- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ മലയാളി വീട്ടമ്മയെ ഇൻസുലിൻ കുത്തിവച്ചും ശ്വാസം മുട്ടിച്ചും കൊന്നതിന് അറസ്റ്റിലായത് മകൾ; അമ്മയെ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് മകൾ കൊടുംകൈ ചെയ്തെന്ന് പൊലീസ്; കൊല്ലത്ത് നിന്നും വർഷങ്ങൾക്ക് മുമ്പ് കുടിയേറിയ കുടുംബത്തിലെ ദുരന്തം അറിഞ്ഞ് വിശ്വസിക്കാനാവാതെ യുകെയിലെ മലയാളി സമൂഹം
ലണ്ടൻ: നൊന്തുപെറ്റ അമ്മയെ വിഷം കൊടുത്തുകൊലപ്പെടുത്താൻ ഒരു മകൾക്ക് മനസു വരുമോ? അതും ഒരു സമ്പന്ന രാജ്യത്ത് വർഷങ്ങളായി താമസിക്കുന്ന യുവതിക്ക്? അതിക്രൂരമായ ഒരു കൊലപാതക വാർത്തയെക്കുറിച്ച് അറിഞ്ഞ യുകെയിലെ മലയാളി സമൂഹം ഞെട്ടുകയാണ്. എന്തിന് ഈ കൊടുംകൈ ചെയ്തുവെന്ന ചോദ്യവും അവർ ഉന്നയിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് പോയപ്പോൾ അമ്മയെ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ് മകൾ ഈ കടും കൈ ചെയ്തതെന്നാണ് വ്യക്തമായത്. കൊല്ലം സ്വദേശിയായ മലയാളി വയോധികയാണ് സ്വന്തം മകളുടെ കൈകളാൽ കൊല്ലപ്പെട്ടത്. ലണ്ടനിലെ ക്രോയ്‌ഡോണിലെ വീട്ടിൽ വച്ച് അമ്മയെ ഇൻസുലിൻ കുത്തിവച്ച ശേഷം ശ്വാസം മുട്ടിച്ചാണ് യുവതി കൊലപ്പെടുത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. മൂർലാൻഡ് റോഡിൽ താമസിച്ചിരുന്ന മാർത്ത പെരേര(77) കൊല്ലപ്പെട്ട സംഭവത്തിൽ മകൾ ഷേർളി ഡിസിൽവ(55)യെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വയോധികയായ മാതാവിനെ പരിരക്ഷിക്കാനുള്ള പ്രയാസം മൂലമാകാം മകൾ ഈ കടുംകൈ ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഈ സംഭവം അറിഞ്ഞതോടെ യുകെയിലെ മലയാളി
ലണ്ടൻ: നൊന്തുപെറ്റ അമ്മയെ വിഷം കൊടുത്തുകൊലപ്പെടുത്താൻ ഒരു മകൾക്ക് മനസു വരുമോ? അതും ഒരു സമ്പന്ന രാജ്യത്ത് വർഷങ്ങളായി താമസിക്കുന്ന യുവതിക്ക്? അതിക്രൂരമായ ഒരു കൊലപാതക വാർത്തയെക്കുറിച്ച് അറിഞ്ഞ യുകെയിലെ മലയാളി സമൂഹം ഞെട്ടുകയാണ്. എന്തിന് ഈ കൊടുംകൈ ചെയ്തുവെന്ന ചോദ്യവും അവർ ഉന്നയിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് പോയപ്പോൾ അമ്മയെ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ് മകൾ ഈ കടും കൈ ചെയ്തതെന്നാണ് വ്യക്തമായത്. കൊല്ലം സ്വദേശിയായ മലയാളി വയോധികയാണ് സ്വന്തം മകളുടെ കൈകളാൽ കൊല്ലപ്പെട്ടത്.
ലണ്ടനിലെ ക്രോയ്‌ഡോണിലെ വീട്ടിൽ വച്ച് അമ്മയെ ഇൻസുലിൻ കുത്തിവച്ച ശേഷം ശ്വാസം മുട്ടിച്ചാണ് യുവതി കൊലപ്പെടുത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. മൂർലാൻഡ് റോഡിൽ താമസിച്ചിരുന്ന മാർത്ത പെരേര(77) കൊല്ലപ്പെട്ട സംഭവത്തിൽ മകൾ ഷേർളി ഡിസിൽവ(55)യെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വയോധികയായ മാതാവിനെ പരിരക്ഷിക്കാനുള്ള പ്രയാസം മൂലമാകാം മകൾ ഈ കടുംകൈ ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഈ സംഭവം അറിഞ്ഞതോടെ യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ഞെട്ടലിലാണ്. സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലായ മകൾ ഷേർളി ഡിസിൽവ ഇക്കഴിഞ്ഞ ഒന്നാം തിയതി കോടതിയിൽ ജാമ്യം തേടി എത്തിയിരുന്നു.
മാതാവായ മാർത്ത പെരേരയെ ക്രൂരമായാ ഷേർലി കൊലപ്പെടുത്തിയത്. അറസ്റ്റിലായ ഇവരെ കൊലപാതക്കുറ്റം ചാർജ് ചെയ്യുകയും ബാർക്ലേ റോഡിലുള്ള ക്രോയ്ഡോൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ഹിയറിംഗിന് ഷിർലെയുടെ ചില കുടുംബാംഗങ്ങളും എത്തിയിരുന്നു. വയോധികയായ മാതാവിനെ മകൾ അമിതമായി ഇൻസുലിൻ കുത്തി വച്ച ശേഷം തലയിണ കൊണ്ട് മുഖത്ത് അമർത്തി കൊലചെയ്‌തെന്ന സംഭവം മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഇങ്ങനെ അമ്മയോട് ക്രൂരത പ്രവർത്തിക്കാൻ ഇവർക്ക് എങ്ങനെ കഴിഞ്ഞു എന്നതാണ് എല്ലാവരുടെയും ചോദ്യം.
കൊല്ലം സ്വദേശികളായ ഇവർ കഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി ലണ്ടനിലെ ക്രോയ്‌ഡോണിലേക്ക് ചേക്കേറിയിട്ട്. വയോധികയായ അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഇവർ കടുംകൈ പ്രവർത്തിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അറ്‌സറ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഷേർളിയുടെ കേസ് അടുത് ഏപ്രിലിലാണ് കോടതി പരിഗണിക്കുക എന്നാണ് അറിയുന്നത്. സംഭവത്തിൽ ഷേർളി മാത്രം പ്രതിയായിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയതെന്ന് സൂചനയുണ്ട്.
അമ്മയെ കൊലപ്പെടുത്തിയ ശേഷം ഷേർളി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതും. സംഭവസമയം ക്രോയ്‌ടോൻ പൊലീസിൽ ജോലി ചെയ്യുന്ന ഇവരുടെ ഭർത്താവ് നാട്ടിൽ അവധിക്കാലം ചെലവിടാൻ പോയിരിക്കുക ആയിരുന്നെന്നു. ക്രോയ്‌ടോൻ സെന്റ് മേരിസ് ഇടവകയിൽ അംഗമായിരുന്ന മാർത്തയെയും ഷേർളിയെയും നന്നായി അടുത്തറിയുന്നവരാണ് ഇവിടെയുള്ള മലയാളികൾ പറയുന്നത്. സംഭവ ശേഷം മാർത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനും ആത്മാവിന് നിത്യശാന്തി നേർന്നുള്ള പ്രാർത്ഥനയ്ക്കും ഒട്ടേറെ മലയാളികൾ എത്തിയിരുന്നു.
പൊലീസ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ഉടൻ സംസ്‌കരിക്കാൻ കഴിഞ്ഞേക്കും എന്നാണ് ഇവിടുത്തെ മലയാളി സമൂഹത്തിന്റെ പ്രതീക്ഷ. മെട്രോപൊളിറ്റൻ പൊലീസിലെ പ്രത്യേക ഡിക്ടറേറ്റിവ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നതും. കുറ്റം തെളിയിക്കാനായാൽ ഷേർളി നീണ്ട കാലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കും. മാർത്തയും കുടുംബവും ആദ്യ കാല കുടിയേറ്റക്കാരായാണ് ലണ്ടനിൽ എത്തിയത്. ഇവരുടെ ഒട്ടേറെ ബന്ധുക്കളും യുകെയിൽ ഉണ്ട്. കൊല്ലം സ്വദേശികളായ ഇവർ സമൂഹത്തിൽ ഏറെ അടുത്തിടപഴകിയിരുന്നതായും മലയാളികൾ പറയുന്നു. പൊലീസ് പ്രതിസ്ഥാനത്തു ചേർത്ത ഷേർളിയുടെ രണ്ടു മക്കളും വിവാഹിതരായി മാറി താമസിക്കുകയാണ്.
അതേസമയം വളരെയധികം സ്‌നേഹത്തോടെയാണ് അമ്മയും മകളും കഴിഞ്ഞിരുന്നതെന്നാണ് ഇവരുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്ന മലയാളികൾ പറയുന്നത്. തനിക്കീ വാർത്ത വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു അയൽവാസിയായ ഡോ. നടരാജൻ പ്രതികരിച്ചത്. തനിക്കീ കുടുംബത്തെ കുറച്ച് കാലമായി നന്നായി അറിയാമായിരുന്നുവെന്നും താനിവിടെ 20 വർഷമായി താമസിക്കുന്നുണ്ടെന്നും ഇതുപോലുള്ള സംഭവങ്ങൾ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഡോ. നടരാജന്റേതിന് സമാനമായ പ്രതികരണമാണ് മറ്റ് പലരും പങ്കുവെക്കുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്നതാവാം ഇതെന്നും, ഇവർ കുറ്റ വിമുക്തയാക്കപ്പെട്ട് പുറത്തു വരുമെന്നുമാണ് സുഹൃത്തുക്കളും ബന്ധുക്കളും വിശ്വസിക്കുന്നത്. അതേസമയം മകൾ കൊലപാതകി ആയെന്നു സംശയിക്കപ്പെടുന്ന ദുരന്തത്തിൽ കേന്ദ്രബിന്ദുവായ കുടുംബത്തിൽ മുൻപും ദുരന്തം ഉണ്ടായിട്ടുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അനേക വർഷമായി ക്രോയ്‌ഡോണിലേ മൂർലാൻഡ് റോഡ് പരിസരത്തു താമസിക്കുന്ന പെരേര കുടുംബത്തിൽ ഏഴെട്ടു വർഷം മുൻപ് ഇപ്പോൾ മരണമടഞ്ഞ മർത്തയുടെ മകന് അകാല മരണം സംഭവിച്ചതാണ് പഴയ കാല മലയാളികൾ ഓർത്തെടുക്കുന്നത്. ഇപ്പോൾ മരണമടഞ്ഞ മർത്തയുടെ മൂത്ത പുത്രി ഷേർളി ഡിസിൽവ അന്ന് ഏറെ മനപ്രയാസം അനുഭവിച്ചിരുന്നതായി അടുത്തറിയുന്നവർ ചൂണ്ടിക്കാട്ടുന്നു.
തുടർന്ന് ക്രോയിഡോണിൽ ഏറെക്കാലം കെയർ ഹോമിൽ ജോലി ചെയ്തു ഷേർളി സാധാരണ ജീവിതത്തിലേക്ക് മടങ്ങുക ആയിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി അമ്മയെ കൊന്നുവെന്ന് ആരോപിച്ച് ഷേർലിയെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസമാണ് ഇൻസുലിൻ കുത്തി വച്ച് അമ്മയെ കൊന്നുവെന്ന ആരോപണത്തിന്റെ പേരിൽ ഈ വീട്ടമ്മ അറസ്റ്റിലാകുന്നത്. അസാധാരണമായ വിധം കൊലപാതകം നടത്താൻ തക്ക കെൽപ്പുള്ളവല്ല ഷേർളി എന്നും മാനസികമായി പ്രയാസപ്പെട്ട ഏതോ ദുർനിമിത്തത്തിൽ സംഭവിച്ചു പോയ കൈത്തെറ്റ് ആകാനേ സാധ്യതയുള്ളൂ എന്നാണ് അയൽവാസികൾ ആയവരുടെയും അടുത്തറിയുന്നവരുടെയും അനുമാനം.