- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തള്ളേ... കലിപ്പ് തീരണില്ലല്ലാ...!! ലാലേട്ടനെ ഛോട്ടാ ഭീം എന്നു വിളിച്ച് അധിക്ഷേപിച്ച കെആർകെയെ പൊങ്കാലയിട്ട് കലിപ്പു തീരാതെ മലയാളികൾ; ട്വിറ്റർ, ഫേസ്‌ബുക്ക് അക്കൗണ്ടുകൾ അടക്കം ഹാക്ക് ചെയ്ത് പകരം വീട്ടി മല്ലു സൈബർ സോൾജിയേഴ്‌സ്; മോഹൻലാലിന് എതിരായ പോസ്റ്റ് ഫേസ്‌ബുക്ക് റിമൂവ് ചെയ്തു
തിരുവനന്തപുരം: മോഹൻലാലിനെ ഛോട്ടാം ഭീം എന്നു വിളിച്ച് അധിക്ഷേപിച്ചതിന്റെ കലിപ്പ് മലയാളികൾക്ക് കമാൽ ആർ ഖാൻ എന്ന കെ ആർകെയോട് ഇനിയും തീർന്നിട്ടില്ല. കെആർകെയുടെ ട്വിറ്റർ അക്കൗണ്ടിൽ മലയാളികൾ പൊങ്കാലയിട്ടിരിക്കയാണ്. എന്തായാലും കമാൽ ആർ ഖാന് ഇനിയും പൊങ്കാലകളും കാര്യമായ പണികളും വരുന്നുണ്ട് എന്നാണ് അറിയുന്നത്. മല്ലു സൈബർ സോൾജ്യേഴ്‌സാണ് മലയാളികളുടെ അഭിമാന താരത്തെ അവഹേളിച്ച കെആർകെയോട് പ്രതികാരം ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കെആർകെയുടെ ട്വിറ്റർ അക്കൗണ്ടും ഇമെയ്ൽ ഐഡിയും ഹാക്ക് ചെയ്യുാൻ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് മലയാളി സൈബർ ഹാക്കേഴ്‌സ് പറയുന്നത്. മോഹൻലാലിനോട് മാപ്പു പറയണം എന്നതാണ് ഇവരുടെ ആവശ്യം. കെആർകെയ്ക്ക് വരുമാനം ലഭിക്കുന്ന ഗൂഗിൾ റെവന്യൂ അക്കൗണ്ടും ഹാക്ക് ചെയ്യുമെന്നാണ് ഹാക്കേഴ്‌സ് പറയുന്നത്. ട്വിറ്റർ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ പൂട്ടിക്കുമെന്നാന്നാണ് മല്ലു സൈബർ സോൾജിയേഴ്‌സ് പറയുന്നത്. അതിനുള്ള തീവ്രശ്രമങ്ങളും അവർ തുടങ്ങിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലിരുന്ന് പ്രവർത്തിക്കുന്ന ഹാക്കർമാർ കെആർകെയ
തിരുവനന്തപുരം: മോഹൻലാലിനെ ഛോട്ടാം ഭീം എന്നു വിളിച്ച് അധിക്ഷേപിച്ചതിന്റെ കലിപ്പ് മലയാളികൾക്ക് കമാൽ ആർ ഖാൻ എന്ന കെ ആർകെയോട് ഇനിയും തീർന്നിട്ടില്ല. കെആർകെയുടെ ട്വിറ്റർ അക്കൗണ്ടിൽ മലയാളികൾ പൊങ്കാലയിട്ടിരിക്കയാണ്. എന്തായാലും കമാൽ ആർ ഖാന് ഇനിയും പൊങ്കാലകളും കാര്യമായ പണികളും വരുന്നുണ്ട് എന്നാണ് അറിയുന്നത്. മല്ലു സൈബർ സോൾജ്യേഴ്‌സാണ് മലയാളികളുടെ അഭിമാന താരത്തെ അവഹേളിച്ച കെആർകെയോട് പ്രതികാരം ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കെആർകെയുടെ ട്വിറ്റർ അക്കൗണ്ടും ഇമെയ്ൽ ഐഡിയും ഹാക്ക് ചെയ്യുാൻ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് മലയാളി സൈബർ ഹാക്കേഴ്‌സ് പറയുന്നത്.
മോഹൻലാലിനോട് മാപ്പു പറയണം എന്നതാണ് ഇവരുടെ ആവശ്യം. കെആർകെയ്ക്ക് വരുമാനം ലഭിക്കുന്ന ഗൂഗിൾ റെവന്യൂ അക്കൗണ്ടും ഹാക്ക് ചെയ്യുമെന്നാണ് ഹാക്കേഴ്‌സ് പറയുന്നത്. ട്വിറ്റർ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ പൂട്ടിക്കുമെന്നാന്നാണ് മല്ലു സൈബർ സോൾജിയേഴ്‌സ് പറയുന്നത്. അതിനുള്ള തീവ്രശ്രമങ്ങളും അവർ തുടങ്ങിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലിരുന്ന് പ്രവർത്തിക്കുന്ന ഹാക്കർമാർ കെആർകെയുടെ ട്വിറ്റർ, ഫേസ്‌ബുക്ക് ലോഗിൻ വിവരങ്ങൾ സ്വന്തമാക്കി കഴിഞ്ഞു. ഫേസ്‌ബുക്ക്, ട്വിറ്റർ റിക്കവർ ഇമെയിൽ വിവരങ്ങളും സ്വന്തമാക്കി. നേരത്തെ പാക്കിസ്ഥാൻ വെബ്‌സൈറ്റുകൾ അടക്കം ഹാക്ക് ചെയ്ത് പൂട്ടിച്ചവരാണ് മലയാൡഹാക്കേഴ്‌സിന്റെ കൂട്ടായ്മ.
ഇതിനിടെ ഫേസ്‌ബുക്കിൽ മോഹൻലാലിന് എതിരായ പോസ്റ്റ് മാസ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുകയും ചെയ്തു. കമൽ ആർ ഖാൻ മോഹൻലാലിനെ കളിയാക്കിയിട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് റിമൂവ് ചെയ്തത്. ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയ റിപ്പോർട്ട് ചെയ്ത ഉപയോക്താക്കളാണ് വിവരം ഫേസ്‌ബുക്കിലിട്ടത്. വ്യക്തിപരമായി മറ്റൊരാളെ അപമാനിക്കുന്നതാണ് പോസ്റ്റെന്ന് ബോധ്യപ്പെട്ടതിനാലാണ് ഫേസ്‌ബുക്ക് അധികൃതർ പോസ്റ്റ് റിമൂവ് ചെയ്തത്. റിപ്പോർട്ട് ചെയ്യപ്പെട്ട പോസ്റ്റുകൾ കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് പൊതുവേ റിമൂവ് ചെയ്യുക. ഇത്തരത്തിൽ മേലിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനെതിരെ കെആർകെയ്ക്ക് മുന്നറിയിപ്പും നൽകും. അതേസമയം ഫേസ്‌ബുക്കിൽ കെആർകെയുടെ പേജിലെ പൊങ്കാലയും തെറിവിളിയും പൂർവാധികം ശക്തിയായി തുടരുകയാണ്.
പ്രശസ്തരെ അവഹേളിച്ചുള്ള ട്വീറ്റുകളിലൂടെ മുൻപും 'പ്രശസ്തി' ലക്ഷ്യം വച്ചിട്ടുള്ള ആളാണ് കമാൽ ആർ.ഖാൻ എന്ന കെആർകെ. കരൺ ജോഹറും കമൽഹാസനും അമിതാഭ് ബച്ചനുമൊക്കെ മുൻപ് കെആർകെയുടെ 'ഇര'കളായിട്ടുണ്ട്. അവയിൽ പലതിനും താരങ്ങൾ തന്നെ മറുപടി കൊടുക്കുകയോ ചിലതെല്ലാം കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തിട്ടുണ്ട്. എന്തായാലും ആദ്യമായാവും തന്റെ ഒരു ട്വീറ്റിന് ഇത്രയുംപേർ എതിർപ്പുമായെത്തുന്നത് അദ്ദേഹം കാണുന്നത്.
'മോഹൻലാൽ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നും വെറുതെ നിർമ്മാതാവിന്റെ കാശ് കളയണോ' എന്നുമുള്ള ട്വീറ്റ് അദ്ദേഹം തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. പ്രസ്തുത ട്വീറ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വ്യാപകമായി പൊങ്കാല ആരംഭിച്ചു. മോഹൻലാൽ ആരാധകർ മാത്രമായിരുന്നില്ല അതിന് മുൻകൈ എടുത്തതെന്ന് മാത്രം. കമന്റുകൾ വിശ്വാസത്തിലെടുത്താൽ മമ്മൂട്ടി ആരാധകരും കെആർകെയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായെത്തി.
എന്നാൽ മലയാളികൾ ഇത്രയും രോഷം കൊള്ളുന്നത് എന്തിനെന്ന് മനസിലായിട്ടില്ല കെആർകെക്ക്. മണിക്കൂറുകൾക്ക് ശേഷം വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. എന്നാൽ മുൻപ് പറഞ്ഞതിൽ എന്തെങ്കിലും ഖേദം അറിയിച്ചുകൊണ്ടല്ല അതെന്ന് മാത്രം. മറിച്ച് മോഹൻലാലിനെ കൂടുതൽ പരിഹസിച്ചുകൊണ്ടുള്ളതാണ് അത്.