തിരുവനന്തപുരം: പാക്കിസ്ഥാനുവേണ്ടി ഓൺലൈനുകളിലും നവമാദ്ധ്യമങ്ങളിലും പ്രവർത്തിക്കുന്നവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ ഒരുങ്ങി മലയാളി ഹാക്കർമാരുടെ കൂട്ടായ്മ. മല്ലു സൈബർ സോൾജിയേഴ്‌സ് എന്ന കൂട്ടായ്മയാണ് രാജ്യത്തിൽ നിന്നുകൊണ്ട് ദേശദ്രോഹികളായി ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ തനിനിറം പുറത്തുകൊണ്ടുവരാൻ ഒരുങ്ങുന്നത്. 

ഇന്ത്യയ്‌ക്കെതിരെ ഇരുട്ടിൽ നിന്ന് പൊരുതുന്ന, പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാത്ത പാക് അനുയായികളെ തുറന്നുകാട്ടുമെന്ന് വ്യക്തമാക്കി ഗ്രൂപ്പ് ഫേസ്‌ബുക്ക് പോസ്റ്റും നൽകി.

കഴിഞ്ഞ ദിവസം പാക് സർക്കാരിന്റെ ബ്രോഡ്കാസ്റ്റിങ് വെബ്‌സൈറ്റ് മല്ലു സൈബർ സോൾജിയേഴ്‌സ് ഹാക്ക് ചെയ്തിരുന്നു. സെർവർ ലോഗിൻ വിവരങ്ങളും പുറത്തുവിട്ടു. ഇതിനുപിന്നാലെ പാക് സൈറ്റിന്റെ ഹോം പേജിൽ ഇന്ത്യയെ അനുകൂലിക്കുന്ന പോസ്റ്ററുകൾ നൽകിയിട്ടുണ്ട്. പാക്കിസ്ഥാനെ അനുകൂലിക്കുന്ന മലയാളത്തിലുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇതിൽ പ്രകോപിതരായാണ് ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനെ അനുകൂലിക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിടുമെന്ന മുന്നറിയിപ്പും നൽകിയിട്ടുള്ളത്.

അടുത്തകാലത്ത് ഇന്ത്യൻ സൈറ്റുകളിലേക്ക് പാക് അനുകൂല സൈബർ ആക്രമണം നടത്തി ഹാക്കിങ് നടത്തിയ പാക് സംഘത്തിന് വൻ തിരിച്ചടി നൽകി മല്ലു സൈബർ സോൾജിയേഴ്‌സ് കൈയടി നേടിയിരുന്നു. സമാനമായ രീതിയിൽ പാക് സൈറ്റുകളുടെ ഹാക്കിങ് ഇപ്പോഴും തുടരുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് പുതിയ പോസ്റ്റ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ പാക് സൈറ്റുകളിൽ നുഴഞ്ഞുകയറി നൽകുന്ന പാസ് വേഡ് ഉപയോഗിച്ച് ്ആ സൈറ്റുകളിൽ പാക് അനുകൂല സന്ദേശങ്ങളും ചിത്രങ്ങളും ചിലർ നൽകിയിരുന്നതായും അവരെ പ്രത്യേകം 'പരിഗണിക്കുമെന്നും' പോസ്റ്റിൽ പറയുന്നു.

മല്ലു സൈബർ സോൾജിയേഴ്‌സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

എല്ലാ മലയാളികൾക്കും മല്ലു സൈബർ സോൾജിയേഴ്‌സിന്റെ നല്ല നമസ്‌കാരം...

ഇന്നലെ വൈകിട്ടോടെ ഞങ്ങൾ പാക്കിസ്ഥാൻ ഗവൺമെന്റിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിങ് ഏൻഡ് നാഷണൽ ഹെറിറ്റേജ് എന്ന ഔദ്യോഗിക സൈറ്റ് കീഴടക്കുകയും ലോഗിൻ ഡീറ്റയിൽസ് പബ്ലിക്ക് ആക്കുകയും ചെയ്തത് ശ്രദ്ദിച്ചിരിക്കുമല്ലോ..
പാക്കിസ്ഥാൻ എന്നത് ഞങ്ങളെ സംബന്ധിച്ച് വെറും അയൽ രാജ്യം മാത്രമല്ല മറിച്ച് ശത്രുരാജ്യം തന്നെയാണ്.. ഇന്ത്യൻ സാമ്പത്തിക മേഖലയെയും ദേശീയ സുരക്ഷയെയും തകർക്കാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശത്രുരാജ്യം..

ഞങ്ങൾ വേണ്ട എന്ന് വയ്ക്കുംതോറും സൈബർമേഖലയിൽ കൂടിപോലും സദാ കടന്നാക്രമണം നടത്തുകയാണ് പാക്കിസ്ഥാൻ ചെയ്യുന്നത്.. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ എത്ര സുരക്ഷിതമെന്ന് പാക്കിസ്ഥാൻ വാദിക്കുന്ന അവരുടെ ഗവണ്മെന്റ് സൈറ്റുകൾ പോലും തകർത്തുകളയാൻ ബാധ്യസ്ഥരാവുന്നത്..

എന്നാൽ ഇന്നലെ ഞങ്ങൾ പുറത്തുവിട്ട ലോഗിൻ ഡീറ്റയിൽസ് ഉപയോഗിച്ച് പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകളിൽ കയറുകയും ഞങ്ങൾ ചെയ്ത അപ്‌ഡേറ്റുകൾ മാറ്റി മലയാളത്തിൽ തന്നെ പാക്കിസ്ഥാൻ അനുകൂല പോസ്റ്റുകൾ/അപ്‌ഡേറ്റുകൾ ചെയ്തത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്..

ഇന്ത്യയിൽ ജനിച്ചു വളർന്നു ഇന്ത്യയ്‌ക്കെതിരെ ഇന്ത്യൻ വികാരങ്ങൾക്കെതിരെ പൊരുതുന്ന ഇങ്ങനെ ഉള്ളവരുടെ തന്ത(മാർ..! എത്ര എന്ന് ഞങ്ങൾക്ക് നിശ്ചയമില്ല സത്യം..)
പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാത്ത പോർക്കിസ്ഥാൻ പ്‌ളേ ബോയ്‌സ് ആണെന്നതിന്ന് സംശയം ഇല്ല..

ഇങ്ങനെ ഉള്ളവർ ഒരു കാര്യം മസസിലാക്കേണ്ടതാണ്.... മല്ലുസൈബർ സോൾജിയേഴ്‌സ് ആരെന്നും ഞങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്നും...!

ഇനിയും ഞങ്ങളെ പറ്റിഅറിയില്ലെങ്കിൽ ഞങ്ങളെ പറ്റി ദയവായി ഗൂഗിളിൽ സേർച്ച് ചെയ്യുക..
ഇന്നലെ ആ സൈറ്റിൽ കയറി അപ്‌ഡേറ്റ് ചെയ്ത മുഴുവൻ പേരുടെയും ലോഗ് ഫയൽസ് ഞങ്ങളുടെ കയ്യിൽ ഉണ്ട്.. ഇന്ത്യയിൽ ജനിച്ചു ഇന്ത്യയ്ക്ക് എതിരായി പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ ജാരസന്തത്തികളേ നിങ്ങളുടെ വിവരം ഞങ്ങൾ ഉടൻ തന്നെ പബ്ലിക്ക് ആക്കുന്നതാണ്.. കാത്തിരുന്നോളൂ....
ജയ് ഹിന്ദ്.