- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിൻർഗാർട്ടനുകളിൽ മികവ് കാട്ടുന്നത് പുരുഷ അദ്ധ്യാപകർ; പുരുഷന്മാർ മികച്ച മാർഗദർശികളെന്ന് പുതിയ റിപ്പോർട്ട്
വിയന്ന: കിന്റർഗാർട്ടനുകളിൽ പൊതുവെ വനിതാ അദ്ധ്യാപകരാണ് പതിവ്. കൊച്ചു കുട്ടികളെ കൈകാര്യം ചെയ്യാൻ അമ്മമാരായ സ്ത്രീകൾക്കു കഴിയുമെന്നതിനാലാകാം പരമ്പരാഗതമായി ഇതു തുടരുന്നത്. ഇതിൽ വസ്തുതയുമുണ്ട്. എന്നാൽ കിന്റർഗാർട്ടനുകളിലെ പുരുഷ അദ്ധ്യാപകർ കുട്ടികളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതായി പുതിയ പഠനം പറയുന്നു. പക്ഷേ പുരുഷ അദ്ധ്യാപകർ ഇ
വിയന്ന: കിന്റർഗാർട്ടനുകളിൽ പൊതുവെ വനിതാ അദ്ധ്യാപകരാണ് പതിവ്. കൊച്ചു കുട്ടികളെ കൈകാര്യം ചെയ്യാൻ അമ്മമാരായ സ്ത്രീകൾക്കു കഴിയുമെന്നതിനാലാകാം പരമ്പരാഗതമായി ഇതു തുടരുന്നത്. ഇതിൽ വസ്തുതയുമുണ്ട്. എന്നാൽ കിന്റർഗാർട്ടനുകളിലെ പുരുഷ അദ്ധ്യാപകർ കുട്ടികളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതായി പുതിയ പഠനം പറയുന്നു. പക്ഷേ പുരുഷ അദ്ധ്യാപകർ ഇവിടെ പരിമിതമാണ്. അവസരങ്ങളും കുറവാണ്. പുരുഷന്മാരെ കൂടുതലായി ഈ മേഖലയിലേക്ക് കൊണ്ടു വരുന്നതിന് പുതിയ നയം വേണമെന്നാണ് ഓസ്ട്രിയയിലെ ഇനസ്ബ്രക് യൂണിവേഴിസിറ്റിലെ ബെർണാഡ് കൊച് പറയുന്നത്. ഇവർക്ക് സാമ്പത്തികാനുകൂല്യങ്ങൾ വരെ നൽകണമെന്നും അദ്ദേഹം പറയുന്നു.
ശിശു സംരക്ഷണം പൊതുവെ മാതൃത്വവുമായി മാത്രം ബന്ധിപ്പിക്കുകയും ഈ രംഗത്തേക്ക് കടന്നു വരുന്ന പുരുഷന്മാരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന പ്രവണയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ രംഗത്തേക്ക് വരുന്ന പുരുഷന്മാർ വിവേചനം നേരിടുന്നു. പലപ്പോഴും ബാലപീഡകരായും മുദ്രകുത്തപ്പെടുന്നു. കിന്റർഗാർട്ടൻ അദ്ധ്യാപകരെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ കൂടുതലായി പാട്ടുപാടലിലും മറ്റുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മതിയായ കളിയിനങ്ങളിൽ ശ്രദ്ധിക്കുന്നില്ല. പുരുഷന്മാർക്ക് കൂടുതൽ സ്പോർട്സ് ഇനങ്ങളിലായിരിക്കും താൽപര്യം.
തന്റെ നേതൃത്വത്തിൽ നടക്കുന്ന കിന്റർഗാർട്ടനിലെ പുരുഷ അദ്ധ്യാപകൻ മികച്ച പ്രകനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് വിയന്നയിൽ ഒരു സ്വകാര്യ ചൈൽഡ്‌കെയർ സ്ഥാപനം നടത്തുന്ന മാർഗരിറ്റ് റാണ്ട്ൽ പറയുന്നു. കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള കളികൾ പഠിപ്പിക്കുന്നതിനാൽ പുരുഷ അദ്ധ്യാപകൻ അവർക്ക് ഏറെ ഇഷ്ടപ്പെട്ട അദ്ധ്യാപകരാകുന്നുവെന്നും അവർ പറയുന്നു. പുരുഷ രക്ഷിതാവില്ലാതെയാണ് കൂടുതൽ കുട്ടികളും വളരുന്നത്. കിന്റർഗാർട്ടനുകളിൽ മികച്ച പുരുഷ അദ്ധ്യാപകരുണ്ടായാൽ അത് കുട്ടികൾക്ക് നല്ല മാർഗ ദർശിയാകുമെന്നും അത് പുരുഷ സംരക്ഷകനെന്ന പ്രതിഛായ വളരാൻ സഹായകമാകുമെന്നും കോച് പറയുന്നു.