- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ ഒരു വെബ്‌സൈറ്റ് ആക്രമിച്ചാൽ ഞങ്ങളുടെ മറുപടി നൂറ് വെബ്‌സൈറ്റ് തകർത്തായിരിക്കും! കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ വെബ്‌സൈറ്റ് തകർത്ത പാക്ക് ഹാക്കർമാർക്ക് മല്ലു സൈബർ സോൾജ്യേഴ്‌സിന്റെ വക എട്ടിന്റെ പണി; ഒറ്റയടിക്ക് തകർത്തത് നൂറോളം പാക് സൈറ്റുകൾ
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷം അതിർത്തിയിൽ മാത്രം ഒതുങ്ങുന്നതല്ല, സൈബർ ലോകത്തും അത് അതിന്റ അനുരണനങ്ങൾ കാണാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അടുത്തിടെ പരസ്പ്പരം സർക്കാർ ഓഫീസുകളുടെ വെബ്‌സൈറ്റുകൾ തകർത്തുകൊണ്ടാണ് സൈബർ വാർ പുരോഗമിക്കുന്നത്. എന്തായാലും ഈ യുദ്ധത്തിലും മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ ഹാക്കർമാർ തന്നെയാണ്. ഇന്ത്യയുടെ ഒരു വെബ് തകർക്കുമ്പോൾ പാക്കിസ്ഥാന്റെ നൂറ് വെബ്‌സൈറ്റുകൾ എങ്കിലും തകർക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. അടുത്തിടെ കേരള യൂണിവേഴ്‌സ്റ്റിയുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റും പാക് ഹാക്കർമാരുടെ ആക്രമണത്തിൽ തകർന്നിരുന്നു. എന്നാൽ, ഇതിന ആദ്യം മറുപടിയുമായി എത്തിയത് കേരളാ സൈബർ വാരിയേഴ്‌സ് ടീമായിരുന്നു. ഇവർ പാക് സൈറ്റുകൾ ആക്രമിച്ചു തകർത്തപ്പോൾ പാക്കിസ്ഥാൻ ശരിക്കും വശംകെട്ടു. ഇപ്പോൾ പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച് രംഗത്തെത്തിയത്് മല്ലു സൈബർ സോൾജ്യേഴ്‌സാണ്. ഇന്ത്യൻ യൂണിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റ് തകർത്തതിന്റെ പ്രതികാരമായി മല്ലു സൈബർ സോൾജ്യേഴ്‌സ് കടുത്ത ആക്രമണമാണ് നട
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷം അതിർത്തിയിൽ മാത്രം ഒതുങ്ങുന്നതല്ല, സൈബർ ലോകത്തും അത് അതിന്റ അനുരണനങ്ങൾ കാണാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അടുത്തിടെ പരസ്പ്പരം സർക്കാർ ഓഫീസുകളുടെ വെബ്‌സൈറ്റുകൾ തകർത്തുകൊണ്ടാണ് സൈബർ വാർ പുരോഗമിക്കുന്നത്. എന്തായാലും ഈ യുദ്ധത്തിലും മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ ഹാക്കർമാർ തന്നെയാണ്. ഇന്ത്യയുടെ ഒരു വെബ് തകർക്കുമ്പോൾ പാക്കിസ്ഥാന്റെ നൂറ് വെബ്‌സൈറ്റുകൾ എങ്കിലും തകർക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.
അടുത്തിടെ കേരള യൂണിവേഴ്‌സ്റ്റിയുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റും പാക് ഹാക്കർമാരുടെ ആക്രമണത്തിൽ തകർന്നിരുന്നു. എന്നാൽ, ഇതിന ആദ്യം മറുപടിയുമായി എത്തിയത് കേരളാ സൈബർ വാരിയേഴ്‌സ് ടീമായിരുന്നു. ഇവർ പാക് സൈറ്റുകൾ ആക്രമിച്ചു തകർത്തപ്പോൾ പാക്കിസ്ഥാൻ ശരിക്കും വശംകെട്ടു. ഇപ്പോൾ പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച് രംഗത്തെത്തിയത്് മല്ലു സൈബർ സോൾജ്യേഴ്‌സാണ്.
ഇന്ത്യൻ യൂണിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റ് തകർത്തതിന്റെ പ്രതികാരമായി മല്ലു സൈബർ സോൾജ്യേഴ്‌സ് കടുത്ത ആക്രമണമാണ് നടത്തിയത്. ഒന്നിന് പകരം നൂറ് പാക് വെബ്‌സൈറ്റുകളാണ് അവർ തകർത്തത്. ഇക്കാര്യം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തു. കണ്ണിന് പകരം കണ്ണെന്ന രീതിയല്ല ഞങ്ങളുടേതെന്നും, പുരികത്തിൽ കൊണ്ടാൽ പോലും അതിന് ഞങ്ങൾക്ക് അവരുടെ തല കൊയ്താണ് ശീലമെന്നും അവർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഹാക്ക് ചെയ്ത നൂറ് വെബ്‌സൈറ്റുകളുടെ വിവരങ്ങളും ഫേസ്‌ബുക്കിലൂടെ മല്ലു സൈബർ സോൾജ്യേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. ഹാക്കിങ് നടത്തിയതിനെ കുറിച്ച് അവർ പറയുന്നത് ഇങ്ങനെയാണ്: നമസ്‌കാരം... ചെറിയ ഇടവേള ഞങ്ങൾ തീർത്തത്/ ലൈവ് ആവാതിരുന്നത്... ഞങ്ങൾ വിശ്രമത്തിൽ ആയിരുന്നു എന്ന് ആരും കരുതേണ്ട രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ ഞങ്ങൾ ഓരോ നിമിഷവും അതീവ ജാഗരൂഗരാണ്. പുറത്തു നിന്നുള്ള ഒരു അറ്റാക്കിനും കണ്ണിനു കണ്ണ് എന്ന രീതി അല്ല ഞങ്ങൾ പിന്തുടരുന്നത് എന്ന് അറിയാമല്ലോ....അതേ... ഞങ്ങളുടെ കണ്ണിന് അല്ല, പുരികത്തിനു കൊണ്ടാൽ പോലും ഞങ്ങൾക്ക് അവരുടെ തല കൊയ്തിട്ടാണു ശീലം. ഇന്ത്യയിലെ...... യൂണിവേഴ്‌സിറ്റി വൈബ്‌സൈറ്റ് ഹാക്കേറ്‌സ് ഹാക്ക് ചെയ്തതിനു പകരമായി ഒന്നിനു നൂറായി, പാക്ക് യൂണിവേഴ്‌സിറ്റി സൈറ്റ് അടക്കം ഞങ്ങൾ ഹാക്ക് ചെയ്തിരിക്കുന്നു.
നേരത്തെ പാക്ക് ആക്രമണത്തിൽ കേരള യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റാണ് തകർന്നത്. ഈ സൈറ്റ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. പാക്കിസ്ഥാനിലുള്ള ഡി ഗ്രേഡ് വെബ് സൈറ്റിനു പോലും മികച്ച സുരക്ഷയുള്ളപ്പോൾ ഇന്ത്യയിലെ എ ഗ്രേഡ് വെബ് സൈറ്റായ ഇതിന് യാതൊരു സുരക്ഷയുമില്ല. ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ അതേ നാണയത്തിൽ തിരിച്ചടിക്കലാണ് മല്ലും സൈബർ സോൾജ്യേഴ്‌സിന്റെ ലക്ഷ്യം.



