- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മമ്മഗരി ഇല്ലുവിൽ നാഗശൗര്യയുടെ നായികയായി മൂന്നാം വരവ്; ബേബി ശ്യാമിലി വീണ്ടുമെത്തുന്നു; മാളുട്ടിയുടെ തിരിച്ചുവരവ് വിജയമാകുമോ?
ബേബി ശ്യാമിലി എന്ന മാളുട്ടി മൂന്നാംവരവിന്. തെലുഗ് ചിത്രമായ 'അമ്മമ്മഗരി ഇല്ലുവി'ൽ നാഗശൗര്യയുടെ നായികയായാണ് വീണ്ടുമെത്തുന്നത്. ബാലതാരമായി ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്യമിലി. പിന്നീട് 2015ൽ കുഞ്ചോക്കോ ബോബൻ നായകനായി 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിൽ നായികയായി അരേങ്ങറ്റം നടത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വീര ശിവാജിയെന്ന തമിഴ് സിനിമയിൽ അഭിനയിച്ചു. രണ്ടുവർഷമായി സിനിമയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. സുന്ദർ സൂര്യയാണ് അമ്മമ്മഗിരിയുടെ സംവിധായകൻ. റാവു രമേഷ്, പോസാനി കൃഷ്ണ മുരളി, സുമൻ, ശകലാക ശങ്കർ എന്നിവരും അഭിനയിക്കുന്നു. ഭരതൻ സംവിധാനം ചെയ്ത മാളൂട്ടിയിൽ ജയറാമിന്റെ മകളുടെ വേഷത്തിലായിരുന്നു ശ്യാമിലി തിളങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. ബാലതാരമായി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങി. മമ്മൂട്ടിയും മോഹൻലാലും മുഖ്യ വേഷത്തിലെത്തിയ ഹരികൃഷ്ണൻസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
ബേബി ശ്യാമിലി എന്ന മാളുട്ടി മൂന്നാംവരവിന്. തെലുഗ് ചിത്രമായ 'അമ്മമ്മഗരി ഇല്ലുവി'ൽ നാഗശൗര്യയുടെ നായികയായാണ് വീണ്ടുമെത്തുന്നത്.
ബാലതാരമായി ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്യമിലി. പിന്നീട് 2015ൽ കുഞ്ചോക്കോ ബോബൻ നായകനായി 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിൽ നായികയായി അരേങ്ങറ്റം നടത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വീര ശിവാജിയെന്ന തമിഴ് സിനിമയിൽ അഭിനയിച്ചു. രണ്ടുവർഷമായി സിനിമയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. സുന്ദർ സൂര്യയാണ് അമ്മമ്മഗിരിയുടെ സംവിധായകൻ. റാവു രമേഷ്, പോസാനി കൃഷ്ണ മുരളി, സുമൻ, ശകലാക ശങ്കർ എന്നിവരും അഭിനയിക്കുന്നു.
ഭരതൻ സംവിധാനം ചെയ്ത മാളൂട്ടിയിൽ ജയറാമിന്റെ മകളുടെ വേഷത്തിലായിരുന്നു ശ്യാമിലി തിളങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. ബാലതാരമായി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങി. മമ്മൂട്ടിയും മോഹൻലാലും മുഖ്യ വേഷത്തിലെത്തിയ ഹരികൃഷ്ണൻസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.