- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ കട്ടുമുടിച്ച് സുഖിച്ച് ജീവിക്കുന്ന മല്യയെ നാട്ടിൽ എത്തിക്കാൻ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്ത സൗകര്യങ്ങൾ; ജയിലിൽ സ്വന്തം മുറിയും ടിവിയും വീട്ടിൽനിന്നുകൊണ്ടുവരുന്ന ഭക്ഷണവും നൽകാമെന്ന് ഉറപ്പ്
നിയമത്തിന് മുന്നിൽ തുല്യനീതിയാണ് നമ്മുടെ ഭരണഘടന ഉറപ്പുതരുന്ന പ്രധാന കാര്യങ്ങളിലൊന്ന്. എന്നാൽ, വിജയ് മല്യയെപ്പോലുള്ള വമ്പൻ കുറ്റവാളികളാകുമ്പോൾ, അവർ ഒരു പണത്തൂക്കം മുന്നിലാകുമെന്ന് മാത്രം. ഇന്ത്യയിലെ ബാങ്കുകളെ 9000 കോടി രൂപയോളം തട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സർക്കാർ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾ കേട്ടാൽ അത് വ്യക്തമാവുകയും ചെയ്യും. ജയിലിൽ സ്വന്തമായൊരു ബാത്ത് അറ്റാച്ച്ഡ് മുറിയും വീട്ടിൽനിന്ന് പാകം ചെയ്തുകൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനുള്ള അനുവാദവുമുൾപ്പെടെ പലവിധ സൗകര്യങ്ങൾ മല്യക്ക് നൽകാമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്ന വാഗ്ദാനം. മുംബൈയിലെ ആർതർ റോഡ് ജയിലിൽ വി.ഐ.പി. സൗകര്യങ്ങളെല്ലാം ഉണ്ടെന്നും അവർ പറയുന്നു. ഇന്ത്യയിലെ ജയിലുകൾ നരകതുല്യമാണെന്നും അതിനാൽ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തരുതെന്നുമായിരുന്നു മല്യ വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ ബോധിപ്പിച്ചത്. ബൈക്കുള്ള ജയിലിൽ മഞ്ജുഷ ഷെട്യെ എന്ന സ്ത്രീയെ ജയിലധികൃതർ ജൂൺ23-ന് മർദിച്ചുകൊന്ന സംഭവവും മല്യ ചൂണ്ട
നിയമത്തിന് മുന്നിൽ തുല്യനീതിയാണ് നമ്മുടെ ഭരണഘടന ഉറപ്പുതരുന്ന പ്രധാന കാര്യങ്ങളിലൊന്ന്. എന്നാൽ, വിജയ് മല്യയെപ്പോലുള്ള വമ്പൻ കുറ്റവാളികളാകുമ്പോൾ, അവർ ഒരു പണത്തൂക്കം മുന്നിലാകുമെന്ന് മാത്രം. ഇന്ത്യയിലെ ബാങ്കുകളെ 9000 കോടി രൂപയോളം തട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സർക്കാർ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾ കേട്ടാൽ അത് വ്യക്തമാവുകയും ചെയ്യും.
ജയിലിൽ സ്വന്തമായൊരു ബാത്ത് അറ്റാച്ച്ഡ് മുറിയും വീട്ടിൽനിന്ന് പാകം ചെയ്തുകൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനുള്ള അനുവാദവുമുൾപ്പെടെ പലവിധ സൗകര്യങ്ങൾ മല്യക്ക് നൽകാമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്ന വാഗ്ദാനം. മുംബൈയിലെ ആർതർ റോഡ് ജയിലിൽ വി.ഐ.പി. സൗകര്യങ്ങളെല്ലാം ഉണ്ടെന്നും അവർ പറയുന്നു.
ഇന്ത്യയിലെ ജയിലുകൾ നരകതുല്യമാണെന്നും അതിനാൽ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തരുതെന്നുമായിരുന്നു മല്യ വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ ബോധിപ്പിച്ചത്. ബൈക്കുള്ള ജയിലിൽ മഞ്ജുഷ ഷെട്യെ എന്ന സ്ത്രീയെ ജയിലധികൃതർ ജൂൺ23-ന് മർദിച്ചുകൊന്ന സംഭവവും മല്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ ജയിലിലടച്ചാൽ തനിക്ക് ജീവഹാനി സംഭവിക്കുമെന്ന ഭയമുണ്ടെന്നും മല്യ കോടതിയിൽ ബോധിപ്പിച്ചു.
എന്നാൽ, മല്യക്ക് ജയിലിൽ യാതൊന്നും സംഭവിക്കുകയില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. വിചാരണത്തടവുകാർക്ക് നൽകുന്ന ഭക്ഷണം നിലവാരമുള്ളതാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ, ജയിൽ നിയമം അനുസരിച്ച് മല്യക്ക് വേണമെങ്കിൽ വീട്ടിൽനിന്ന് ഭക്ഷണം വരുത്തിക്കഴിക്കാവുന്നതാണെന്നും വ്യക്തമാക്കി.
ഇന്ത്യയിലെ ജയിലുകളെക്കുറിച്ചുള്ള പാശ്ചാത്യരുടെ കേട്ടുകേൾവിയാണ് വെസ്റ്റ്മിനിസ്റ്റർ കോടതിയുൾപ്പെടെയുള്ളവരെ സംശയത്തിൽനിർത്തുന്നതെന്ന് അധികൃതർ പറയുന്നു. പാശ്ചാത്യ മാധ്യമങ്ങളും അങ്ങനെയാണ് ജയിലുകളെ ചിത്രീകരിച്ചിരിക്കുന്നത്. ആ കാഴ്ചപ്പാട് മാറ്റാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അധികൃതർ പറഞ്ഞു.
ആർതർ റോഡ് ജയിലിൽ മല്യയെപ്പോലെ വിദേശത്തുനിന്ന് കൊണ്ടുവരുന്ന തടവുകാരെ പാർപ്പിക്കാൻ പ്രത്യേക മുറിയുണ്ട്. അതിൽ ടിവിയും ടോയ്‌ലറ്റുമുണ്ട്. ഇതേവരെ ഒന്നോ രണ്ടോ പേർക്കുമാത്രമാണ് ഈ മുറി നൽകിയിട്ടുള്ളത്. ജയിലിൽ മല്യക്ക് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്ന കാര്യത്തിൽ സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള കേസിൽ വിജയിക്കുമെന്ന ഉത്തമബോധ്യം ഇന്ത്യക്കുണ്ടെന്നും അധികൃതർ പറഞ്ഞു. യുകെയിലെ 2006-ലെ വഞ്ചനാക്കുറ്റം അനുസരിച്ചാണ് മല്യക്കെതിരെ കേസ് ചാർ്ജ് ചെയ്തിട്ടുള്ളത്. കേസ് ഫയൽ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും ഇതിൽ കുറ്റം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വിചാരണയ്ക്ക് അനുമതി നൽകുകയുമായിരുന്നു. ക്രൗൺ പ്രോസിക്യൂഷൻ സർവീസ് എക്‌സ്ടാഡീഷൻ യൂണിറ്റിനും കേസ് കൈമാറിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.