- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൂബൈ മെട്രോ; സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ കയറുന്ന പുരുഷ്ന്മാർക്ക് 100 ദിർഹം പിഴ; നിയമം പ്രാബല്യത്തിൽ
മെട്രോയിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ ഒരു കമ്പാർട്ട്‌മെന്റ് പൂർണമായും വനിതകൾക്കും കുട്ടികൾക്കും മാത്രമാക്കി ഏർപ്പെടുത്താൻ തീരുമാനിക്കുകയും ഈ കംപാർട്ട്‌മെന്റിൽ കയറുന്ന പുരുഷന്മാർക്ക് പിഴ ഏർുപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നിയമം ലംഘിക്കുന്ന പുറുഷന്മാർക്ക് 100 ദിർഹം പിഴ ചുമത്തുമെന്നും ഈ മാസം മുതൽ നിയ
മെട്രോയിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ ഒരു കമ്പാർട്ട്‌മെന്റ് പൂർണമായും വനിതകൾക്കും കുട്ടികൾക്കും മാത്രമാക്കി ഏർപ്പെടുത്താൻ തീരുമാനിക്കുകയും ഈ കംപാർട്ട്‌മെന്റിൽ കയറുന്ന പുരുഷന്മാർക്ക് പിഴ ഏർുപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നിയമം ലംഘിക്കുന്ന പുറുഷന്മാർക്ക് 100 ദിർഹം പിഴ ചുമത്തുമെന്നും ഈ മാസം മുതൽ നിയമം പ്രാബല്യത്തിലായെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞമാസം 15 മുതലാണ് ദുബൈ മെട്രോയിൽ വനിതകൾക്കും കുട്ടികൾക്കുമായി പ്രത്യേക കമ്പാർട്ടുമെന്റ് ഏർപ്പെടുത്തിയത്. നേരത്തേ തിരക്കുള്ള സമയങ്ങളിൽ മാത്രം കമ്പാർട്ടുമെന്റിന്റെ പകുതി ഭാഗം വനിതാ യാത്രക്കാർക്കായി മാറ്റി വച്ചിരുന്നു.
സ്ത്രീകൾക്ക് മാത്രമായുള്ള മേഖലകൾ തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള സ്റ്റിക്കറുകൾ പതിച്ച് വേർതിരിച്ചിട്ടുണ്ട്. മെട്രോയിലെ സൗകര്യങ്ങൾ സംബന്ധിച്ച് നേരത്തേ നടന്ന സർവേയിൽ സ്ത്രീകൾക്കായുള്ള സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ അഭിപ്രായം കൂടി പരിഗണിച്ചാണ് നടപടിയുണ്ടായത്.
ഇതുസംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ കാമ്പയിനുമാരംഭിച്ചിട്ടുണ്ട്. നിലവിലെ സ്ത്രീ സീറ്റുകൾ നേരെ ഇരട്ടിയാക്കാൻ ഈ അധിക സൗകര്യം പ്രയോജനപ്പെട്ടു. 15ൽ നിന്ന് 70 നിൽപ്പു യാത്രക്കാർക്കും ഇതോടെ സൗകര്യമായി.
ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ വർധിച്ച ജനകീയതയാണുണ്ടാക്കിയിട്ടുള്ളത്. എമിറേറ്റിലെ പ്രധാന ബിസിനസ്, വാണിജ്യ മേഖലകളുമായി ബന്ധപ്പെടുന്നതിനാൽ യാത്രക്കാരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ഇതിനനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ വർധിപ്പിച്ചു കൊടുക്കാനും തങ്ങൾ തയാറാണെന്നും അതിന്റെ ഭാഗമായിട്ടാണ് പുതിയ സൗകര്യങ്ങളെന്നും അൽ മുദരിബ് വ്യക്തമാക്കി.
മെട്രോ സ്‌റ്റേഷനിലെ നിലവിലെ ദിശാസൂചികൾ മാറ്റി പുതിയവ സ്ഥാപിച്ചിട്ടുണ്ട്. മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഏവർക്കും വളരെ എളുപ്പത്തിൽ യാത്ര എന്ന ലക്ഷ്യം മുൻനിർത്തി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.