- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിസന്ധിയെന്ന്; നടി റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാൻസ് സ്കൂളും സ്റ്റുഡിയോയും അടച്ചുപൂട്ടി; കൂടെ നിന്ന് എല്ലാവർക്കും നന്ദിയെന്ന് താരം
കൊച്ചി: നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാൻസ് സ്കൂൾ പ്രവർത്തനം അവസാനിപ്പിച്ചു. ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് നടി തന്നെയാണ് അറിയിച്ചത്. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും നടി അറിയിച്ചു.
കോവിഡ് രോഗബാധയെത്തുടർന്നുണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റിമ പറഞ്ഞു. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും നടി വ്യക്തമാക്കി.'കോവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തിൽ മാമാങ്കം സ്റ്റുഡിയോസും ഡാൻസ് ക്ലാസ് ഡിപ്പാർട്ട്മെന്റും അടച്ചുപൂട്ടാൻ ഞാൻ തീരുമാനിച്ചു. ഇത് സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയർത്തിയതായിരുന്നു.
ഒപ്പം ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി ഓർമ്മകളുണ്ട്. ഹൈ എനർജി ഡാൻസ് ക്ലാസുകൾ, ഡാൻസ് റിഹേഴ്സലുകൾ, ഫിലിം സ്ക്രീനിങ്, വർക്ക് ഷോപ്പുകൾ, ഫ്ലഡ് റിലീഫ് കളക്ഷൻ ക്യാമ്പുകൾ, സംവാദങ്ങളും ചർച്ചകളും, ഷൂട്ടിങുകൾ, എല്ലാം എല്ലായ്പ്പോഴും ഞങ്ങളുടെ എല്ലാ ഹൃദയങ്ങളിലും പ്രതിധ്വനിക്കും.'-റിമ കുറിച്ചു.
'ഈ ഇടത്തെ യാഥാർത്ഥ്യമാക്കുന്നതിൽ എന്റെ കൂടെ നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.താങ്ക്സ് ടീം മാമാങ്കം, എല്ലാ വിദ്യാർത്ഥികൾക്കും നന്ദി, എല്ലാ രക്ഷാധികാരികൾക്കും നന്ദി, എല്ലാ സപ്പോർട്ടേഴ്സിനും നന്ദി.
സ്റ്റേജുകളിലൂടെയും സ്ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും.'-റിമ കുറിച്ചു. 2014ലാണ് മാമാങ്കം ആരംഭിച്ചത്. നൃത്തരംഗത്തെ പരീക്ഷണങ്ങൾക്കായുള്ള ഇടം എന്ന നിലയിലായിരുന്നു മാമാങ്കം സ്റ്റുഡിയോയുടെ ആരംഭം. നിരവധി സിനിമകൾക്കും ഈ സ്റ്റുഡിയോ ലൊക്കേഷനായിയിട്ടുണ്ട്.