയിലേക്ക് എത്തിക്കാനും ശ്രമം നടത്തി. എന്നാൽ ടീ
നെൽസൺ: ന്യൂസിലന്റിലെ നെൽസണിലെ ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി യുവതി മുങ്ങി മരിച്ചു. ഭർത്താവിനൊപ്പം കുളിക്കാൻ കടലിൽ ഇറങ്ങിയ കുണ്ടറ സ്വദേശിയായ ടീന എന്ന യുവതിയാണ് മുങ്ങി മരിച്ചത്. ഇന്ന് രാവിലെ 1.30 ഓടെയാണ് സംഭവം നടന്നത്. യുവതി മുങ്ങി താഴുന്നതു കണ്ട പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നെൽസമിലെ തുഹാനൗ ബീച്ചിൽ കുളിക്കവേയാണ് ടീന മുങ്ങി മരിച്ചത്. സ്പൗസ് വിസയിലെത്തിയതായിരുന്നു ടിനാ കുഞ്ഞപ്പൻ. സ്റ്റുഡന്റ് വിസയിൽ ന്യൂസിലന്റിൽ എത്തിയ ജിലു സി ജോണിന്റെ ഭാര്യയാണ് ടീന. സ്റ്റുഡന്റ് വിസാ കാലാവധി അവസാനിച്ചതിനാൽ വർക്ക് വിസയിൽ ന്യൂസിലന്റിൽ തുടരവെയാണ് ഭാര്യയേയും സ്പൗസ് വിസയിൽ ഇങ്ങോട്ടേക്ക് കൊണ്ടു വന്നത്.
അർദ്ധരാത്രിയിൽ ഉല്ലാസത്തിനിറങ്ങിയ ഇരുവരും ബീച്ചിലൂടെ നടക്കുകയായിരുന്നു. അതിനു ശേഷം കുളിക്കാനായി വെള്ളത്തിലിറങ്ങിയതോടെയാണ് അപകടം ഉണ്ടായത്. പൊലീസ് എത്തുമ്പോഴേക്കും തിരമാലകൾക്കിടയിൽ നിന്നും രക്ഷപ്പെടാൻ ഇരുവരും ശ്രമം നടത്തുന്നതാണ് കണ്ടത്. ജിലു ടീനയെ തള്ളി കരയിലേക്ക് എത്തിക്കാനും ശ്രമം നടത്തി. എന്നാൽ ടീന മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ജിലുവിനെ പോല് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഭേദപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഇന്ത്യൻ സമൂഹത്തിൽ നിന്നും പുറത്തു വരുന്ന രണ്ടാമത്തെ മുങ്ങി മരണ വാര്ത്തയാണിത്. കഴിഞ്ഞ ദിവസം 26കാരിയായ ഇന്ത്യൻ യുവതിയും വൈമാരാ ബീച്ചിൽ മുങ്ങി മരിച്ചിരുന്നു.