- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈവ് ഷോയ്ക്കിടെ അവതാരകയുടെ വസ്ത്രം അവതാരകൻ കത്രികയ്ക്ക് മുറിച്ച് നീക്കി; ഇത് അവതാരകന്റെ തന്നോടുള്ള പ്രതികാരമെന്ന് ഇവ റൂയിസ്: പരിപാടി കാണുന്നതിനിടയിൽ പ്രേക്ഷകരെ ഞെട്ടിച്ച ആ വീഡിയോ ഇവിടെ കാണാം
ലൈവ് ടിവി ഷോയ്ക്കിടെ അവതാരകയുടെ വസ്ത്രം കത്രികയ്ക്ക് അവതാരകൻ മുറിച്ചു നീക്കി. കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരെ ഞെട്ടിച്ച ഈ പരിപാടി സംപ്രേഷണം ചെയ്തത്. സ്പാനിഷ് ടിവി ഷോയ്ക്കിടെയായിരുന്നു സംഭവം. ലൈവ് ഷോയ്ക്കിടെയായിരുന്നു അവതാരകൻ ഇത്തരത്തിൽ ചെയ്തത്. ഒരു തമാശ എന്ന നിലയിലാണ് പരിപാടിയിൽ ഇതെല്ലാം നടന്നത്. 'ആഫ്റ്റർ നൂൺ ഹിയർ ആൻഡ് നൗ' എന്ന പ്രോഗ്രാമിനിടയിൽ ജുവൻ വൈ മെഡിയോ എന്ന അവതാരകനാണ് കൂടെയുള്ള അവതാരകയായ ഇവ റൂയിസിന്റെ വസ്ത്രം കത്രിക കൊണ്ട് മുറിച്ച് നീക്കിയത്. കഴിഞ്ഞ ഷോയിൽ ജുവനെതിരെ ഇവ സ്റ്റണ്ട് ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് വസ്ത്രം മുറിക്കുന്നതെന്ന് ജുവൻ പറയുന്നുണ്ടായിരുന്നു. ജുവൻ വസ്ത്രം മുറിച്ച ഭാഗം മറച്ചു പിടിക്കാൻ ഇവ ശ്രമിക്കുന്നുണ്ടായിരുന്നു. വസ്ത്രത്തിന്റെ മുൻഭാഗം മുറിച്ച ജുവൻ പിൻഭാഗവും മുറിക്കാൻ ശ്രമിച്ചു. തുടർന്ന് മുൻഭാഗത്ത് മറ്റൊരു പെൺകുട്ടി വന്ന് മറഞ്ഞ് നിൽക്കുകയായിരുന്നു. തുടർന്ന് ക്യാമറയ്ക്ക് മുന്നിൽ നിന്ന് ഇവ പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വ
ലൈവ് ടിവി ഷോയ്ക്കിടെ അവതാരകയുടെ വസ്ത്രം കത്രികയ്ക്ക് അവതാരകൻ മുറിച്ചു നീക്കി. കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരെ ഞെട്ടിച്ച ഈ പരിപാടി സംപ്രേഷണം ചെയ്തത്. സ്പാനിഷ് ടിവി ഷോയ്ക്കിടെയായിരുന്നു സംഭവം. ലൈവ് ഷോയ്ക്കിടെയായിരുന്നു അവതാരകൻ ഇത്തരത്തിൽ ചെയ്തത്. ഒരു തമാശ എന്ന നിലയിലാണ് പരിപാടിയിൽ ഇതെല്ലാം നടന്നത്.
'ആഫ്റ്റർ നൂൺ ഹിയർ ആൻഡ് നൗ' എന്ന പ്രോഗ്രാമിനിടയിൽ ജുവൻ വൈ മെഡിയോ എന്ന അവതാരകനാണ് കൂടെയുള്ള അവതാരകയായ ഇവ റൂയിസിന്റെ വസ്ത്രം കത്രിക കൊണ്ട് മുറിച്ച് നീക്കിയത്. കഴിഞ്ഞ ഷോയിൽ ജുവനെതിരെ ഇവ സ്റ്റണ്ട് ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് വസ്ത്രം മുറിക്കുന്നതെന്ന് ജുവൻ പറയുന്നുണ്ടായിരുന്നു. ജുവൻ വസ്ത്രം മുറിച്ച ഭാഗം മറച്ചു പിടിക്കാൻ ഇവ ശ്രമിക്കുന്നുണ്ടായിരുന്നു.
വസ്ത്രത്തിന്റെ മുൻഭാഗം മുറിച്ച ജുവൻ പിൻഭാഗവും മുറിക്കാൻ ശ്രമിച്ചു. തുടർന്ന് മുൻഭാഗത്ത് മറ്റൊരു പെൺകുട്ടി വന്ന് മറഞ്ഞ് നിൽക്കുകയായിരുന്നു. തുടർന്ന് ക്യാമറയ്ക്ക് മുന്നിൽ നിന്ന് ഇവ പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിക്കഴിഞ്ഞു. തമാശക്കാണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ് ചിലർ ചോദിക്കുന്നത്.