- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം ഫെബ്രുവരി 10ന് ആരംഭിക്കും; 17-ാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ മേയിൽ; ആരാധകർ കാത്തിരിപ്പിൽ
കൊച്ചി: മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായൊരുങ്ങുന്ന മാമാങ്കത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് ഫെബ്രുവരി 10ന് ആരംഭിക്കും. കുറച്ച് ദിവസങ്ങൾ മാത്രമാണ് ആദ്യ ഷെഡ്യൂളിൽ ചിത്രീകരണമുള്ളത്. മയിലായിരിക്കും വിപുലമായി ഷൂട്ടിങ് ആരംഭിക്കുക. പതിനേഴ് വർഷത്തെ ഗവേഷണത്തിനുശേഷം സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. കേരളവും കർണാടകയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. തന്റെ അഭിനയ ജിവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഇതെന്നാണ് മമ്മൂട്ടി പറയുന്നത്. ബാഹുബലിയുടെ വിഎഫ്എക്‌സ് ടീമിന് നേതൃത്വം നൽകിയ കമൽ കണ്ണനാണ് മാമാങ്കത്തിന്റെ വിഎഫ്എക്‌സിനും നേതൃത്വം നൽകുന്നത്. യഥാർത്ഥ ചിത്രങ്ങളോട് ഇഴുകിച്ചേർന്ന് നിൽക്കുന്ന ഗ്രാഫിക്‌സാണ് ചിത്രത്തിന് ആവശ്യമായിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിയോടൊപ്പം യോദ്ധാക്കളായ നാലു കഥാപാത്രങ്ങൾകൂടി പ്രാധാന്യത്തോടെയെത്തുന്നുണ്ട്. വൻജനക്കൂട്ടം ഉൾപ്പെടുന്ന രംഗങ്ങളാണ് ഭൂരിഭാഗവും. കളരി അടിസ്ഥാനമാക്കിയുള്ള ആയോധനമുറകൾ ചിത്രത്തിലുടനീളമുണ്ടെന്നും
കൊച്ചി: മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായൊരുങ്ങുന്ന മാമാങ്കത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് ഫെബ്രുവരി 10ന് ആരംഭിക്കും. കുറച്ച് ദിവസങ്ങൾ മാത്രമാണ് ആദ്യ ഷെഡ്യൂളിൽ ചിത്രീകരണമുള്ളത്. മയിലായിരിക്കും വിപുലമായി ഷൂട്ടിങ് ആരംഭിക്കുക.
പതിനേഴ് വർഷത്തെ ഗവേഷണത്തിനുശേഷം സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. കേരളവും കർണാടകയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. തന്റെ അഭിനയ ജിവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഇതെന്നാണ് മമ്മൂട്ടി പറയുന്നത്.
ബാഹുബലിയുടെ വിഎഫ്എക്‌സ് ടീമിന് നേതൃത്വം നൽകിയ കമൽ കണ്ണനാണ് മാമാങ്കത്തിന്റെ വിഎഫ്എക്‌സിനും നേതൃത്വം നൽകുന്നത്. യഥാർത്ഥ ചിത്രങ്ങളോട് ഇഴുകിച്ചേർന്ന് നിൽക്കുന്ന ഗ്രാഫിക്‌സാണ് ചിത്രത്തിന് ആവശ്യമായിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു.
മമ്മൂട്ടിയോടൊപ്പം യോദ്ധാക്കളായ നാലു കഥാപാത്രങ്ങൾകൂടി പ്രാധാന്യത്തോടെയെത്തുന്നുണ്ട്. വൻജനക്കൂട്ടം ഉൾപ്പെടുന്ന രംഗങ്ങളാണ് ഭൂരിഭാഗവും. കളരി അടിസ്ഥാനമാക്കിയുള്ള ആയോധനമുറകൾ ചിത്രത്തിലുടനീളമുണ്ടെന്നും സംവിധായകൻ പറയുന്നു.
നേരത്തെ നവോദയ മാമാങ്കം എന്ന പേരിൽ ചിത്രം പുറത്തിറക്കിയിട്ടുണ്ട്. 1979ലാണ് ഈ ചിത്രം പുറത്തുവന്നത്. വൻ വിജയമായിരുന്നു ചിത്രം. വ്യവസായിയായ വേണു കുന്നംപള്ളിയാണ് പുതിയ മാമാങ്കം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ മികച്ച താരനിര മാമാങ്കത്തിനായി അണിനിരക്കും.
നാവാമണപ്പുറത്ത് മാഘമാസത്തിൽ അരങ്ങേറിയിരുന്ന മഹോൽസവം. അറബിനാടുകളിൽ നിന്നും ഗ്രീസിൽ നിന്നും ഉൾപ്പെടെ കച്ചവടക്കാർ. നാട്ടരചന്മാരും ആനപ്പടയും കുതിരപ്പടയും കാലാൾപ്പടയും നിരന്ന വേദികൾ. സംഗീതസദസ്സുകളും വാൾപ്പയറ്റും കളരിയഭ്യാസവും മല്ലയുദ്ധവും. കോഴിക്കോട് സാമൂതിരി രക്ഷാപുരുഷസ്ഥാനം കയ്യടക്കിയതോടെ പ്രതികാരത്തിനെത്തിയ വള്ളുവക്കോനാതിരിയുടെ ചാവേറുകൾ തലയറ്റുവീണത് മാമാങ്ക വേദികളെ ചുടുനിലമാക്കി. ചേരരാജാക്കന്മാരുടെ കാലത്തുതുടങ്ങിയ മാമാങ്കം അവസാനം നടന്നത് 1755ൽ ആണെന്നു ചരിത്രസാക്ഷ്യം.
ചാവേറുകളുടെ തന്നെ കഥ പറയുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചെങ്ങഴി നമ്പ്യാർ എന്ന ടൊവീനോ തോമസ് നായകനായ ചിത്രം ഒരുക്കുന്നത് സിദിൽ സുബ്രഹ്മണ്യനാണ്.



