മ്മൂട്ടി വീണ്ടും ചരിത്രകഥാപാത്രമായി വേഷമിടുന്ന മാമാങ്കത്തിന്റെ ഷൂട്ടിങ് തുടങ്ങിയതിന് പിന്നാലെ ചിത്രത്തിനായി ഒരുങ്ങുന്ന സെറ്റിന്റെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. മംഗലാപുരത്ത് വച്ചാണ് ഷൂട്ടിങ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ചരിത്ര കഥാപാത്രത്തിനായി ഒരുങ്ങുന്ന പഴയ കൊട്ടാരത്തിന്റെ മാതൃകയിലുള്ള സെറ്റിന്റെ ചിത്രങ്ങളാണ് പുറത്ത് വ്ന്നിരിക്കുന്നത്.

കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. വേണു കുന്നംപിള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. തിരക്കഥയും സജീവിന്റെത് തന്നെ.ബോളിവുഡിലെയും ഹോളിവുഡിലെയും അതികായരാകും ചിത്രത്തിനായി അണി നിരക്കുക. വിശ്വരൂപം, തുപ്പാക്കി, ആരംഭം, ബില്ല 2 തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടറായ കിച്ച കംപട്കിയാണ് മാമാങ്കത്തിനായി സംഘട്ടന മൊരുക്കുന്നത്. ഗ്രാഫ്കിസ് രംഗങ്ങളാൽ മികച്ചു നിൽക്കേണ്ട സിനിമയക്കായി രാജമൗലിയുടെ ബാഹുബലി ടീം തന്നെ എത്തും.