- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറൂസിന് പീരുമുഹമ്മദ് എന്ന വ്യക്തിയുടെ കടയിൽ കൊമ്പ് ഷിബുവും കടക്കാരനും തമ്മിൽ വാക്കേറ്റം ഉണ്ടായി; പല കടകളും തകർത്തു; അന്ന് പൊലീസിന്റെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വീണ്ടും ഒരു മാറാട് കലാപം ആവർത്തിക്കപ്പെടുമായിരുന്നു; ഫഹദിന്റെ മാലിക് വിവാദത്തിൽ; അത് ബീമാപള്ളിക്കഥയോ?
കൊച്ചി: ഫഹദ് ഫാസിൽ നായകനായ 'മാലിക്ക്' സിനിമയിൽ ചർച്ചകൾ സജീവം. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളും സാഹചര്യങ്ങളുമായി ഈ സിനിമയ്ക്ക് ബന്ധമില്ലെന്ന് പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ സിനിമ കാണുന്ന തിരുവനന്തപുരത്തുകാർക്കെല്ലാം മനസിൽ ഓടിയെത്തുന്നത് ബീമാപള്ളിയുടെ ചിത്രമാണ്. മതേതരത്വത്തിന്റെ പ്രതീകമാണ് ഈ പള്ളി. എല്ലാ മതക്കാരും ആരാധനയ്ക്ക് എത്തുന്ന സ്ഥലം. വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഒരു സംഘർഷം നടന്നു. ഇതാണ് മാലിക്കിന്റെ സിനിമാ പശ്ചാത്തലമെന്ന വിലയിരുത്തൽ സജീവമാണ്.
ബീമാപള്ളിക്ക് സമാനമായ സ്ഥലം പുനർസൃഷ്ടിച്ചാണ് മാലിക് ഒരുക്കിയതെന്നും ഒറ്റ നോട്ടത്തിൽ മനസ്സിലാകും. ഈ സാഹചര്യത്തിലാണ് സിനിമയ്ക്കെതിരെ ക്രൈസ്തവ യുവജനസംഘടന രംഗത്ത്. ബീമാപള്ളി വെടിവെപ്പ് മാലിക്ക് സിനിമ വെള്ളപൂശിയെടുക്കുകയാണെന്നാണ് ഇവർ ഉയർത്തുന്ന വാദം. കാലപത്തിന് പിന്നിൽ ക്രൈസ്തവരാണെന്ന് വരുത്താനുള്ള ബോധപൂർവ്വമായ ശ്രമമുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രതിഷേധം. കെ.സി.വൈഎം പേജിലൂടെയാണ് സിനിമക്കെതിരെ ക്രൈസ്തവയുവജന സംഘടന രംഗത്തുവന്നിരിക്കുന്നത്.
കൊമ്പ് ഷിബു എന്നറിയപ്പെട്ടിരുന്ന ചെറിയതുറ ഫിഷർമാൻ കോളനിയിലെ ഒരു ലോക്കൽ ഗുണ്ടയാണ് എല്ലാ പ്രശനങ്ങൾക്കും തുടക്കം കുറിച്ചത്. ബീമാപ്പള്ളിയിൽ ഷഹീദ് മാഹിൻ അബൂബക്കർ, ബീമാ ബീവി എന്നിവരുടെ വിമോചനപോരാട്ടങ്ങളുടെ ഓർമ പുതുക്കുന്ന ഉറൂസ് തിരുവനന്തപുരം നഗരത്തിലെ തന്നെ ഒരു പ്രധാന ആഘോഷമാണ്. ഈ ആഘോഷത്തിന്റെ സമയത്ത് പീരുമുഹമ്മദ് എന്ന വ്യക്തിയുടെ കടയിൽ നിന്ന് സാധനം വാങ്ങിയ കൊമ്പ് ഷിബുവും കടക്കാരനും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഷിബുവും കൂട്ടരും പല കടകളും തകർക്കുകയും ചെയ്തു-ഇതാണ് ക്രൈസ്തവ യുവജന സംഘടനയുടെ നിലപാട്
കൊമ്പു ഷിബു എന്നറിയപ്പെടുന്ന ഫിഷെർമൻ കോളനിയിലെ ഒരു ലോക്കൽ ഗുണ്ടാ തൊടുത്തു വിടുന്ന ഒരു ക്രിസ്ത്യൻ മുസ്ലിം കലാപം 300 പേരടങ്ങുന്ന മുസ്ലിം കലാപകാരികളെ നേരിട്ടതു ചെറിയ തുറ ഇടവക പള്ളിയിലെ 50 ഇൽ താഴെ വരുന്ന വിശ്വാസികൾ ഒടുവിൽ ഭീമ പള്ളിയിലെ മുസ്ലിം കലാപകാരികൾക്കു സ്ഥിതി പന്തി അല്ല എന്ന് തോന്നിയപ്പോൾ കൂടുതൽ ഭീമ പള്ളി ഗുണ്ടകളെ ഇറക്കി വർഗീയ കലാപത്തിനുള്ള ശ്രമം, പക്ഷെ അന്ന് പൊലീസിന്റെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വീണ്ടും ഒരു മാറാട് കലാപം അവർത്തിക്കപ്പെടുമായിരുന്നു-ഇതാണ് കെ.സി.വൈഎം നിലപാട്.
മാലിക് സിനിയമിൽ റമാദാ പള്ളിയെ കേന്ദ്രീകരിച്ചാണ് കഥ. ഈ പശ്ചാത്തലത്തിന് ബീമാപള്ളിയിലെ കലാപവുമായി ഏറെ സാമ്യമുണ്ടെന്നത് വസ്തുതയാണ്.
കെസിവൈഎം ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മാലിക് വെള്ള പൂശുന്നത് ആരെ?
ഭീമാപള്ളി വെടിവെപ്പ് ?
കൊമ്പു ഷിബു എന്നറിയപ്പെടുന്ന ഫിഷെർമൻ കോളനിയിലെ ഒരു ലോക്കൽ ഗുണ്ടാ തൊടുത്തു വിടുന്ന ഒരു ക്രിസ്ത്യൻ മുസ്ലിം കലാപം 300 പേരടങ്ങുന്ന മുസ്ലിം കലാപകാരികളെ നേരിട്ടതു ചെറിയ തുറ ഇടവക പള്ളിയിലെ 50 ഇൽ താഴെ വരുന്ന വിശ്വാസികൾ ഒടുവിൽ ഭീമ പള്ളിയിലെ മുസ്ലിം കലാപകാരികൾക്കു സ്ഥിതി പന്തി അല്ല എന്ന് തോന്നിയപ്പോൾ കൂടുതൽ ഭീമ പള്ളി ഗുണ്ടകളെ ഇറക്കി വർഗീയ കലാപത്തിനുള്ള ശ്രമം , പക്ഷെ അന്ന് പൊലീസിന്റെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വീണ്ടും ഒരു മാറാട് കലാപം അവർത്തിക്കപ്പെടുമായിരുന്നു
അറിയാം ബീമ പള്ളി വെടിവെപ്പിന്റെ ചരിത്രം ??
12 വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നടന്ന ഏറ്റവും ചർച്ചയായ പൊലീസ് അതിക്രമം ആണ് കുപ്രസിദ്ധമായ ബീമാപ്പള്ളി പൊലീസ് വെടിവയ്പ്പും കലാപവും. 2009 മെയ് 17 നായിരുന്നു 6 പേരുടെ മരണത്തിനും 32 ഓളം പേർക്ക് ഗുരുതരപരിക്കും ഏൽപ്പിച്ച സംഭവം നടന്നത്.
കൊമ്പ് ഷിബു എന്നറിയപ്പെട്ടിരുന്ന ചെറിയതുറ ഫിഷർമാൻ കോളനിയിലെ ഒരു ലോക്കൽ ഗുണ്ടയാണ് എല്ലാ പ്രശനങ്ങൾക്കും തുടക്കം കുറിച്ചത്. ബീമാപ്പള്ളിയിൽ ഷഹീദ് മാഹിൻ അബൂബക്കർ, ബീമാ ബീവി എന്നിവരുടെ വിമോചനപോരാട്ടങ്ങളുടെ ഓർമ പുതുക്കുന്ന ഉറൂസ് തിരുവനന്തപുരം നഗരത്തിലെ തന്നെ ഒരു പ്രധാന ആഘോഷമാണ്. ഈ ആഘോഷത്തിന്റെ സമയത്ത് പീരുമുഹമ്മദ് എന്ന വ്യക്തിയുടെ കടയിൽ നിന്ന് സാധനം വാങ്ങിയ കൊമ്പ് ഷിബുവും കടക്കാരനും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഷിബുവും കൂട്ടരും പല കടകളും തകർക്കുകയും ചെയ്തു.
ഇതിൽ അരിശം പൂണ്ട ബീമാപ്പള്ളിയിലെ ചിലർ ചെറിയതുറയിലും വാഹനങ്ങൾ തകർക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്തു. വൈകാതെ ഈ സംഘർഷം ഒരു ക്രിസ്ത്യൻ - മുസ്ലിം പ്രാദേശിക കലാപത്തിന്റെ മാനം നേടി. അന്ന് തന്നെ കളക്ടർ സഞ്ജയ് കൗൾ ന്റെ നേതൃത്വത്തിൽ നടന്ന സമാധാന ഉടമ്പടി അനുസരിച്ച് കൊമ്പ് ഷിബുവിനെ അറസ്റ് ചെയ്യാൻ തീരുമാനിച്ചു എങ്കിലും അത് പാലിക്കപ്പെട്ടില്ല.
തൊട്ടടുത്ത ദിവസം പ്രദേശം അതീവ സംഘർഷാവസ്ഥയിൽ ആവുകയും ജനക്കൂട്ടത്തിനു നേരെ 2:30 ഓടെ പൊലീസ് വെടി ഉതിർക്കുകയും ചെയ്തു. 3:00 മണി വരെ വെടിവയ്പ്പ് തുടർന്നു. മുസ്ലിം ആൾക്കൂട്ടം പ്രകോപനം സൃഷ്ടിച്ചു എന്നാണ് പൊലീസ് പറഞ്ഞ ന്യായം .
പിനീട് അത് ശെരിവെക്കുകെയും ചെയ്തു എന്നാണ് സാക്ഷ്യം
സംഭവത്തിൽ 6 പൊലീസ്കാർ suspent ചെയ്യപ്പെട്ടു. മറ്റൊരു നടപടിയും ഉണ്ടായില്ല. 16 വയസുള്ള ഒരു കുട്ടിയെ പൊലീസ് വലിചിഴക്കുന്ന വീഡിയോ ഉൾപ്പെടെ അന്ന് പുറത്ത് വന്നിരുന്നു. സംഭവത്തെ കുറിച്ച് അന്നത്തെ വി എസ് സർക്കാർ ഒരു ജുഡീഷ്യൽ അന്വേഷണം ജസ്റ്റിസ് കെ രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്നു എങ്കിലും ഇന്ന് വരെ റിപ്പോർട്ട് പുറത്ത് വിട്ടിട്ടില്ല.
മറ്റൊരു വിമർശന പോസ്റ്റ് ഇങ്ങനെ
മാലിക് കണ്ടു...
സിനിമക്ക് വേണ്ടി എഴുതിയ 'തിരക്കഥയോട്' അഭിനേതാക്കളും സംവിധായകനും നീതിപുലർത്തി... എന്നാലും എന്തിനാണ് ഈ എഴുത്തുകാരനായ സംവിധായകൻ പല സത്യങ്ങൾക്ക് നേരെയും കണ്ണടച്ച് ഒരു തിരക്കഥ തയ്യാറാക്കിയത്
ഒരു ഫോർവാർഡ് പോസ്റ്റ് കൂടെ വെക്കുന്നു
കേരളം കണ്ട 'ആ കലാപം' അന്ന് പൊലീസ് ആസൂത്രണം ചെയ്തതാണ് എന്നത് ഇത്രയും വ്യക്തമായി പറഞ്ഞതിന് മഹേഷ് നാരായണന് ഒരു കൈയടി. ഒപ്പം പൊലീസ് കാട്ടിക്കൂട്ടുന്ന വൃത്തികേടുകളും ഗൂഢാലോചനകളും അതേപടി പകർത്തിയതിനും.
ഇതൊക്കെ ഇരിക്കുമ്പോഴും മഹേഷ് നാരായണന്റെ മാലിക് ഒരു സാമൂഹിക കുറ്റകൃത്യമാണെന്ന് ഞാൻ വിലയിരുത്തും. കാരണം അന്ന് കേരളം കണ്ട ആ കലാപമുണ്ടല്ലോ, പൊലീസ് ഇറങ്ങി മനുഷ്യരെ പച്ചക്ക് വെടിവെച്ചുകൊന്ന ആ കലാപം, അത് പൊലീസ് മാത്രമല്ല പ്രതി. മറിച്ച് ഇടതുപക്ഷസർക്കാർ കൂടിയാണ്. അതിനെ വളരെ തന്ത്രപൂർവ്വം മറച്ചുവെച്ച് അന്നത്തെ ഗൂഢാലോചനയ്ക്ക് മുസ്ലിം രാഷ്ട്രീയ പ്രതിനിധാനങ്ങളെ പ്രതിചേർത്തു എന്നു മാത്രമല്ല, ഇടതുപക്ഷ ഇതര മന്ത്രിസഭ ചെയ്ത, അതും മുസ്ലിം മന്ത്രിയും മുസ്ലിം രാഷ്ട്രീയവും കൂടിചേർന്ന് നടത്തിയ ഒരു കലാപവും കൂട്ടക്കുരുതിയുമായിരുന്നുവെന്ന് വരുത്തിത്തീർക്കുമ്പോൾ കേരളത്തിലെ 'മതേതര ഇടതുപക്ഷ' രോമങ്ങൾക്ക് കുളിരുണ്ടാകുമായിരിക്കാം. എന്നാൽ അതൊരു ചതിയും സാമൂഹിക കുറ്റകൃത്യവുമായിരിക്കും. ഇന്നത്തെ സിപിഐ.എം അനിഷേധ്യ നേതാവ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ആ കൂട്ടക്കുരുതി അങ്ങേരുടെ നേതൃത്വത്തിൽ സംഭവിച്ചത് എന്നു പറയാൻ മഹേഷ് നാരായണന് നട്ടെല്ലുണ്ടോ? വസ്തുത വസ്തുതയായി പറയാതെ മുസ്ലിം രാഷ്ട്രീയക്കാർ ഗൂഢാലോചന നടത്തി പൊലീസുകാർ ചെയ്ത ഒന്നായി ആ കലാപത്തെയും കൂട്ടക്കുരുതുയെയും ചിത്രീകരിക്കുമ്പോൾ മഹേഷ് നാരായണൻ, താങ്കളുടെ 'മാലിക്കും' പഴയ സിനിമാ ക്ലീഷേകളിലേക്കാണ് വരവുവെക്കപ്പെടുന്നത്. മുസ്ലീങ്ങളെ പൈശാചികവൽക്കരിക്കുന്ന അതേ ഗണത്തിൽ. മാലിക്കെന്ന 'മുസ്ലിം ഹീറോ'യെ മറയാക്കി വസ്തുതകൾ വളച്ചൊടിച്ച് കലാപത്തിന്റെ കാരണങ്ങളെ മുസ്ലീങ്ങളുടെയും മുസ്ലിം രാഷ്ട്രീയത്തിന്റെയും തലയിൽ തന്നെ ചാർത്തിക്കൊടുക്കുന്ന ആ കരവിരുതുണ്ടല്ലോ, അതിലൂടെ നിങ്ങൾ കുറച്ചു കൂടെ പേരെടുക്കുകയും ലാഭമുണാക്കുകയും ചെയ്യുമായിരിക്കും. നിങ്ങൾക്ക് നല്ലത് വരട്ടെ. പക്ഷെ നിങ്ങൾ എത്ര കഴുകിയാലും അന്നത്തെ വെടിവെപ്പിന്റെ ചോരക്കറ സിപിഐ.എമ്മിന്റെ കൈകളിൽ നിന്നും മാഞ്ഞു പോകില്ല.
എന്തിനാണ് ഇന്നിന്റെ കഥാകാരന്മാർ പലതിനെയും മറച്ച് പിടിക്കുന്നത്
മറുനാടന് മലയാളി ബ്യൂറോ