- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമാങ്കം പലകുറി കൊണ്ടാടി... നിളയുടെ തീരങ്ങൾ....; മമ്മൂട്ടി വീണ്ടും ചരിത്രകഥാപാത്രമായി മാറുന്നു; മാമാങ്കത്തിന്റെ ആദ്യ ഷെഡ്യൂളിന് നാളെ തുടക്കം
കൊച്ചി: മമ്മൂട്ടി വീണ്ടും ചരിത്രകഥാപാത്രമായി വേഷമിടുന്ന മാമാങ്കത്തിന്റെ ചിത്രീകരണം മംഗലാപുരത്ത് നാളെ തുടങ്ങും. മമ്മൂട്ടി ആദ്യ ദിവസം തന്നെ ജോയിൻ ചെയ്യും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആദ്യ ഷെഡ്യൂളിനാണ് തുടക്കമാകുന്നത്. നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെല്ലാം ഇന്ത്യൻ സിനിമയിലെ അതികായരാണ്. പ്രശസ്ത തെന്നിന്ത്യൻ ഛായാഗ്രാഹകനായ ജിം ഗണേശാണ് മാമാങ്കത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. ക്വീൻ ഫെയിം ധ്രുവൻ, നീരജ് മാധവ് തുടങ്ങിയവരുൾപ്പെടെ വൻ താരനിര തന്നെ ഈബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ സംഘട്ടന സംവിധാനം നിർവഹിച്ച വിദേശിയായ കെച്ചയാണ് മാമാങ്കത്തിന്റെ ഫൈറ്റ് മാസ്റ്റർ. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ വിഷ്ണു വർദ്ധന്റെ ഭാര്യ അനുവർദ്ധനാണ് മാമാങ്കത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. വള്ളുവ
കൊച്ചി: മമ്മൂട്ടി വീണ്ടും ചരിത്രകഥാപാത്രമായി വേഷമിടുന്ന മാമാങ്കത്തിന്റെ ചിത്രീകരണം മംഗലാപുരത്ത് നാളെ തുടങ്ങും. മമ്മൂട്ടി ആദ്യ ദിവസം തന്നെ ജോയിൻ ചെയ്യും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആദ്യ ഷെഡ്യൂളിനാണ് തുടക്കമാകുന്നത്.
നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെല്ലാം ഇന്ത്യൻ സിനിമയിലെ അതികായരാണ്. പ്രശസ്ത തെന്നിന്ത്യൻ ഛായാഗ്രാഹകനായ ജിം ഗണേശാണ് മാമാങ്കത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. ക്വീൻ ഫെയിം ധ്രുവൻ, നീരജ് മാധവ് തുടങ്ങിയവരുൾപ്പെടെ വൻ താരനിര തന്നെ ഈബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ സംഘട്ടന സംവിധാനം നിർവഹിച്ച വിദേശിയായ കെച്ചയാണ് മാമാങ്കത്തിന്റെ ഫൈറ്റ് മാസ്റ്റർ. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ വിഷ്ണു വർദ്ധന്റെ ഭാര്യ അനുവർദ്ധനാണ് മാമാങ്കത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. വള്ളുവനാട്ടിലെ സാമൂതിരികളുടെ ഭരണകാലത്തെ വേഷവിധാനങ്ങൾ സവിശേഷതകളോടെയാണ് മാമാങ്കത്തിനു വേണ്ടി അനു ഒരുക്കുന്നത്. അജിത്ത് നായകനായ ആരംഭം, ബില്ല, വിവേകം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ കോസ്റ്റ്യൂം ഡിസൈനറാണ് അനുവർദ്ധൻ.
മ6 വർഷം നീണ്ട സിനിമ ജീവിതത്തിൽ തന്റെ ഏറ്റവും വലിയ പ്രോജക്ടാണ് ഇതെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. കേരള ചരിത്രത്തിൽ വീരന്മാർ തലയുയർത്തി നിൽക്കുന്ന 'മാമാങ്കം' ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് മാമാങ്കം എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് മാമാങ്കം ഒരുങ്ങുന്നത്.