ന്നെ വിവാഹം കഴിക്കാൻ ആളില്ലായെന്ന് പറഞ്ഞ് നടന്ന മല്ലികാ ഷെരാവത്ത് ഒടുവിൽ പ്രണയത്തിൽ കുടുങ്ങിയെന്ന് റിപ്പോർട്ട്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനാണ് ബോളിവുഡ് ഹോട്ട് താരത്തിന്റെ മനം കവർന്നതെന്നാണ് സൂചന.

സിറിലെ ഓക്‌സൻഫാൻസാണ് എന്ന് വ്യവസായിയുമായി മല്ലിക കടുത്ത പ്രണയത്തിലായിട്ട് കുറച്ച് നാളുകളായി്. ഇരുവരുടേയും പൊതുസുഹൃത്താണ് പരസ്പരം പരിചയപ്പെടുന്നതിന് വേദിയൊരുക്കിയത്. പിന്നീട് സൗഹൃദം പ്രണയത്തിന് വഴി മാറുകയായിരുന്നു.

അടുത്തിടെ പ്രണയദിനത്തിൽ മല്ലികയെ, രാജകുമാരിയെ പോലെ സമ്മാനങ്ങൾ കൊണ്ട് മൂടിയെന്നും ഒരു ആഡംബര കാറും ഈ സമ്മാനങ്ങളുടെ പട്ടികയിൽ പെട്ടുവെന്നും റിപ്പോർട്ട്. ഇപ്പോൾ ആ കാറിലാണ് മല്ലികയുടെ ചുറ്റിക്കറങ്ങുന്നതെന്നും പാപ്പരാസികൾ ക്‌ണ്ടെത്തി കഴിഞ്ഞു.

പ്രണയം മല്ലിക തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും താൻ പ്രണയത്തിലാണെന്ന തരത്തിൽ ഇൻസറ്റാാഗ്രാമിൽ സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട് താരസുന്ദരി. ലോകത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന് പ്രണയിക്കുക എന്ന് മല്ലിക സന്ദേശമിട്ടതോടെ മല്ലിക പ്രണയത്തിൽ പ്പെട്ടുവെന്ന് തന്നെയാണ് ബോളിവുഡിലെ അടക്കംപറച്ചിൽ.

ഡേർട്ടി പൊളിറ്റിക്‌സ് എന്ന സിനിമയിലാണ് മല്ലിക അവസാനമായി ബോളിവുഡിൽ അഭിനയിച്ചത്. ഡാനിയേൽ ലീ സംവിധാനം ചെയ്യുന്ന ദ ലോസ്റ്റ് ബോംബ് എന്ന ഹോളിവുഡ് സിനിമയിലാണ് ഇനിമല്ലിക അഭിനയിക്കുക