- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹനിശ്ചയം കഴിഞ്ഞ് അടുത്തയാഴ്ച നാട്ടിലേക്കു വരാനിരുന്ന യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. അൽഖോറിൽ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് മരിച്ചത് ചാവക്കാട് സ്വദേശി ഷിഹാദ്
ദോഹ: വിവാഹ നിശ്ചയം കഴിഞ്ഞ് അടുത്തയാഴ്ച നാട്ടിലേക്കു പോകാനിരിക്കുകയായിരുന്ന മലയാളി യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. ചാവക്കാട് തൊഴിയൂർ താഴിശ്ശേരിക്ക് സമീപം പാലേമാവ് എട്ടാംതറയിൽ (കുട) സുലൈമാന്റെ മകൻ ഷിഫാദ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ അൽഖോറിൽ ആയിരുന്നു അപകടം. സിഗ്നൽ കടക്കുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്കു കയറി തെറിച്ചു വീഴുകയായിരുന്നു. നെഞ്ചിലേറ്റ പരിക്കാണ് മരണകാരണം. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചിരുന്നു. ഹമദ് ഹോസ്പിറ്റലിനു കീഴിൽ വക്റയിൽ പ്രവർത്തിക്കുന്ന അൽവക്റ ഹോസ്പിറ്റലിൽ കാഷ്യറായി ജോലിചെയ്തു വരികയായിരുന്നു. പിതാവും മാതാവും ഖത്തറിൽ തന്നെയുണ്ട്. അടുത്ത ആഴ്ച നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു. ഹമദ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമനടപടികൾക്കു ശേഷം ഖത്തറിൽ തന്നെ സംസ്‌കരിച്ചു.
ദോഹ: വിവാഹ നിശ്ചയം കഴിഞ്ഞ് അടുത്തയാഴ്ച നാട്ടിലേക്കു പോകാനിരിക്കുകയായിരുന്ന മലയാളി യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. ചാവക്കാട് തൊഴിയൂർ താഴിശ്ശേരിക്ക് സമീപം പാലേമാവ് എട്ടാംതറയിൽ (കുട) സുലൈമാന്റെ മകൻ ഷിഫാദ് (25) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 7.30ഓടെ അൽഖോറിൽ ആയിരുന്നു അപകടം. സിഗ്നൽ കടക്കുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്കു കയറി തെറിച്ചു വീഴുകയായിരുന്നു. നെഞ്ചിലേറ്റ പരിക്കാണ് മരണകാരണം.
സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചിരുന്നു. ഹമദ് ഹോസ്പിറ്റലിനു കീഴിൽ വക്റയിൽ പ്രവർത്തിക്കുന്ന അൽവക്റ ഹോസ്പിറ്റലിൽ കാഷ്യറായി ജോലിചെയ്തു വരികയായിരുന്നു. പിതാവും മാതാവും ഖത്തറിൽ തന്നെയുണ്ട്. അടുത്ത ആഴ്ച നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു.
ഹമദ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമനടപടികൾക്കു ശേഷം ഖത്തറിൽ തന്നെ സംസ്‌കരിച്ചു.
Next Story