- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില്ലറക്കാരല്ല ഇവർ; കശ്മീരിലെ പുതിയ തീവ്രവാദി നേതാക്കളും അവരുടെ പദവികളും; റിപ്പബ്ലിക് ദിനത്തിലെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ നിർണായക വിവരങ്ങളുമായി മല്ലുസൈബർ സോൾജിയേഴ്സ്; ഹാക്ക് ചെയ്ത് ശേഖരിച്ചത് 20 പാക് ഭീകരരുടെ പേരുവിവരങ്ങൾ
തിരുവനന്തപുരം: നാടിനെ സ്‌നേഹിക്കുന്നവരാണ് മല്ലു സൈബർ സോൾജ്യേഴ്‌സ് എന്ന സൈബർ കൂട്ടായ്മ.രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ ഒരു നീണ്ട പട്ടിക റിപ്പബ്ലിക് ദിനത്തിൽ ഈ കൂട്ടായ്മ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ രണ്ടാം പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് മല്ലു സൈബർ സോൾജ്യേഴ്‌സ്. 50 തീവ്രവാദികളുടെ വിവരങ്ങളാണ് റിപ്പബ്ലിക് ദിനത്തിൽ സൈബർ കൂട്ടായ്മ പുറത്തു വിട്ടത്. മല്ലു സൈബർ സോൾജിയേഴ്‌സ് കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ സമയത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് തീവ്രവാദത്തിന്റെ വേരുകൾ തേടിയായിരുന്നു. ഇന്ത്യയിൽ ജീവിച്ച്കൊണ്ട് , ബാഹ്യമായി ചൈനയുടെയും നേരിട്ട് പാക്കിസ്ഥാന്റെയും സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ കൈപ്പറ്റി ഇന്ത്യയിൽ വിഘടനവാദവും തീവ്രവാദവും നടത്തുന്ന നിരവധി പേരുടെ വ്യക്തിവിവരങ്ങൾ തെളിവുകൾ സഹിതം #op_kashmir_part_1 ലൂടെ പുറത്ത് വിട്ടിരുന്നു. ഗവണ്മെന്റ് സംവിധാനങ്ങൾക്ക് പോലും ഇതുവരെ കാണ്ടെത്താൻ കഴിയാത്ത ഒട്ടേറെ തെളിവുകൾ അന്ന് പുറത്ത് വിട്ടു. അതിന്റെ തുടർച്ചയാണ് പുതിയ വെളിപ്പെടുത്തലുകളും.op_kashmi
തിരുവനന്തപുരം: നാടിനെ സ്‌നേഹിക്കുന്നവരാണ് മല്ലു സൈബർ സോൾജ്യേഴ്‌സ് എന്ന സൈബർ കൂട്ടായ്മ.രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ ഒരു നീണ്ട പട്ടിക റിപ്പബ്ലിക് ദിനത്തിൽ ഈ കൂട്ടായ്മ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ രണ്ടാം പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് മല്ലു സൈബർ സോൾജ്യേഴ്‌സ്.
50 തീവ്രവാദികളുടെ വിവരങ്ങളാണ് റിപ്പബ്ലിക് ദിനത്തിൽ സൈബർ കൂട്ടായ്മ പുറത്തു വിട്ടത്. മല്ലു സൈബർ സോൾജിയേഴ്‌സ് കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ സമയത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് തീവ്രവാദത്തിന്റെ വേരുകൾ തേടിയായിരുന്നു. ഇന്ത്യയിൽ ജീവിച്ച്കൊണ്ട് , ബാഹ്യമായി ചൈനയുടെയും നേരിട്ട് പാക്കിസ്ഥാന്റെയും സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ കൈപ്പറ്റി ഇന്ത്യയിൽ വിഘടനവാദവും തീവ്രവാദവും നടത്തുന്ന നിരവധി പേരുടെ വ്യക്തിവിവരങ്ങൾ തെളിവുകൾ സഹിതം #op_kashmir_part_1 ലൂടെ പുറത്ത് വിട്ടിരുന്നു.
ഗവണ്മെന്റ് സംവിധാനങ്ങൾക്ക് പോലും ഇതുവരെ കാണ്ടെത്താൻ കഴിയാത്ത ഒട്ടേറെ തെളിവുകൾ അന്ന് പുറത്ത് വിട്ടു. അതിന്റെ തുടർച്ചയാണ് പുതിയ വെളിപ്പെടുത്തലുകളും.op_kashmir_2Follow-Up- എന്ന പേരിലാണ് പുതിയ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.കശ്മീരിലെ പുതിയ തീവ്രവാദി നേതാക്കന്മാരും അവരുടെ പദവികളുമാണ വീഡിയോയിലുള്ളത്.
ലഷ്‌കർ കമാൻഡർ ഷക്കൂർ ധർ,ഹിസ്ബുൾ മുജാഹിദ്ദീൻ മേധാവി റിയാസ് നായികൂ, അൻസാറൂൾ മേധാവി സാകിർ മൂസ,ലഷ്‌കർ ഇ തോയിബ മേധാവി ഷൗകത്ത് തക്, ജയ്‌ഷെ മുഹമ്മദ് മേധാവി അബു ഹമാസ്, തെഹ്രീകി മുജാഹിദ്ദീൻ മേധാവി ഖാലിദ് ദാവൂദ്, ഇസ്ലാമബാദിലെ ഹിസ്ബ് കമാൻഡർ ഡോ.സുബ്‌സർ,ഇസ്സാമബാദിലെ ലഷ്‌കർ കമാൻഡർ ദാദ ഭായി, പുൽവാമയിലെ ഹിസ്ബുൾ കമാൻഡർ,ഹിസ്ബുൾ മുജാഹിദ്ദീൻ ഓപ്പറേഷണൽ കമാൻഡർ സീനത്തുൾ ഇസ്ലാം, കുൽഗാമിലെ ഹിസ്ബ് കമാൻഡർ അൽതേദാർ,കോകർനാഗിലെ ഹിസ്ബ് കമാൻഡർ അഷ്‌റഫ് ഖാൻ,കുപ്വാരയിലെ ഹിസ്ബ് കമാൻഡർ ഡോ.മന്നൻ വാനി,ഷോപിയാൻ ഹിസ്ബ് കമാൻഡർ സദ്ദാം പാദർ,ഹിസ്ബുൾ കമാൻഡർ സമീർ ടൈഗർ,ശ്രീനഗറിലെ ഹിസ്ബ് കമാൻഡർ ഡോ.സൈഫുള്ള, ത്രാലിലെ ഹിസ്ബ് കമാൻഡർ ഹമാദ് ഖാൻ,ഷോപിയാനിലെ ലഷ്‌കർ കമാൻഡർ ഉമർ ബായി, കുൽഗാമിലെ ലഷ്‌കർ കമാൻഡർ ഷഖൂർ ധർ,ശ്രീനഗറിലെ തെഹ്രീരി മുജാഹിദ്ദീൻ കമാൻഡർ ഡോ തവ്ഹീദ് ഉൾ ഇസ്ലാം,എന്നിവരാണ് പട്ടികയിലുള്ളത്.
കേരളത്തിന് അകത്തും പുറത്തുമായി ഉള്ള മലയാളി ഹാക്കർമാരുടെ കൂട്ടായ്മയാണ് മല്ലു സൈബർ സോൾജിയേഴ്സ്' ദേശീയ മാധ്യമങ്ങൾ മാത്രമല്ല അന്തർ ദേശീയ മാധ്യമങ്ങളിൽ വരെ ഇടയ്ക്കിടയ്ക്ക് ചർച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പ് ആണ് മല്ലുസൈബർ സോൾജിയേഴ്‌സ്. മല്ലു സൈബർ സോൾജിയേഴ്സ്സാനിദ്ധ്യം അറിയിക്കുന്നത് 2014 മുതലാണ് . ആദ്യം ഇന്ത്യക്കാരെ അപമാനിച്ച ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസിനെതിരെ മലയാളത്തിൽ പൊങ്കാലയിട്ട് അവരെ കൊണ്ട് മാപ്പ് പറയിച്ചത്.
പൊങ്കാല എന്ന വാക്കിന് മറ്റൊരു അർത്ഥം നൽകിയത് മല്ലുസൈബർ സോൾജിയേഴ്‌സ് ആണ്. (ഒരുപാട് പേർ ഒരേ ആവശ്യത്തിനു ഒരുമിച്ച് ഒരേ സമയം ചെയ്യുന്ന പ്രവൃത്തി എന്ന് മാത്രം അർത്ഥം..). തുടർന്ന് ലോക ക്രിക്കറ്റ് ദൈവം സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ബാഡ്മിന്റൽ താരം മറിയ ഷറപ്പോവ യും പൊങ്കാല ഏറ്റുവാങ്ങി മാധ്യമ ശ്രദ്ധനേടി. മല്ലു സൈബർ സോൾജിയേഴ്സ്ഹാക്കിങ്ങിലേക്ക് കടക്കുന്നത്.
2014 ഇൽ മോഹൻലാലിന്റെ സൈറ്റ് പാക്ക് ഹാക്കേഴ്‌സ് ഹാക്ക് ചെയ്തപ്പോളാണ് മല്ലു സൈബർ സോൾജിയേഴ്സ് അടുത്ത തലത്തിലേക്ക് ഇടപെടൽ തുടങ്ങിയത്. പ്രതികാരമായി പാക്കിസ്ഥാൻ ഗവണ്മെന്റ് യൂണിവേഴ്സിറ്റി, റയിൽവെ തുടങ്ങി നിരവധി ഗവണ്മെന്റ് സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്സ്ഒരു രാത്രി കൊണ്ട്പിടിച്ചടക്കി ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചു.മോഹൻലാലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ഹാക്ക് ചെയ്തതിനു പകരം പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റിൽ 'നീ പോ മോനെ ദിനേശാ...'എന്ന സന്ദേശത്തോടുകൂടി മോഹൻലാലിന്റെ ചിത്രം പ്രദർശിപ്പിച്ചാണ് ഈ ഹാക്കർ ഗ്രൂപ്പ് പ്രതികാരം ചെയ്തതത്.
അതുപോലെ തന്നെ ഇന്ത്യയിലെ തന്നെ പേപട്ടി വിഷ പ്രതിരോധ മരുന്ന് കമ്പനികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുവാനും കേരളത്തിൽ അവർ പേപ്പട്ടികളെ കൊല്ലുന്നതിന് എതിരെ #ബോയ്‌ക്കോട്ട്ബകേരള എന്ന ടാഗിംഗിലൂടെ കേരളത്തിനെതിരെ നടത്തിയ പെയ്ഡ് പ്രതിരോധം തുറന്നുകാട്ടാനും മല്ലു സൈബർ സോൾജിഴേസിനു ആയി. ശേഷം ഹാക്കിങ് എന്നത് ദേശീയമായുള്ള പ്രതിരോധത്തിന്റെ ഭാഗമാക്കി. 2015 ഇൽ 300ഇൽ അധികം വരുന്ന പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകൾ അടക്കം നിരവധിസൈറ്റുകൾ ഒരൊറ്റ രാത്രികൊണ്ട് നിശ്ചലമാക്കാൻ സാധിച്ചു അങ്ങനെ രാജ്യത്തിന്റെ ആത്മാഭിമാനത്തിനായി നിരവധി ഇടപെടലുകൾ. ഇതിനിടെയാണ് തീവ്രവാദികൾക്കെതിരായ പോരാട്ടം തുടങ്ങുന്നത്.
പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിൽ അവരുടെ രണ്ടായിരത്തോളം വെബ്സൈറ്റുകളാണ് മല്ലു സൈബർ സോൾജിയേഴ്സ് ഹാക്ക് ചെയ്തത്. ഈ വെബ്സൈറ്റുകൾ എല്ലാം സ്വതന്ത്രമാക്കുകയാണ് ചെയ്തതെന്നാണ് മല്ലു സൈബർ സോൾജിയേഴ്സ് വ്യക്തമാക്കിയത്. ലോക ചരിത്രത്തിൽ തന്നെ പാക്കിസ്ഥാന് നല്കുന്ന ഏറ്റവും നല്ല സൈബർ സമ്മാനം എന്നു പറഞ്ഞു കൊണ്ടാണ് മലയാളി സൈബർ ഹാക്കർമാർ 2000 ഇൽ അധികം പാക്ക് വെബ്‌സൈറ്റുകൾ കൈയടക്കിയത്.
കേരളം അടക്കം ഉള്ള സ്ഥലങ്ങളിലെ യുവാക്കൾക്ക് പെണ്ണും പണവും നൽകി ഭാരത്തിനെതിരെ, സ്വന്തം രക്തബന്ധങ്ങൾക്കെതിരെ പോലും തിരിക്കുന്ന പാക്കിസ്ഥാൻ....നിങ്ങൾ അറിയാൻ പോകുന്നതേ ഉള്ളു.. ശരിക്കും ഞങ്ങൾ ആരാണ് എന്ന്. ഇത് ഇന്ത്യയുടെ മുഴുവൻ ശക്തി അല്ല... കേരളത്തിന്റെയും അല്ല... ഞങ്ങൾ വിരലിൽ എണ്ണാൻ കഴിയുന്ന ഒരുകൂട്ടം മലയാളി യുവാക്കളുടേത് മാത്രം....ഞങ്ങളിൽ ജന്മം കൊണ്ട് ഹിന്ദു ഉണ്ട് ...ഇസ്ലാം ഉണ്ട്... ക്രിസ്ത്യാനി ഉണ്ട് എന്നാൽ കർമ്മം കൊണ്ട് ഞങ്ങൾക്ക് ഒരൊറ്റ മതമേ ഉള്ളു അത് ഭാരതം എന്ന മതം... എന്നാണ് അന്ന് ഹാക്കർമാർ കുറിച്ചത്.