- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യമായി; മാൽകം ടേൺബുൾ വീണ്ടും അധികാരത്തിലേക്ക്; 76 സീറ്റ് ഉറപ്പിച്ച് ലിബറൽ സഖ്യം; പരാജയം ഏറ്റുപറഞ്ഞ് ലേബർ
സിഡ്‌നി: പ്രധാനമന്ത്രി മാൽകം ടേൺബുളിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭ വീണ്ടും അധികാരത്തിലേക്ക്. കഴിഞ്ഞാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചതായി ടേൺബുൾ പ്രഖ്യാപിച്ചു. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ ടേൺബുളിന്റെ ലിബറൽ സഖ്യം ഭൂരിപക്ഷം നേടി. പാർലമെന്റിന്റെ അധോസഭയായ പ്രതിനിധി സഭയിൽ കേവല ഭൂരിപക്ഷം അവകാശപ്പെടാൻ വേണ്ട 76 സീറ്റുകൾ നേടിയെടുക്കാൻ കൺസർവേറ്റീവ് പാർട്ടിക്കു കഴിഞ്ഞില്ല. എന്നാൽ സ്വതന്ത്രരുടേയും ചെറുപാർട്ടികളുടേയും പിന്തുണയോടെ ലിബറൽ-നാഷണൽ സഖ്യം ഭൂരിപക്ഷം തികയ്ക്കുകയായിരുന്നു. മുഖ്യഎതിരാളിയായ ലേബർ പാർട്ടി പരാജയം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയം നേടാനായെന്നും പാർലമെന്റിലേക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചുവെന്നും ടേൺബുൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.തിരഞ്ഞെടുപ്പിൽ ശക്തമായ മൽസരം നേരിട്ടതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ പരാജയം അംഗീകരിക്കുന്നതായും ടേൺബുളിനെ അഭിനന്ദനം അറിയിക്കുന്നതായും പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ബിൽ ഷോർട്ടൺ നേരത്ത
സിഡ്‌നി: പ്രധാനമന്ത്രി മാൽകം ടേൺബുളിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭ വീണ്ടും അധികാരത്തിലേക്ക്. കഴിഞ്ഞാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചതായി ടേൺബുൾ പ്രഖ്യാപിച്ചു. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ ടേൺബുളിന്റെ ലിബറൽ സഖ്യം ഭൂരിപക്ഷം നേടി. പാർലമെന്റിന്റെ അധോസഭയായ പ്രതിനിധി സഭയിൽ കേവല ഭൂരിപക്ഷം അവകാശപ്പെടാൻ വേണ്ട 76 സീറ്റുകൾ നേടിയെടുക്കാൻ കൺസർവേറ്റീവ് പാർട്ടിക്കു കഴിഞ്ഞില്ല. എന്നാൽ സ്വതന്ത്രരുടേയും ചെറുപാർട്ടികളുടേയും പിന്തുണയോടെ ലിബറൽ-നാഷണൽ സഖ്യം ഭൂരിപക്ഷം തികയ്ക്കുകയായിരുന്നു.
മുഖ്യഎതിരാളിയായ ലേബർ പാർട്ടി പരാജയം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയം നേടാനായെന്നും പാർലമെന്റിലേക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചുവെന്നും ടേൺബുൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.തിരഞ്ഞെടുപ്പിൽ ശക്തമായ മൽസരം നേരിട്ടതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ പരാജയം അംഗീകരിക്കുന്നതായും ടേൺബുളിനെ അഭിനന്ദനം അറിയിക്കുന്നതായും പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ബിൽ ഷോർട്ടൺ നേരത്തേ വ്യക്തമാക്കിയിരുന്നു. 66 സീറ്റുകളാണ് ലേബർ പക്ഷത്തിനു നേടാനായത്.
രണ്ടാം തവണയാണ് ടേൺബുൾ പ്രധാനമന്ത്രിയാകുന്നത്. മൂന്നു വർഷമാണ് പ്രധാനമന്ത്രിയുടെ കാലാവധി. പ്രതിപക്ഷ നേതാവ് ബിൽ ഷോർടൻ മാൽകത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു.