- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾക്കൂട്ടത്തിന് നടുവിൽ എല്ലാം മറന്ന് മലിയ ഒബാമ ചുംബിച്ച് കൊണ്ട് നിന്നത് ഇംഗ്ലണ്ടിൽ നിന്നും ഉപരിപഠനത്തിനായി പോയ 19കാരനെ; ഒബാമയുടെ മകളുടെ ബോയ്ഫ്രണ്ടിനെ വിടാതെ പാപ്പരാസികൾ; എല്ലാം വേഗം പരസ്യമാക്കിയതിൽ അച്ഛന്റെ വഴക്ക് കേട്ട് മകൾ
ഇക്കഴിഞ്ഞ ശനിയാഴ്ച മലിയ ഒബാമ ചുംബിച്ച ചെറുപ്പക്കാരൻ ആരാണെന്ന് വെളിപ്പെട്ടു. ഇംഗ്ലണ്ടിൽ നിന്നും ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ 19കാരനായ റോറി ഫർകുഹാർസനാണിതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇതോടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ മകളുടെ ബോയ്ഫ്രണ്ടിനെ പാപ്പരാസികൾ വിടാതെ കൂടിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഹാവാർഡ്-യാലെ ഫുട്ബോൾ മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മലിയ എല്ലാം മറന്ന് ഈ ചെറുപ്പക്കാരനെ പരസ്യമായി ചുംബിച്ചത്. ഇതിന്റെ വീഡിയോയും ഫോട്ടുകളും ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിത്തീരുകയും ചെയ്തിരുന്നു. എല്ലാ ഇത്ര വേഗം പരസ്യമാക്കിയതിന് ഒബാമ, മകളെ നന്നായി വഴക്ക് പറഞ്ഞുവെന്നും സൂചനയുണ്ട്. ഇംഗ്ലണ്ടിലെ നല്ല സ്‌കൂളുകളിൽ പഠിച്ച് ഹാർവാർഡിലെത്തിയ പയ്യനാണ് റോറി. തുടർന്നുള്ള പഠനത്തിന് വേണ്ടിയാണ് ഇയാൾ ഐവി ലീഗ് യൂണിവേഴ്സിറ്റിയിൽ എത്തിയിരിക്കുന്നത്. കേബ്രിഡ്ജിലെ മസാച്ചുസെറ്റ്സ് സ്‌കൂളിൽ നിൽക്കുന്ന ചിത്രങ്ങൾ കുറച്ച് മുമ്പ് പോസ്റ്റ് ചെയ്യുകയും അതിന് ചുവട്ടിൽ ' സോ ഇറ്റ് ബിഗിൻസ്' എന്ന് കുറ
ഇക്കഴിഞ്ഞ ശനിയാഴ്ച മലിയ ഒബാമ ചുംബിച്ച ചെറുപ്പക്കാരൻ ആരാണെന്ന് വെളിപ്പെട്ടു. ഇംഗ്ലണ്ടിൽ നിന്നും ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ 19കാരനായ റോറി ഫർകുഹാർസനാണിതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇതോടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ മകളുടെ ബോയ്ഫ്രണ്ടിനെ പാപ്പരാസികൾ വിടാതെ കൂടിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഹാവാർഡ്-യാലെ ഫുട്ബോൾ മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മലിയ എല്ലാം മറന്ന് ഈ ചെറുപ്പക്കാരനെ പരസ്യമായി ചുംബിച്ചത്. ഇതിന്റെ വീഡിയോയും ഫോട്ടുകളും ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിത്തീരുകയും ചെയ്തിരുന്നു. എല്ലാ ഇത്ര വേഗം പരസ്യമാക്കിയതിന് ഒബാമ, മകളെ നന്നായി വഴക്ക് പറഞ്ഞുവെന്നും സൂചനയുണ്ട്.
ഇംഗ്ലണ്ടിലെ നല്ല സ്‌കൂളുകളിൽ പഠിച്ച് ഹാർവാർഡിലെത്തിയ പയ്യനാണ് റോറി. തുടർന്നുള്ള പഠനത്തിന് വേണ്ടിയാണ് ഇയാൾ ഐവി ലീഗ് യൂണിവേഴ്സിറ്റിയിൽ എത്തിയിരിക്കുന്നത്. കേബ്രിഡ്ജിലെ മസാച്ചുസെറ്റ്സ് സ്‌കൂളിൽ നിൽക്കുന്ന ചിത്രങ്ങൾ കുറച്ച് മുമ്പ് പോസ്റ്റ് ചെയ്യുകയും അതിന് ചുവട്ടിൽ ' സോ ഇറ്റ് ബിഗിൻസ്' എന്ന് കുറിക്കുകയും ചെയ്തിരുന്നു. എന്നാൽ മലിയയുമായി എപ്പോഴാണ് ഈ ചെറുപ്പക്കാരൻ അടുക്കാൻ തുടങ്ങിയതെന്ന് മാധ്യമങ്ങൾക്ക് ഇതുവരെ അറിയാൻ സാധിച്ചിരുന്നില്ല.
2015-2016ൽ റോറി റഗ്‌ബി സ്‌കൂളിലെ ഹെഡായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു പഠനത്തിലും ഇതര പ്രവർത്തനങ്ങളിലും മികവ് പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ ഇത്തരത്തിൽ ബ്രിട്ടീഷ് സ്‌കൂളുകളിൽ സ്ഥാനം നൽകാറുണ്ട്. ഇവരാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപർക്കും ഇടയിൽ അടുത്ത ബന്ധം പ ുലർത്തുന്നതിനുള്ള കണ്ണികളായി വർത്തിക്കുന്നത്. ഇത്തരത്തിൽ സ്‌കൂൾ കാലത്ത് തന്നെ റോറി വിദ്യാർത്ഥികൾക്കിടയിൽ വളരെ ജനകീയനായിരുന്നുവെന്ന് സൂചനയുണ്ട്. യുകെയിലെ ഏറ്റവും പ്രശസ്തമായ പബ്ലിക്ക്സ്‌കൂളുകളിലൊന്നാണ് റഗ്‌ബി.
2015ലെ റഗ്‌ബി വേൾഡ് കപ്പ് ഓപ്പണിങ് സെറിമണിയിൽ റോറി ഭാഗഭാക്കായിരുന്നു കളിയുടെ വീഡിയോ പ്ലേ ചെയ്തിരുന്നു. റോറി ഇതിന് പുറമെ സ്‌കൂളിനെ പ്രതിനിധീകരിച്ച് ഗോൾഫിലും പങ്കെടുത്തിരുന്നു. കെമിസ്ട്രി ക്ലബായ ബ്ലൂ ബൻസൻ സൊസൈറ്റിയിലും ഇയാൾ അംഗമാണ്. ഒബാമ ബ്രിട്ടീഷ് വിരുദ്ധമായ നിലപാടുകൾ വച്ച് പുലർത്തുന്ന ആളാണെന്ന അഭിപ്രായമുള്ള ആളാണ് റോറി. അതായത് ഒബാമയുടെ മുത്തച്ഛൻ കെനിയയിൽ വച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സ്വാതന്ത്ര്യ സമരം നയിച്ച ആളാണെന്നും അതിനാൽ ഒബാമയ്ക്കും ഇതേ ബ്രിട്ടീഷ് വിരുദ്ധ നിലപാടുണ്ടാകുമെന്നും റോറി ഒരിക്കൽ വ്യക്തമാക്കിയിരുന്നതായി സൂചനയുണ്ട്.