ശ്വാസകോശ രോഗം കാരണം മരിച്ച യുവതിയെ മോർച്ചറിയിൽ വച്ച് ബലാത്സംഗം ചെയ്ത കുറ്റത്തിന് 27 കാരനായ മെയിൽ നഴ്‌സ് ഗ്രോവൽ മാകുചാപി അറസ്റ്റിലായി. ബൊളീവിയൻ തലസ്ഥാനമായ ലാ പാസിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. അകാലത്തിൽ മരിച്ച് പോയ തന്റെ ഭാര്യയെ ഒരു തവണ കൂടി കാണാന്മോർച്ചറിയിൽ എത്തിയ ഭർത്താവാണ് മെയിൽ നഴ്‌സിന്റെ പീഡനരംഗത്തിന് ദൃക്‌സാക്ഷിയായത്. തുടർന്ന് ഒട്ടും താമസിക്കാതെ ഭർത്താവ് മാകുചാപിയെ തല്ലിച്ചതയ്ക്കുകയും തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. മൃതദേഹത്തെ ബലാത്സംഗത്തിന് വിധേയമാക്കിയ ചാർജാണ് ഇയാൾക്ക് മേൽ ചുമത്തി പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയമാക്കുന്നത്.

തിങ്കളാഴ്ച രാത്രിയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നതെന്നാണ് പൊലീസ് ചീഫായ ഡഗ്ലസ് ഉസ്‌ക്യാനോ പറയുന്നത്. ലാപാസിലെ ഹോസ്പിറ്റൽ ഡി ക്ലിനിക്കാസിൽ വച്ച് ഏതാണ്ട് ഒരു മണിക്കൂർ മുമ്പ് മരിച്ച യുവതിയെയാണ് മെയിൽ നഴ്‌സ് ബലാത്സംഗം ചെയ്തിരിക്കുന്നത്. മരിച്ച സ്ത്രീയുടെ ബന്ധുക്കൾ ഹോസ്പിറ്റൽ ബിൽ അടയ്ക്കാൻ പോയ നേരത്തായിരുന്നു പീഡനം അരങ്ങേറിയത്. മോർച്ചറിയിലേക്ക് ചെന്ന താൻ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടതെന്നും തുടർന്ന് മെയിൽ നഴ്‌സിനെ നന്നായി മർദിച്ചെന്നും മരിച്ച സ്ത്രീയുടെ ഭർത്താവ് വെളിപ്പെടുത്തുന്നു.

നെക്രൊഫിലിയ അഥവാ ശവരതി കുറ്റം ഇയാൾക്ക് മേൽ ചുമത്തില്ലെന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്. ഇത്തരമൊരു കുറ്റം പെറുവിയൻ നിയത്തിൽ ഇല്ലാത്തതിനാലാണിത്. താൻ ഒരു സ്വപ്‌ന സമാനമായ അവസ്ഥയിലായിരുന്നുവെന്നും ആ ഉന്മാദാവസ്ഥയിൽ അറിയാതെ ചെയ്ത് പോയ കുറ്റമാണിതെന്നും മെയിൽ നഴ്‌സ് പ്രതികരിച്ചിരുന്നു. തുടർന്ന് സ്ത്രീയുടെ ഭർത്താവിൽ നിന്നും ശക്തമായ തല്ല് കിട്ടി താൻ ഞെട്ടിത്തരിക്കുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ മേയിൽ അർജന്റീനയിലെ ഒരു മോർച്ചറിയിൽ നുഴഞ്ഞ് കയറി സ്ത്രീയുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്പിറ്റലിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന തന്റെ എക്കാലത്തെയും ആഗ്രഹം നിറവേറ്റുന്നതിന് വേണ്ടിയായിരുന്നു ഈ പ്രവൃത്തിയെന്നാണ് അയാൾ സ്വയം ന്യായീകരിച്ചിരുന്നത്. ഇയാൾ മൃതദേഹം ഫ്രീസറിൽ നിന്നും എടുത്തുകൊണ്ടു പോയി ലൈംഗിക ബന്ധത്തിലേർപ്പെടാൻ തുടങ്ങിയപ്പോൾ ആശുപത്രി ജീവനക്കാർ 999ൽ വിളിക്കുകയായിരുന്നു. നോർത്ത് വെസ്റ്റ് അർജന്റീനയിലെ ഒറാനിലുള്ള സാൻ വിൻസെന്റെ ഡി പോൾ ഹോസ്പിറ്റലിലായിരുന്നും സംഭവം അരങ്ങേറിയിരുന്നത്.