- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോട്ടയം സ്വദേശിയെ കപ്പൽ യാത്രയ്ക്കിടെ കാണാതായി; അവസാനം ജസ്റ്റിൻ വിളിച്ചത് കഴിഞ്ഞ ശനിയാഴ്ച; കാണാതായത് ചരക്ക് കപ്പൽ ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് സഞ്ചരിക്കുന്നതിനിടെ; പരാതിയുമായി കുടുംബം

കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായി. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്കു കപ്പലിലെ ജീവനക്കാരൻ ജസ്റ്റിനെയാണ് കാണാതായത്. കുറിച്ചി വലിയിടത്തറ വീട്ടിൽ ജസ്റ്റിൻ കുരുവിളയെയാണ് കാണാതായത്. തിരച്ചിൽ നടത്തിയെങ്കിലും ജസ്റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചു.
സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞൂഞ്ഞമ്മ കാണാതായ മകൻ ജസ്റ്റിനുമായി ഫോണിൽ സംസാരിച്ചത്. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വിഡിയോ കോളിൽ ജസ്റ്റിൻ പറഞ്ഞു.
ഞായറാഴ്ച മുതൽ ജസ്റ്റിനെ കുടുംബാംഗങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. യാത്രയിലായതിനാൽ നെറ്റ്‌വർക്ക് തകരാറാകുമെന്നാണ് കരുതിയത്. എന്നാൽ ചൊവ്വാഴ്ച രാവിലെ കപ്പൽ കമ്പനിയുടെ അധികൃതർ ജസ്റ്റിനെ കാണാനില്ലെന്ന് കുടുംബത്തെ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാത്തത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.
ആറു വർഷമായി കപ്പലിൽ ജോലിചെയ്യുന്ന ജസ്റ്റിൻ കഴിഞ്ഞ നവംബറിൽ നാട്ടിലെത്തിയിരുന്നു. ജസ്റ്റിന്റെ സഹോദരനും കപ്പൽ ജീവനക്കാരനാണ്. ജസ്റ്റിനെ കണ്ടെത്തണമെന്നാവശ്യവുമായി കുടുംബം വി.മുരളീധരൻ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർക്ക് പരാതി നൽകി. .
.ജസ്റ്റിനെ കാണാതായ സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ ബന്ധുക്കൾ സമീപിച്ചു. കേന്ദ്ര ഷിപ്പിംങ് മന്ത്രാലയവുമായി ബന്ധപ്പെടാമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പ്‌നൽകി. അതേസമയം മന്ത്രി വിഎൻ വാസവൻ ഇന്ന് ജസ്റ്റിന്റെ വീട് സന്ദർശിക്കും.
ജസ്റ്റിനെ കാണാതായ സംഭവത്തിൽ കേന്ദ്രമന്ത്രി, മന്ത്രി വിഎൻ വാസവൻ വഴി ഇടപെടുമെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.നാല് വർഷം മുമ്പാണ് ജസ്റ്റിൻ സ്ട്രീം അറ്റ്‌ലാൻഡിക്ക് എന്ന കമ്പനിയിൽ അസിസ്റ്റന്റ് കുക്കായി ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ മാസം 31 നാണ് സ്ട്രീം അറ്റ്‌ലാൻഡിക്ക് സൗത്ത് ആഫ്രിക്കൻ തീരത്തുനിന്ന് യാത്ര പുറപ്പെട്ടത്. ഫെബ്രുവരി 23ന് കപ്പൽ അമേരിക്കൻ തീരത്ത് എത്താനിരിക്കെയാണ് ജസ്റ്റിനെ കാണാതായത്.


