- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൽഫി ഭ്രമം അതിരു കടന്നു; അമേരിക്കയിൽ മലയാളി യുവ ദമ്പതികൾ ദാരുണാന്ത്യം; മരണം മലമുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ്; അപകടം ട്രക്കിംഗിനിടയിൽ
തലശേരി: സെൽഫി ഭ്രമം അതിരു കടന്നപ്പോൾ പൊലിഞ്ഞത് രണ്ടു ജീവൻ. സെൽഫിയെടുക്കാനുള്ള ശ്രമത്തിൽ അമേരിക്കയിൽ മലയാളി യുവ ദമ്പതികൾ കൊക്കയിൽ വീണു മരിച്ചു. കതിരൂർ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം വിവിശ്വനാഥൻ-ഡോ.സുഹാസിനി ദമ്പതികളുടെ മകൻ ബാവുക്കം വീട്ടിൽ വിഷ്ണു (29) ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. കോട്ടയം യൂണിയൻ ക്ലബിനു സമീപത്തെ രാമമൂർത്തി-ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ 2.30-നാണ് അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ദുരന്തവാർത്ത ബന്ധുക്കൾ അറിഞ്ഞത്. ചെങ്ങന്നൂരിലെ എൻജിനിയറിങ് കോളജിൽ സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരും ട്രക്കിങ് നടത്തുന്നതിനിടയിൽ മലമുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. മൃതദേഹത്തിൽ നിന്നും ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ നിന്നാണ് മരിച്ചവർ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞത്. സോഫ്റ്റ്‌വെയർ എൻജിനിയറായ വിഷ്ണു ബുധനാഴ്ച ഓഫീസിലെത്തിയിരുന്നില്ല. സഹപ്രവർത്തകർ അന്വേഷണം നടത്തുന്നതിനിടയ
തലശേരി: സെൽഫി ഭ്രമം അതിരു കടന്നപ്പോൾ പൊലിഞ്ഞത് രണ്ടു ജീവൻ. സെൽഫിയെടുക്കാനുള്ള ശ്രമത്തിൽ അമേരിക്കയിൽ മലയാളി യുവ ദമ്പതികൾ കൊക്കയിൽ വീണു മരിച്ചു. കതിരൂർ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം വിവിശ്വനാഥൻ-ഡോ.സുഹാസിനി ദമ്പതികളുടെ മകൻ ബാവുക്കം വീട്ടിൽ വിഷ്ണു (29) ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. കോട്ടയം യൂണിയൻ ക്ലബിനു സമീപത്തെ രാമമൂർത്തി-ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി.
ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ 2.30-നാണ് അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ദുരന്തവാർത്ത ബന്ധുക്കൾ അറിഞ്ഞത്. ചെങ്ങന്നൂരിലെ എൻജിനിയറിങ് കോളജിൽ സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരും ട്രക്കിങ് നടത്തുന്നതിനിടയിൽ മലമുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
മൃതദേഹത്തിൽ നിന്നും ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ നിന്നാണ് മരിച്ചവർ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞത്. സോഫ്റ്റ്‌വെയർ എൻജിനിയറായ വിഷ്ണു ബുധനാഴ്ച ഓഫീസിലെത്തിയിരുന്നില്ല. സഹപ്രവർത്തകർ അന്വേഷണം നടത്തുന്നതിനിടയിലാണ് മരണവിവരം അറിഞ്ഞത്. വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണു ഓസ്ട്രലിയയിലെ മെൽബണിലാണ്.