- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ലോഗോ ഉൾപ്പെടുത്തി വിദേശ ധനസഹായം സ്വീകരിക്കാൻ എസ്ഡിപിഐയുടെ വെബ്സൈറ്റ്; മൈ ഗവൺമെന്റ് ലോഗോയും ദേശീയതയെ അപമാനിക്കുന്ന പോസ്റ്റുകളും കണ്ട സൈറ്റ് ഹാക്ക് ചെയ്ത് മല്ലു സൈബർ സോൾജിയേഴ്സ്; ഇന്ത്യൻ ദേശീയതയ്ക്കും ഐക്യത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ശക്തിയെയും വളരാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത് മലയാളി ഹാക്കർകൂട്ടായ്മ
തിരുവനന്തപുരം: മലയാളം സൈബർ ലോകത്തെ വിധ്വംസക ശക്തികൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന സൈബർ വിഭാഗത്തിലെ ഹാക്കർമാരാണ് മല്ലു സൈബർ സോൾജിയേഴ്സ്. രാജ്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തികളെ പലതവണയാണ് ഇക്കൂട്ടർ വെളിച്ചത്തു കൊണ്ടുവന്നത്. ഇക്കൂട്ടർ പാഠം പഠിപ്പിച്ചിരിക്കുന്നത് രാജ്യവിരുദ്ധശക്തികളുമായി സഹകരിക്കുന്നു എന്ന ആരോപണം നേരിടേണ്ടി വന്ന എസ്ഡിപിഐക്കെതിരെയാണ്. സർക്കാറിന്റെ ഔദ്യോഗിക ലോഗോയും മൈ ഗവൺമെന്റ് ലോഗോയും ഉപയോഗിച്ച് അനധികൃതമായി വിദേശ ധനസഹായം സ്വീകരിക്കാൻ ഉപയോഗിച്ച വെബ്സൈറ്റ് ഹാക്ക് ചെയ്തു കൊണ്ടാണ് മല്ലു സൈബർ സോൾജിയേഴ്സ് കരുത്തുകാട്ടിയത്. ഇക്കാര്യം വ്യക്തമാക്കി അവർ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടിട്ടുണ്ട്. കേരള തീവ്രവാദത്തിന്റെ വിത്തുപാകി മുളപ്പിക്കുന്നവർക്കെതിരെ ശക്തമായി പോരാടുമെന്ന് സോൾജിയേഴ്സ് വ്യക്തമാക്കി. എസ്ഡിപിഐക്കെതിരായ കേസുകളിലെ തുടർ നടപടികൾ അക്കമിട്ടു നിരത്തികൊണ്ടാണ് മല്ലു സൈബർ സോൾജിയേഴ്സ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമാക്കി മല്ലു
തിരുവനന്തപുരം: മലയാളം സൈബർ ലോകത്തെ വിധ്വംസക ശക്തികൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന സൈബർ വിഭാഗത്തിലെ ഹാക്കർമാരാണ് മല്ലു സൈബർ സോൾജിയേഴ്സ്. രാജ്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തികളെ പലതവണയാണ് ഇക്കൂട്ടർ വെളിച്ചത്തു കൊണ്ടുവന്നത്. ഇക്കൂട്ടർ പാഠം പഠിപ്പിച്ചിരിക്കുന്നത് രാജ്യവിരുദ്ധശക്തികളുമായി സഹകരിക്കുന്നു എന്ന ആരോപണം നേരിടേണ്ടി വന്ന എസ്ഡിപിഐക്കെതിരെയാണ്. സർക്കാറിന്റെ ഔദ്യോഗിക ലോഗോയും മൈ ഗവൺമെന്റ് ലോഗോയും ഉപയോഗിച്ച് അനധികൃതമായി വിദേശ ധനസഹായം സ്വീകരിക്കാൻ ഉപയോഗിച്ച വെബ്സൈറ്റ് ഹാക്ക് ചെയ്തു കൊണ്ടാണ് മല്ലു സൈബർ സോൾജിയേഴ്സ് കരുത്തുകാട്ടിയത്.
ഇക്കാര്യം വ്യക്തമാക്കി അവർ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടിട്ടുണ്ട്. കേരള തീവ്രവാദത്തിന്റെ വിത്തുപാകി മുളപ്പിക്കുന്നവർക്കെതിരെ ശക്തമായി പോരാടുമെന്ന് സോൾജിയേഴ്സ് വ്യക്തമാക്കി. എസ്ഡിപിഐക്കെതിരായ കേസുകളിലെ തുടർ നടപടികൾ അക്കമിട്ടു നിരത്തികൊണ്ടാണ് മല്ലു സൈബർ സോൾജിയേഴ്സ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
സംഭവത്തെ കുറിച്ച് വിശദമാക്കി മല്ലു സൈബർ സോൾജിയേഴ്സ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:
ഭാരത സർക്കാർ ഔദ്യോഗിക ലോഗോയും MyGov ലോഗോയും അനധികൃതമായി ഉപയോഗിച്ച് വിദേശധാനസഹായം വരെ സ്വീകരിക്കാനുള്ള ലിങ്കും പബ്ലിഷ് ചെയ്ത് SDPI പാർട്ടി ഔദ്യോഗിക വെബ്സൈറ്റ്..
SDPI / PFI പ്രവർത്തകർ കണ്ണൂർ ജില്ലയിൽ മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാറാത്ത് തീവ്രവാദപരിശീലന ക്യാമ്പ് നടത്തുകയും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയും ചെയ്തതിന് NIA യിൽ കേസ് നമ്പർ : RC-05/2013/NIA/KOC ആയി ഇപ്പോഴും കേസ് നിലവിൽ ഉണ്ട്.
2016 ഒക്ടോബർ 6ന് SDPI പ്രവർത്തകരാൽ കൊല്ലപ്പെട്ട ആർ രൂദ്രേഷ് ന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ NIA സ്പെഷൽ കോർട്ട് ബാംഗളൂരു വിൽ സമർപ്പിച്ച ചാർജ് ഷീറ്റിൽ പറഞ്ഞിരിക്കുന്നതും SDPI യുടെത് ' ക്ലിയർ ആക്ട് ഓഫ് ടെററിസം' എന്നാണ്.
മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ വെറുമൊരു ചുവരെഴുത്തിന്റെ പേര് പറഞ്ഞു നടത്തിയ കൊലപാതികവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ പ്രതികളും SDPI/ പോഷക സംഘടനിൽ പെട്ടവർ മാത്രമാണ്.. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ട ,കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 16 പ്രവർത്തകരുടെ വിവരങ്ങൾ വ്യക്തമായി പരാമർശിക്കുന്നുണ്ട്.
അതുകൊണ്ടും തീർന്നില്ല.. സ്ക്രീന്ഷോട്ടുകൾ നോക്കുക.. സോഷ്യൽ മീഡിയകളിൽ വ്യാപകമായി SDPI പ്രവർത്തകർ പരസ്യമായി നടത്തുന്ന നിരവധി പോസ്റ്റുകൾ ആണ് പ്രചരിക്കുന്നത്. കണ്ണൂർ നാറാത്ത് തീവ്രവാദ ക്യാമ്പും ആയുധ പരിശീലനവും നടത്തി NIA യുടെ പിടിയ SDPI തീവ്രവാദികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടും സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ ഏറെയാണ്.
അതേ ഇന്ത്യയ്ക്ക് അകത്ത് ആയാലും പുറത്ത് ആയാലും ഇന്ത്യൻ ദേശീയതയ്ക്കും ഐക്യത്തിനും സുരക്ഷിതത്വത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ശക്തിയെയും വളരാൻ ഞങ്ങൾ അനുവദിക്കില്ല..
ഇന്ത്യൻ ദേശീശയ തകർത്ത് ഇന്ത്യ മുഴുവൻ വർഗ്ഗീയതയും തീവ്രവാദവും വളർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന - ഇന്ത്യൻ ഗവണ്മെന്റ് ഔദ്യോഗിക ചിഹ്നങ്ങൾ ദുര്യുപയോഗം ചെയ്ത SDPI ഔദ്യോഗിക വെബ്സൈറ്റ് , രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഞങ്ങൾ #Mallu_Cyber_sodiers തകർത്തതായി അറിയിക്കുന്നു.