- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാമാങ്കത്തിന്റെ സ്മരണയിൽ തിരുന്നാവായ നാവാ മണപ്പുറത്ത് ചാവേറുകളുടെ ആത്മാക്കൾക്ക് നിളയിൽ ബലിതർപ്പണം നടത്തി; ചടങ്ങു സംഘടിപ്പിച്ചത് ഉഗ്ര നരസിംഹചാരിറ്റബിൾ ട്രസ്റ്റിന്റേയും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിൽ
മലപ്പുറം: തിരുന്നാവായ നാവാ മണപ്പുറത്ത് പിടഞ്ഞൊടുങ്ങിയ വള്ളുവനാട്ടിലെ ചാവേറുകളുടെ ആത്മാക്കൾക്ക് നിളയിൽ ബലിതർപ്പണം നടത്തി. പരശുരാമ പ്രോക്തമായ മാമാങ്കപ്പഴമയുടെ സ്മൃതിയിൽ കേരളത്തിലെ ഏക നദീ ഉത്സവമായ ഭാരതപ്പുഴയുടെ മാഘമക മഹോത്സവം ഭക്ത്യാദരവോടെ ആഘോഷിച്ചു. ഭാരതപ്പുഴയുടെ മാഘമകം മഹോത്സവമാക്കി. മാമാങ്ക നാളുകളിൽ സാമൂതിരിയുടെ സൈന്യത്തിന്റെ വാൾത്തലയേറ്റ് തിരുന്നാവായ നാവാ മണപ്പുറത്ത് പിടഞ്ഞൊടുങ്ങിയ വള്ളുവനാട്ടിലെ ചാവേറുകളുടെ ആത്മാക്കൾക്കാണ് നിളയിൽ ബലിതർപ്പണം നടത്തിയത്.
ഉഗ്ര നരസിംഹചാരിറ്റബിൾ ട്രസ്റ്റിന്റേയും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിൽ നടന്ന മാഘമക മഹോത്സവത്തിന്റെ ഭാഗമായാണ് ജ്യോതിഷ വിധിപ്രകാരം മാമാങ്കത്തിൽ അപമൃത്യുവിന് ഇരയായ ചാവേറുകൾക്ക് ബലിതർപ്പണം നടത്തിയത്.മാമാങ്കപ്പഴമയുടെ പുനരുദ്ധാരനും എഴുത്തുകാരനുമായ തിരൂർ ദിനേശാ ണ് വ്രതാനുഷ്ഠാനത്തോടെ നാവാമുകന്ദ ക്ഷേത്രത്തിലെ ബലിക്കടവിൽ എള്ളും പൂവും ചന്ദനവും തൊട്ട് ബലിച്ചോറിൽ നീർ വീഴ്ത്തിയത് .ബലിതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രം കർമ്മി സി.രാധാകൃഷ്ണൻ ആചാര്യനായി.
പരശുരാമ പ്രോക്തമായ മാമാങ്കപ്പഴമയുടെ സ്മൃതിയിൽ കേരളത്തിലെ ഏക നദീ ഉത്സവമായ ഭാരതപ്പുഴയുടെ മാഘമക മഹോത്സവം ഭക്ത്യാദരവോടെ ആഘോഷിച്ചു.മാഘമാസത്തിൽ മകം വരെയുള്ള ഇരുപത്തെട്ടു ദിവസം നിളയിൽ പുണ്യനദികളുടെ പ്രവാഹമുണ്ടാവുമെന്ന വിശ്വാസത്തിൽ രൂപപ്പെട്ട മാഘമക മഹോത്സവത്തിൽ ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ: എ.കെ.സുധീർ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ഇക്കൊല്ലം പൂജയും ആരതിയുമർപ്പിച്ച് നിളയെ ആദരിച്ചത്.
പുലർച്ചെ അഞ്ചു മണിക്ക് സുധീർ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാവാമുകുന്ദ ക്ഷേത്രാങ്കണത്തിൽ ഗണപതി ഹോമവും വിവിധ മാമാങ്ക കാലങ്ങളിൽ മൃതിയടഞ്ഞ യോഗീശ്വരന്മാർക്ക് യോഗീ പൂജയും നടത്തി.തുടർന്ന് പഴയ കാല മാമാങ്കത്തിന്റെ പുനരുദ്ധാരകനും എഴുത്തുകാരനുമായ തിരൂർ ദിനേശ് മാമാങ്ക കാലങ്ങളിൽ നാവാ മണപ്പുറത്തുകൊല്ലപ്പെട്ട ചാവേറുകൾക്കായി ബലിതർപ്പണം നടത്തി.ഏഴു മണിക്ക് ബലിതർപ്പണ കടവിൽ സ്ത നദികളെ അവാഹിച്ചും വരുണ പൂജയും നടത്തിയ ശേഷമാണ് നിളാ പൂജയും നിളാ ആരതിയും നടന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടത്തിയ ചടങ്ങുകൾക്ക് തിരൂർ ദിനേശ്, ദീപക് പൂന്തോട്ടത്തിൽ, കൃഷ്ണകുമാർ പുല്ലൂരാൻ ,കൃഷ്ണകുമാർ കളരിക്കൽ, സി.രാധാകൃഷ്ണൻ ,പി.രാധാകൃഷ്ണൻ ,കെ.വേലായുധൻ, ടി. സഞ്ചീവ്, ടി.പി.വിജയകുമാർ നേതൃത്വം നൽകി.
കേരളത്തിലെ ഏകനദീഉത്സവമായ ഭാരതപ്പുഴയുടെ മാഘമകം തവനൂർ ഗ്രാമത്തിന്റെ മഹോത്സവമായി.ഉഗ്ര നരസിംഹചാരിറ്റബിൾ ട്രസ്റ്റിന്റേയും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിൽ തവനൂരിൽ രൂപീകരിച്ച മാമാങ്ക സമിതിയാണ് മാഘമക മഹോത്സവത്തിനു നേതൃത്വം നൽകിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടത്തിയ മഹോത്സവത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. രാവിലെ തവനൂർ ശിവക്ഷേത്രത്തിൽ നിന്നും നിളയിലേക്ക് ദീപ ഘോഷയാത്ര നടത്തി.തുടർന്ന് ബ്രഹ്മാവിന്റെ ക്ഷേത്രത്തിലെ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കാർമ്മികത്വത്തിൽ തവനൂർ കടവിൽ നിളാ ആരതിയും നിളാ പൂജയും നടത്തി.ശിവക്ഷേത്രാങ്കണത്തിൽ ബ്രഹ്മ ഹോമം, സുദർശന ഹോമം, നവാക്ഷരി ഹോമം, രുദ്ര പ്രാണപ്രതിഷ്ഠ, രുദ്ര പ്രതിഷ്ഠ , രുദ്ര ഹോമം, ചമക ഹോമം, സമൂഹ സങ്കൽപ്പം, പൂർണ്ണാഹുതി, കർപ്പൂര ആരതി എന്നിവയും പ്രസാദ വിതരണവുമുണ്ടായി. ഹോമ കർമ്മങ്ങൾക്ക് കാനഡയിലെ ജി.ആർ.ഡി. അയ്യർ ആചാര്യനായി.
ഉണ്ണികൃഷ്ണൻ പോറ്റി, വിമൽ, സുനിൽ പരിയാപുരം, മുരളി ഗുരുക്കൾ ,പി.ഷൺമുഖൻ നേതൃത്വം നൽകി.വൈകീട്ട് ബ്രഹ്മാവിന്റെ ക്ഷേത്രത്തിൽ ലളിതാസഹസ്രനാമാർച്ചനയുമുണ്ടായി. തിരൂർ ദിനേശ് ,ദീപക് പൂന്തോട്ടത്തിൽ, സതി പത്മനാഭൻ ,പി.കെ.രാധ, മണികണ്ഠൻ പാലാട്ട്, വത്സലാ രവി, സി.പി.വേലായുധൻ, കെ.പി.രാധ ടീച്ചർ, വി എം.ചന്ദ്രൻ തുടങ്ങിയവർ മാഘമകത്തിനു നേതൃത്വം നൽകി.