വിക്ടോറിയ: മലേഷ്യൻ എയർലൈൻസ് കൊച്ചിക്കുള്ള സർവീസ് ജൂൺ രണ്ടു മുതൽ നിർത്തലാക്കുന്നതിലൂടെ  പ്രവാസികളായ മലയാളികൾക്കുണ്ടായ അസൗകര്യങ്ങളിൽ  പ്രതിഷേധിക്കുവാനും, സർവീസ് നിലനിർത്തുവാൻ വേണ്ട സമ്മർദ്ദങ്ങൾ ചെലുത്തുവാനും വേണ്ടി, എല്ലാ പ്രവാസീ മലയാളികളുടേയും കൂട്ടായ്മ സംഘടിപ്പിക്കാൻ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ തീരുമാനിച്ചു.

പ്രവാസികളായ മലയാളികളെ പ്രതിസന്ധിയിലാക്കുന്ന ഈ വിഷയത്തിന്റെ നിവാരണ മാർഗ്ഗങ്ങൾ കൂട്ടായ ചർച്ചയിലൂടെ സ്വരൂപിച്ചു, ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക എന്ന ഉത്തരവാദിത്തം ആണ് മലയാളീ അസോസിയേഷൻ വിക്ടോറിയ ഇതിലൂടെ ഏറ്റെടുക്കുന്നത്. മാർച്ച് 27ന് തീയതി (വെള്ളിയാഴ്ച ) വൈകുന്നേരം 7 മണിക്ക്  ക്ല്യടോനിലെ ക്ലാരിണ്ട ഭാഗത്തുള്ള , Sundowner - ഹാളിൽ വച്ച് നടത്താൻ ഉദ്ദേശിക്കുന്ന ഈ സാമൂഹ്യ കൂട്ടായ്മയിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള  എല്ലാ മലയാളീ സുഹൃത്തുക്കളും സാമൂഹ്യ  സമുദായ  സംഘടനാ ഭാരവാഹികളും, പ്രബുദ്ധരും സാമൂഹ്യ പരിഷ്‌കർത്താക്കളായ മാദ്ധ്യമ പ്രവർത്തകരും ഒരുമയോടും, സജീവ പങ്കാളിത്തത്തോടും കൂടി പങ്കെടുക്കണമെന്ന് ഈ അവസരത്തിൽ സംഘടനയുടെ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ലാഭത്തിൽ ഓടുന്ന ഈ റൂട്ടിൽ, ജൂൺ ഒന്നു മുതലുള്ള ലൈസൻസ് പുതുക്കി നൽകാതെ, സ്വാർത്ഥ ലാഭങ്ങൾക്ക് വഴങ്ങി, മലയാളീ സമൂഹത്തോട് അനീതി കാണിക്കുന്നതുകൊച്ചി എയർപോർട്ട് അധികൃതരാണോ എന്നുള്ള ദുരൂഹുത പുകമറയായി നില കൊള്ളുന്ന ഈ സാഹച്യരത്തിൽ ബന്ധപെട്ട അധികാരികൾക്കും , കേരള / കേന്ദ്ര ഗവൺമെന്റുകൾക്കും നിവേദനം തയ്യാറാക്കാനും, അതോടൊപ്പം തന്നെ മലേഷ്യൻ എയർലൈൻസ് അധികൃതർക്ക് ഈ സർവീസ് നില നിർത്തണമെന്ന് അഭ്യർത്ഥിക്കുവാനും ആണ്  ഈ പ്രതിഷേധ സമ്മേളനമെന്ന് മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ സെക്രടറി സജി മുണ്ടക്കൻ വ്യക്തമാക്കി.

അതോടൊപ്പം തന്നെ നിലവിൽ ജൂൺ രണ്ടിനു ശേഷമുള്ള തീയതികളിൽ പ്രസ്തുത  എയർലൈൻസിൽ ടിക്കെറ്റ് എടുത്ത യാത്രക്കാർക്ക്,  എയർലൈൻ അധികൃതർ എങ്ങനെയാണ് ബദൽ സംവിധാനങ്ങൾ ഒരുക്കുക എന്ന് തദവസരത്തിൽ വിശദീകരണം നല്കുവാൻ, അതുമായി ബന്ധമുള്ള  വക്താക്കളുമായി അസോസിയേഷൻ ഭാരവാഹികൾ ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ കേരളത്തിലേക്ക് സർവീസ് നടത്തുന്ന മറ്റു എയർലൈൻസുകളുടെ പോരായ്മകളും, അവ പരിഹരിക്കുവാൻ വേണ്ട നിർദ്ദേശങ്ങളും ഈ പൊതു ചർച്ചയിൽ പങ്കുവക്കുവാൻ നിങ്ങൾ തയ്യാറാകണമെന്ന് മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ പ്രസിഡന്റ് നിർദ്ദേശിക്കുന്നു.  
അഡ്രസ്സും, ഭാരവാഹികളുമായി ബന്ധേെപ്പടണ്ട മൊബൈൽ നമ്പറുകളും ചുവടെ
24 Sundowner Avenue, Clayton South,
Clarinda - 3169. Melway Ref: 78 K7 (Car Park located off Jacobs Drive).
Phone numbers - 0412 126 009, 0435 901 661, 0422 908 090, 0422 710 415
Time : 07 : 00 pm onward.