- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏജന്റ് പറഞ്ഞതൊന്നും സംഭവിച്ചില്ല; ശമ്പളവും ആഹാരവും ഇല്ലാതെ ദുരിത ജീവിതം; പോരാത്തതിന് കൊടിയ ശാരീരിക പീഡനങ്ങളും; മലേഷ്യയിലെ ദുരിത ജീവതത്തിൽ നിന്ന് 10 മലയാളിക്ക് മോചനം; ഉടൻ നാട്ടിൽ തിരിച്ചെത്തും
കൊച്ചി: ഏജന്റിനാൽ കബളിക്കപെട്ടു മലേഷ്യയിൽ ദുരിതം അനുഭവിച്ചു വന്ന 10 മലയാളികൾക്ക് നാട്ടിലേക്ക് തിരിച്ചെത്താനുള്ള വഴിതെളിക്കുന്നു. ബിജെപി എൻആർഐ സെല്ലിന്റെയും ഓവർ സീസ് ബിജെപിയുടെയും ഇടപെടലിനെത്തുടർന്നാണ് ഇവരുടെ ദുരിത്തിന് അറുതിയാകുന്നത്. ജോലിതേടി മലേഷ്യയിലെത്തിയ ഇവർ കഴിഞ്ഞ രണ്ടുമാസക്കാലമായി ഏജന്റിനാൽ കബളിക്കപെട്ടു പറഞ്ഞ ശമ്പളമോ , കൃത്യമായ ആഹാമോ ലഭിക്കാതെ ദുരിതം ജീവിതം നയിക്കുകയായിരുന്നു. ഇതോടൊപ്പം കൊടിയ ശാരീരിക പീഡനങ്ങളും താങ്ങാനാവാതെയായപ്പോൾ ഇവരിൽ ആറുപേർ സ്പോൺസറുടെ പക്കൽനിന്നും രക്ഷപെടുകയായിരുന്നു. അവശേഷിച്ചവരെ സ്പോൺസർമാർ തടങ്കലിലാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് സാമൂഹ്യമാധ്യമങ്ങൾ വഴി ലഭിച്ച പരാതിയെത്തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം എൻആർഐ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. എൻആർഐ സെല്ലിന്റെ പരാതിയെത്തുടർന്ന് മലേഷ്യൻ അധികൃതർ തടങ്കല്ലിലായിരുന്നവരെ മോചിപ്പിച്ചു, ഇവരെ ഇപ്പോൾ മലേഷ്യൻ ഹൈ കമ്മീഷന്റെ താൽക്കാലിക ഷെൽട്ടറിൽ താമസിപ്പിച്ചിരിക്കുകയാണ്. ഹൈ കമ്മീഷന്റെ നടപടികൾ പൂർത്
കൊച്ചി: ഏജന്റിനാൽ കബളിക്കപെട്ടു മലേഷ്യയിൽ ദുരിതം അനുഭവിച്ചു വന്ന 10 മലയാളികൾക്ക് നാട്ടിലേക്ക് തിരിച്ചെത്താനുള്ള വഴിതെളിക്കുന്നു. ബിജെപി എൻആർഐ സെല്ലിന്റെയും ഓവർ സീസ് ബിജെപിയുടെയും ഇടപെടലിനെത്തുടർന്നാണ് ഇവരുടെ ദുരിത്തിന് അറുതിയാകുന്നത്.
ജോലിതേടി മലേഷ്യയിലെത്തിയ ഇവർ കഴിഞ്ഞ രണ്ടുമാസക്കാലമായി ഏജന്റിനാൽ കബളിക്കപെട്ടു പറഞ്ഞ ശമ്പളമോ , കൃത്യമായ ആഹാമോ ലഭിക്കാതെ ദുരിതം ജീവിതം നയിക്കുകയായിരുന്നു. ഇതോടൊപ്പം കൊടിയ ശാരീരിക പീഡനങ്ങളും താങ്ങാനാവാതെയായപ്പോൾ ഇവരിൽ ആറുപേർ സ്പോൺസറുടെ പക്കൽനിന്നും രക്ഷപെടുകയായിരുന്നു. അവശേഷിച്ചവരെ സ്പോൺസർമാർ തടങ്കലിലാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് സാമൂഹ്യമാധ്യമങ്ങൾ വഴി ലഭിച്ച പരാതിയെത്തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം എൻആർഐ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.
എൻആർഐ സെല്ലിന്റെ പരാതിയെത്തുടർന്ന് മലേഷ്യൻ അധികൃതർ തടങ്കല്ലിലായിരുന്നവരെ മോചിപ്പിച്ചു, ഇവരെ ഇപ്പോൾ മലേഷ്യൻ ഹൈ കമ്മീഷന്റെ താൽക്കാലിക ഷെൽട്ടറിൽ താമസിപ്പിച്ചിരിക്കുകയാണ്. ഹൈ കമ്മീഷന്റെ നടപടികൾ പൂർത്തിയായാലുടൻ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.