- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഡാന്റിനൊങ്ങ് റെയിൽവേ സ്റ്റെഷൻ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം; ജോലി കഴിഞ്ഞ് മടങ്ങിയ മലയാളി യുവാവിന് നേരെ ആക്രമണം; ആക്രമണത്തിന് ഇരയായത് തൃശൂർ സ്വദേശി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
മെൽബൺ : ജോലി കഴിഞ്ഞ് മടങ്ങിയ മലയാളി യുവാവിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഇന്ത്യക്കാർക്ക് നേരെ വംശീയാക്രമണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മെൽബണിൽ ആണ് മലയാളിക്ക് നേരെ ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രി പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന തൃശൂർ സ്വദേശിയായ യുവാവാണ് ഡാന്റിനൊങ്ങ് റെയിൽവേ സ്റ്റെഷനിൽ വച്ച് ആക്രമിക്കപ്പെട്ടത്. ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർധിയെ യാതൊരു പ്രകോപനവും ഇല്ലാതെ വഴിയിൽ തടഞ്ഞു നിർത്തി തദ്ദേശീയരായ യുവാക്കൾ തടഞ്ഞു നിർത്തുകയും, ഇന്ത്യക്കാരനാണെന്ന് അധിക്ഷേപിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. താൻ ജോലിയൊന്നും ഇല്ലാത്ത വിദ്യാര്ത്ഥി ആണെന്ന് വിനീതഭാഷയിൽ അഭ്യർദ്ധിച്ചിട്ടും കൂട്ടാക്കാതെ തോളിൽ കിടന്ന ബാഗ് ബലമായി പിടിച്ചു വാങ്ങി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ചെവിക്കും, മുഖത്തും പരുക്കേറ്റ ഇയാൾക്ക് ആശുപത്രിയിൽ പ്രാഥമിക ശിശ്രൂഷ നല്കി. സംഭവം നടന്ന ഉടൻ തന്നെ മെൽബണിലെ മലയാളി സംഘടനയായ മൈത്രി ഭാരവാഹികൾ പൊലീസിൽ സമ്മർദ്ദം ചെലുത്തുകയും അന്
മെൽബൺ : ജോലി കഴിഞ്ഞ് മടങ്ങിയ മലയാളി യുവാവിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഇന്ത്യക്കാർക്ക് നേരെ വംശീയാക്രമണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മെൽബണിൽ ആണ് മലയാളിക്ക് നേരെ ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രി പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന തൃശൂർ സ്വദേശിയായ യുവാവാണ് ഡാന്റിനൊങ്ങ് റെയിൽവേ സ്റ്റെഷനിൽ വച്ച് ആക്രമിക്കപ്പെട്ടത്.
ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർധിയെ യാതൊരു പ്രകോപനവും ഇല്ലാതെ വഴിയിൽ തടഞ്ഞു നിർത്തി തദ്ദേശീയരായ യുവാക്കൾ തടഞ്ഞു നിർത്തുകയും, ഇന്ത്യക്കാരനാണെന്ന് അധിക്ഷേപിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. താൻ ജോലിയൊന്നും ഇല്ലാത്ത വിദ്യാര്ത്ഥി ആണെന്ന് വിനീതഭാഷയിൽ അഭ്യർദ്ധിച്ചിട്ടും കൂട്ടാക്കാതെ തോളിൽ കിടന്ന ബാഗ് ബലമായി പിടിച്ചു വാങ്ങി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ചെവിക്കും, മുഖത്തും പരുക്കേറ്റ ഇയാൾക്ക് ആശുപത്രിയിൽ പ്രാഥമിക ശിശ്രൂഷ നല്കി. സംഭവം നടന്ന ഉടൻ തന്നെ മെൽബണിലെ മലയാളി സംഘടനയായ മൈത്രി ഭാരവാഹികൾ പൊലീസിൽ സമ്മർദ്ദം ചെലുത്തുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ഭലമായി രാത്രിയിൽ തന്നെ പൊലീസ് നടത്തിയ തിരച്ചിലിൽ റെയിൽവേ സ്റ്റെഷനു സമീപത്തുനിന്നും രണ്ടു യുവാക്കളെ പൊലീസ് പിടികൂടി.
സമീപകാലത്തായി ഡാന്റിനൊങ്ങ് റെയിൽവേ സ്റ്റെഷൻ കേന്ദ്രീകരിച്ചു നിരവധി സാമൂഹ്യ വിരുദ്ധ ശല്യം റിപ്പോർട്ട് ചെയുന്നുണ്ടെന്നും, രാത്രി കാലങ്ങളിൽ ഇതുവഴി നടന്നു പോകുന്നവർ ജാഗ്രത പുലർത്തണമെന്നും പൊലീസ് അറിയിച്ചു