- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി; തിരുവനന്തപുരം സ്വദേശി ഫൈസൽ അബ്ദുൽ സലാമിനെ കാണാതായത് ഈ മാസം അഞ്ചു മുതൽ; ഒരു വർഷം മുൻപ് യുഎഇയിലെത്തിയ ഫൈസലിന് ഓർമ്മക്കുറവുള്ളതായി ബന്ധുക്കൾ
ദുബായ്: ദുബായിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഫൈസൽ അബ്ദുൽ സലാമി(32)നെയാണ് കാണാതായത്. ഈ മാസം അഞ്ച് മുതൽ ഫൈസലിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടു. ഇയാൾക്ക് ഓർമ്മക്കുറവുള്ളതായി ബന്ധുക്കൾ പറയുന്നു.
ഒരു വർഷം മുൻപാണ് ഫൈസൽ യുഎഇയിലെത്തിയത്. അടുത്തിടെ ഇയാൾക്ക് ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ലഭിച്ചിരുന്നു. ഓർമക്കുറവിന് മരുന്ന് കഴിച്ചുവരികയായിരുന്ന ഫൈസലിന്റെ മരുന്ന് പത്ത് ദിവസം മുൻപ് തീർന്നിരുന്നു. ഇതേ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സൂപ്പർ മാർക്കറ്റിൽ നിന്ന് അവധി നൽകിയതിനെ തുടർന്ന് ഖിസൈസിലെ താമസ സ്ഥലത്തായിരുന്നു.
ഇവിടെ നിന്ന് ഈ മാസം അഞ്ചിന് ജോലിക്കായി സൂപ്പർ മാർക്കറ്റിലെത്തുകയും ഉച്ചയ്ക്ക് അവിടെ നിന്ന് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ് ഇറങ്ങുകയുമായിരുന്നു. പിന്നീട് ആരും ഇദ്ദേഹത്തെ കണ്ടിട്ടില്. സൂപ്പർമാർക്കറ്റിൽ നിന്നും യാത്ര പറഞ്ഞ് ഇറങ്ങിയ ഇയാൾ പിന്നീട് സൂപ്പർ മാർക്കറ്റിലേയ്‌ക്കോ താമസ സ്ഥലത്തോ തിരിച്ചെത്താത്തിനാൽ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. ഫൈസലിനെ കണ്ടുകിട്ടുന്നവർ 0561133143 എന്ന നമ്പരിൽ അറിയിക്കണം.