- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറാരോഗമുള്ള കുഞ്ഞു ജനിച്ചതിന്റെ പേരിൽ കുടിയിറക്കു ഭീഷണി നേരിട്ട് ഓസ്ട്രേലിയയിലെ മലയാളി നഴ്‌സ് ദമ്പതികൾ; പൂർണമായും ശരീരം തളർന്ന മേരി പൊതുജനത്തിനു ബാധ്യതയെന്നു കുടിയേറ്റ വകുപ്പ്; ഇനിയെന്തു ചെയ്യണമെന്നറിയാതെ ആശങ്കയിൽ സീനയും മനുവും
അഡ്‌ലെയ്ഡ്: മൂന്നുവയസുള്ള പെൺകുഞ്ഞിന്റെ ഗുരുതര രോഗം മൂലം ഓസ്‌ട്രേലിയയിൽ മലയാളി നഴ്‌സ് ദമ്പതികൾ കുടിയിറക്കു ഭീഷണിയിൽ. അഡ്‌ലെയ്ഡിൽ താമസിക്കുന്ന സീനയും മനു ജോർജുമാണ് മകൾ മേരി ജോർജിന്റെ രോഗം മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ശരീരം മുഴുവൻ തളർന്ന നിലയിലാണ് കുഞ്ഞ്. മൂന്നുവയസും മാത്രം പ്രായമുള്ള മേരിക്ക് ജനനം മുതൽ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. 2014ൽ ലെയ്ൽ മക്ഇവിൻ ആശുപത്രിയിൽ ജനിക്ക കുഞ്ഞ് ജീവൻരക്ഷാ സംവിധാനളുടെ സഹായത്തോടെയാണ് ഒരുമാസം കഴിഞ്ഞത്. ശരീരം മുഴുവൻ തളർന്ന കുഞ്ഞിനെ പരിചരിക്കുന്നതിൽ ദമ്പതികൾ ഒരു വീഴ്ചയും വരുത്തുന്നില്ല. മനുവും സീനയും ഓസ്‌ട്രേലിയയിലാണ് നഴ്‌സിങ് പഠനം പൂർത്തിയാക്കിയത്. 2011ൽ സ്റ്റുഡന്റ് വീസയിൽ എത്തിയ ദമ്പതികൾ പഠനത്തിനുശേഷം ജോലി ലഭിച്ചതോടെ ഓസ്‌ട്രേലിയയിൽ തുടരുകയായിരുന്നു. ദമ്പതികൾക്ക് ഇപ്പോൾ ഓസ്‌ട്രേലിയൻ അധികൃതർ പെർമനന്റ് റെസിഡൻസി നിഷേധിച്ചിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഓസ്‌ട്രേലിയയിൽനിന്ന് പൊയ്‌ക്കൊള്ളണമെന്നാണ് അറിയിച്ചിട്ടുള്ളത്.കുഞ്ഞിന്റെ അസുഖം ഒരിക്കലും ഭേദമാകില്ലെന്നു ചൂണ്ടിക
അഡ്‌ലെയ്ഡ്: മൂന്നുവയസുള്ള പെൺകുഞ്ഞിന്റെ ഗുരുതര രോഗം മൂലം ഓസ്‌ട്രേലിയയിൽ മലയാളി നഴ്‌സ് ദമ്പതികൾ കുടിയിറക്കു ഭീഷണിയിൽ. അഡ്‌ലെയ്ഡിൽ താമസിക്കുന്ന സീനയും മനു ജോർജുമാണ് മകൾ മേരി ജോർജിന്റെ രോഗം മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ശരീരം മുഴുവൻ തളർന്ന നിലയിലാണ് കുഞ്ഞ്.
മൂന്നുവയസും മാത്രം പ്രായമുള്ള മേരിക്ക് ജനനം മുതൽ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. 2014ൽ ലെയ്ൽ മക്ഇവിൻ ആശുപത്രിയിൽ ജനിക്ക കുഞ്ഞ് ജീവൻരക്ഷാ സംവിധാനളുടെ സഹായത്തോടെയാണ് ഒരുമാസം കഴിഞ്ഞത്. ശരീരം മുഴുവൻ തളർന്ന കുഞ്ഞിനെ പരിചരിക്കുന്നതിൽ ദമ്പതികൾ ഒരു വീഴ്ചയും വരുത്തുന്നില്ല.
മനുവും സീനയും ഓസ്‌ട്രേലിയയിലാണ് നഴ്‌സിങ് പഠനം പൂർത്തിയാക്കിയത്. 2011ൽ സ്റ്റുഡന്റ് വീസയിൽ എത്തിയ ദമ്പതികൾ പഠനത്തിനുശേഷം ജോലി ലഭിച്ചതോടെ ഓസ്‌ട്രേലിയയിൽ തുടരുകയായിരുന്നു.
ദമ്പതികൾക്ക് ഇപ്പോൾ ഓസ്‌ട്രേലിയൻ അധികൃതർ പെർമനന്റ് റെസിഡൻസി നിഷേധിച്ചിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഓസ്‌ട്രേലിയയിൽനിന്ന് പൊയ്‌ക്കൊള്ളണമെന്നാണ് അറിയിച്ചിട്ടുള്ളത്.കുഞ്ഞിന്റെ അസുഖം ഒരിക്കലും ഭേദമാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. ഇമിഗ്രേഷൻ അധികൃതർ ഇക്കാര്യം കത്തിലൂടെ ദമ്പതികളെ അറിയിച്ചിട്ടുണ്ട്.
കുടിയേറ്റ മന്ത്രി പീറ്റർ ഡ്യൂട്ടൻ അടക്കമുള്ളവരെ സീപിച്ചിട്ടും പരിഹാരമൊന്നും ഉണ്ടാകുന്നില്ലെന്ന് സീനയും മനുവും പറയുന്നു. മാറാരോഗമുള്ള കുഞ്ഞുമായി കുടുംബം ഓസ്‌ട്രേലിയയിൽ താമസിക്കുന്നത് പൊതുതാത്പര്യത്തിനു വിരുദ്ധമാണെന്ന വിശദീകരണമാണ് അധികൃതർ നല്കുന്നത്.
അതേസമയം, തങ്ങളുടെ സ്വകാര്യ ഇൻഷുറൻസ് ഉപയോഗിച്ചാണ് കുഞ്ഞിന്റെ ചികിത്സ നടത്തുന്നതെന്നും ഇതെങ്ങനെ പൊതുതാത്പര്യത്തിനു വിരുദ്ധമാകുമെന്നും ദമ്പതികൾ ചോദിക്കുന്നു.
മുഴുവൻ സമയ രജിസ്‌ട്രേഡ് നഴ്‌സായ മനു പ്രായാധിക്യം ചെന്നവരെ പരിചരിക്കുന്ന വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. പ്രത്യേക വൈദഗ്ദ്യം വേണ്ട ഈ വിഭാഗത്തിൽ വളരെ കുറച്ചു നഴ്‌സുമാരേ ഓസ്‌ട്രേലിയയിൽ പ്രവർത്തിക്കുന്നുള്ളൂ.
നല്ലജീവിതം കൊതിച്ചെത്തിയിട്ട് ഇന്തരം അനുഭവം ഉണ്ടായതിൽ വളരെ വിഷമമുണ്ടെന്ന് ദമ്പതികൾ പറയുന്നു. തിരിച്ച് ഇന്ത്യയിലേക്കു മടങ്ങേണ്ടിവന്നാൽ മോളുടെ അവസ്ഥ എന്താകുമെന്ന ആശങ്കയും മനുവിനും സീനയ്ക്കുമുണ്ട്.
തങ്ങളുടെ കാര്യത്തിൽ വൈകിയെങ്കിലും കുടിയേറ്റവകുപ്പിൽനിന്ന് ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദമ്പതികൾ. ദമ്പതികൾക്കായി മറ്റെന്തെങ്കിലും തരത്തിലുള്ള വീസ അനുവദിക്കുന്നകാര്യം പരിഗണിക്കുന്നുണ്ടെന്നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്ത 9ന്യൂസിനോട് കുടിയേറ്റ വകുപ്പ് പ്രതികരിച്ചത്.