- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മല്ലികാർജുൻ ഖാർഗെ രാജ്യസഭ പ്രതിപക്ഷ നേതാവ്; പി ചിദംബരം, ആനന്ദ് ശർമ എന്നിവരെ പരിഗണിച്ചെങ്കിലും ഹൈക്കമാൻഡിന് ബോധിച്ചത് ഖാർഗെയെ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവും. ഗുലാം നബി ആസാദ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് തീരുമാനം.
മല്ലികാർജുൻ ഖാർഗെയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വിവരം കോൺഗ്രസ് രാജ്യസഭ ചെയർമാനെ അറിയിച്ചു. പി. ചിദംബരം, ആനന്ദ് ശർമ, ദിഗ്വിജയ സിങ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ പ്രതിപക്ഷ നേതാവായി പരിഗണിച്ചിരുന്നു. പിന്നീട് ഹൈക്കമാൻഡ് നേതൃത്വത്തിൽ ഖാർഗെയെ തെരഞ്ഞെടുക്കുകയായിരുന്നു.
ചൊവ്വാഴ്ച ഗുലാം നബി ആസാദിന്റെ കാലാവധി പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ഗുലാം നബി ആസാദിന് വികാര നിർഭരമായ യാത്രയയപ്പ് നൽകിയിരുന്നു.
Next Story