തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ മാലിദ്വീപിന് ജയം. ഭൂട്ടാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാലിദ്വീപ് പരാജയപ്പെട്ടത്. ഒമ്പതാം മിനിറ്റിൽ ഇമാസ് അഹമ്മദ് മാലിദ്വീപിനുവേണ്ടി ആദ്യ ഗോൾ നേടി. 20-ാം മിനിറ്റിൽ ഷെറിൻ ദോർഗി ഭൂട്ടാന് സമനില ഗോൾ നേടിക്കൊടുത്തു. 31-ാം മിനിറ്റിൽ അബ്ദുള്ള അസതുള്ള മാലിദ്വീപിന്റെ രണ്ടാം ഗോൾ നേടി. 70-ാം മിനിറ്റിൽ അഷ്ഫാഖിന്റെ ഗോളിലൂടെ മാലിദ്വീപ് ജയം ഉറപ്പിച്ചു. ജയത്തോടെ മാലിദ്വീപിന് മൂന്നു പോയിന്റ് ലഭിച്ചു.