ചിക്കാഗോയിലെ ലോല്ലപലൂസ മ്യൂസിക് ഫെസ്റ്റിവലിൽ വച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ മകൾ മലിയ ഒബാമ ആടിത്തിമർക്കുന്ന വീഡിയോ വൈറലായി. റാപ്പ് മ്യൂസിക്ക് കേട്ടാൽ ഈ 19കാരിയുടെ നിയന്ത്രണം പോകുമെന്ന് ഒരിക്കൽ കൂടി ഈ സംഭവത്തിലൂടെ വ്യക്തമായിരിക്കുകയാണ്. മലിയ അർധരാത്രിയിൽ റോഡിൽ വീണുരുണ്ട് ആടിത്തിമർക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ലാസ് വാഗസ്സ് റോക്ക് ബാൻഡ് അവരുടെ ഹിറ്റ് മ്യൂസിക്ക് അവതരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച അർധരാത്രി മലിയ കസറിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഈ ഫെസ്റ്റിവലിനെത്തിയ മലിയ ബ്രൈസൻ ടില്ലെറുടെ മ്യൂസിക്കിനൊപ്പം ഇതു പോലെ ചുവട് വച്ച് മാധ്യമങ്ങളിൽ താരമായിരുന്നു. മലിയ ഡ്രം വായിക്കുന്നത് പോലെ അഭിനയിച്ചപ്പോൾ അവരുടെ സുഹൃത്ത് അവരെ തറയിലേക്ക് വലിച്ചെറിയുന്നുണ്ട്. ഇത്തരത്തിൽ മ്യൂസിക്കിനൊപ്പം മലിയ തന്റെ ചലനങ്ങളെ സമരസപ്പെടുത്തി ഏവരുടെയും മനം കവരുകയായിരുന്നു. കില്ലേർസ് സെറ്റിനിടെ മലിയയും അവളുടെ സുഹൃത്തുക്കളും ഭൂരിഭാഗം സമയവും ബാക്ക്സ്റ്റേജിലായിരുന്നു. പിന്നീട് പുൽത്തകിടിയിലേക്ക് ഡാൻസ് ചെയ്യാനായി നീങ്ങുകയായിരുന്നു.

മലിയയുടെ ത്രസിപ്പിക്കുന്ന നൃത്തം സേഷ്യൽ മീഡിയ ആഘോഷമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഹില്ലാരി ക്ലിന്റൺ തന്റെ ഹോം ടൗണിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന് പോകാതെ മുങ്ങി ഈ മ്യൂസിക് ഫെസ്റ്റിവെലിലെത്തിയ മലിയയുടെ നടപടി കടുത്ത വിമർശനത്തിനും വഴിയൊരുക്കിയിരുന്നു.കഴിഞ്ഞ വർഷം ഈ ഫെസ്റ്റിവലിനിടെ മലിയ തന്റെ സുഹൃത്തുക്കൾക്കൊപ്പം സിഗററ്റ് വലിച്ച് ആസ്വദിക്കുന്ന വീഡിയോയും വൈറലായിരുന്നു. മലിയയുടെ ഈ നടപടിയെയും ചിലർ കടുത്ത വിമർശനത്തിന് വിധേയമാക്കിയിരുന്നു. മലിയ കഞ്ചാവാണ് വലിച്ച് തള്ളുന്നതെന്ന് അന്ന് ചില ടാബ്ലോയ്ഡുകൾ വാർത്ത കൊടുത്ത് ആഘോഷം കൊഴുപ്പിക്കുകയും ചെയ്തിരുന്നു.

ഹാർവാഡിലെ പഠനം ആരംഭിക്കുന്നതിന് മുമ്പ് മലിയ കഴിഞ്ഞ കുറച്ച് മാസങ്ങളായി തികഞ്ഞ ആഘോഷത്തിലായിരുന്നു. പ്രൊഡ്യൂസർ ഹാർവെ വെയിൻസ്റ്റെയിനൊപ്പം ന്യൂയോർക്കിൽ ഇന്റേൺ ഷിപ്പ് ചെയ്ത് വരുകയായിരുന്നു ഒബാമയുടെ ഈ പുത്രി. ഈ രംഗത്ത് മലിയ മോശമല്ലാത്ത പേരുണ്ടാക്കുകയും ഓസ്‌കർ നേടിയ അഭിനേത്രി ഹാല്ലെ ബെറി മലിയയെക്കുറിച്ച് നല്ല അഭിപ്രായം പറയുകയും ചെയ്തിരുന്നു. 50 വർഷം പഴക്കമുള്ള സിബിഎസ് സയൻസ് ഫിക്ഷൻ ടി വി ഷോയായ എക്റ്റന്റിൽ മലിയ ഒരു പ്രോഡക്ഷൻ അസിസ്റ്റന്റായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.