തിരുവനന്തപുരം: പാക് വെബ്‌സൈറ്റുകൾക്ക് നേരേ ഇന്ത്യൻ സൈബർ ഹാക്കർമാരുടെ ആക്രമണം. മല്ലു സൈബർ സോൾജിയേഴ്‌സ് എന്ന കൂട്ടായ്മയാണ് ആക്രമണം നടത്തിയത്. പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച റിട്ട. നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആക്രമണം.

ഈ വർഷം ഇത് രണ്ടാം തവണയാണ് മല്ലു സൈബർ സോൾജിയേഴ്‌സ് പാക് സൈറ്റുകൾക്ക് ഹാക്ക് ചെയ്യുന്നത്. ഓപ്പറേഷൻ പേബാക്ക് എന്ന പേരിൽ 110 പാക് സൈറ്റുകളാണ് ഹാക്കർമാർ നിശ്ചലമാക്കിയത്. ഹാക്ക് ചെയ്യപ്പെട്ട പല സൈറ്റുകളും തിരിച്ചുപിടിക്കാൻ പാക് അധികൃതർക്ക് ആയിട്ടില്ല. ഓപ്പറേഷൻ പേബാക്ക് എന്നപേരിലാണ് ഇവർ ആക്രമണം നടത്തിയത്. നേരത്തെ മെയ് 11 ന് ഇന്ത്യയിലെ പാക് സഹായികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇവർ പുറത്തുവിട്ടിരുന്നു. പാക് പാസ്പോർട്ട് വിവരങ്ങൾ അടക്കുമുള്ള വിവരങ്ങളാണ് ഇവർ ഹാക്കിങ്ങിലൂടെ മുൻകൂട്ടി മുന്നറിയിപ്പ് നൽകി പുറത്തുവിട്ടത്. അതിന് പിന്നാലെയാണ് പാക് സൈറ്റുകൾക്ക് നേരെ ആക്രമണം നടത്തിയത്.

ഈ വർഷം ഇത് രണ്ടാം തവണയാണ് മല്ലു സൈബർ സോൾജിയേഴ്സ് പാക് സൈറ്റുകൾ ഹാക്ക് ചെയ്ത് നിശ്ചലമാക്കിയത്. ഇത്തവണ ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകൾ ഇതുവരെ തിരിച്ചെടുക്കാൻ പാക് അധികൃതർക്ക് സാധിച്ചിട്ടില്ല. അതേസമയം ഇനിയും തങ്ങൾ പാക്കിസ്ഥാനിലേക്ക് സൈബർ ആക്രമണം നടത്തുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുൽഭൂഷൺ യാദവ്... പ്രിയ സോദരാ ഞങ്ങളോട് ക്ഷമിക്കുക.. ആദരവുണ്ട് അങ്ങേയറ്റം.. ഒരു പിടി അശ്രു പൂക്കൾ ആ കാലിൽ അർപ്പിക്കുക അല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയാത്തതിൽ സങ്കടം ഉണ്ട്.. അങ്ങേയ്ക്ക് വേണ്ടി ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി അങ്ങേയറ്റം പോരാടിയ സാലവയ്ക്ക് ഞങ്ങളുടെ കൂപ്പുകൈ. ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്.. ഞങ്ങളുടെ അവസാനശ്വാസംവരെ ഭാരതത്തിനു വേണ്ടി പൊരുതാൻ ഞങ്ങൾ ഉണ്ട്.. പഠിച്ചെടുത്ത അറിവുകൾ മുഴുവൻ ഞങ്ങൾ ഭാരതത്തിനു വേണ്ടി സമർപ്പിക്കുക തന്നെ ചെയ്യും.- പാക് സൈറ്റൂകൾ ഹാക്ക് ചെയ്തുവെന്ന് അറിയിച്ച സന്ദേശത്തിൽ മല്ലു സോൾജിയേഴ്‌സ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഞങ്ങൾക്ക് ലജ്ജ തോന്നുന്നുണ്ട്.. ഇന്ത്യയിലെ ചില മുഖ്യധാരാ മാധ്യമങ്ങളെ ഓർത്ത്.. ജവാന്മാരുടെ മരണവും അവിഹിതവും മാത്രം ആഘോഷം ആക്കുന്നവർ... ! ഞങ്ങൾ മാസങ്ങളോളം ഞങ്ങളുടെ ഏറിയ സമയവും ചെലവിട്ട് പ്രയത്‌നിച്ചു.. ഇന്ത്യയിൽ നിന്ന് ഇന്ത്യൻ സുരക്ഷയ്ക്ക് എതിരെ പ്രവർത്തിക്കുന്ന വരെ പിന്തുടരാൻ.. അവരുടെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാൻ... അത് വെറും സോഷ്യൽ മീഡിയ അക്വണ്ടുകൾ ഹാക്ക് ചെയ്യൽ മാത്രം ആയിരുന്നില്ല.. കാൾ/എസ്എംഎസ്/ബാങ്ക്/പേഴ്‌സണൽചാറ്റ്/ബ്രൗസർ ഹിസ്റ്ററി /പാക്കിസ്ഥാൻ പാസ്സ്‌പോർട്ട് തുടങ്ങി ഓരോ വ്യക്തി യേയും സംബന്ധിച് ഞങ്ങൾ കണ്ടെത്തിയ വിവരങ്ങൾ മുഴുവൻ ഞങ്ങൾ ലോകത്തിനു മുന്നിൽ പങ്ക് വച്ചു..

മിക്ക മാധ്യമങ്ങളും ഒന്നും കണ്ടില്ലെന്നു നടിച്ചു.. ലക്ഷക്കണക്കിന് പേർ റീച് ആയപ്പോഴും പലരും പ്രതികരിക്കാതെ അകന്നു.. എന്നാൽ ഇല്ല.. ഞങ്ങൾ ഒരിക്കലും പിന്നോട്ടില്ല.. ഞങ്ങൾ ജനിച്ചത് ഭാരതത്തിലാണ്.. രാജ്യ സുരക്ഷയ്ക്ക് ഞങ്ങൾ ജീവൻ ത്യജിക്കാൻ തയ്യാറാണ്.. ഞങ്ങൾക്ക് പ്രശസ്തി ആവശ്യമില്ല.. ഒരു ഫണ്ടിങ്ങും ഞങ്ങൾക്ക് വേണ്ട.. ഞങ്ങൾ അവസാനശ്വാസം വരെ പൊരുത്തികൊണ്ടിരിക്കും.. ഇല്ല കുൽഭൂഷൺ യാദവ്.. താങ്കൾ തനിച്ചാവില്ല, ഞങ്ങൾ ഉണ്ട്... ഔദ്യോഗിക അധികാരവും പിന്തുണയും ഒന്നുമില്ലെങ്കിലും രാജ്യത്തിന് വേണ്ടി പൊരുതാൻ ഞങ്ങൾ ഉണ്ട്... ഇത് ഞങ്ങൾ താങ്കൾക്ക് വേണ്ടി സമർപ്പിക്കുന്നു-ഇതാണ് മല്ലു സോൾജിയേഴ്‌സിന്റെ പ്രഖ്യാപനം.