- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളുരുവിൽ വെച്ച് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച മമത ബാനർജി പിണറായി വിജയന് ട്വിറ്ററിൽ പിറന്നാൾ ആശംസകൾ നേർന്നു; 'ചോരപ്പുഴകൾ നീന്തിക്കയറിയ' ട്വീറ്റ് കണ്ട് വിശ്വാസം വരാതെ സോഷ്യൽ മീഡിയ; ആശംസിച്ചതാണോ അതോ ട്രോളിയതാണോ എന്നു സംശയിച്ചു ഇടതു അണികളും
കൊൽക്കത്ത: മുഖ്യമന്ത്രി പിണറായി വിജയന്റെ 74ാം ജന്മദിനത്തിൽ പിറന്നാളാശംസകളുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ട്വിറ്ററിലൂടെയാണ് ആശംസകൾ നേർന്നത് എന്നാൽ, ട്വീറ്റ് കണ്ട് ശരിക്കും ഇടതു അണികൾ ഞെട്ടി. ഇന്നലെ ബെംഗളൂരുവിൽ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇരുവരും പങ്കെടുത്തിരുന്നെങ്കിലും പിണറായി മമതയ്ക്ക് മുഖം നൽകിയിരുന്നില്ല. മമതയെ കണ്ട് പിണറായിയും മൈൻഡ് ചെയ്തില്ല. ബംഗാളിൽ ഇരുപാർട്ടിക്കാരും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ട്.. ഇതിനിടെയാണ് ചോരച്ചാലുകൾ നീന്തിക്കയറിയ ട്വീറ്റുമായി മമത രംഗത്തെത്തിയത്. മമതയുടെ ട്വീറ്റ് സൈബർലോകത്തിന്റെയും ചിരിപടർത്തി. ഇന്നലെ നേരിട്ട് കണ്ടിട്ടും മിണ്ടാത്തവർ ഇന്ന് ട്വീറ്റ് ചെയ്ത കാര്യം ഓർമ്മിച്ചാണ് സൈബർ ലോകം ചിരിച്ചത്. ഇതോടെ മമത ശരിക്കും ആശംസിച്ചതാണോ അതോ ട്രോളിയതാണോ എന്ന സംശയവും ഇടതു അണികൾക്കായി. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പിണറായിയുടെ സമീപത്തുണ്ടായിരുന്നത് ലോക് തന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവായിരുന്നു. ശരത് യാദവ് മമതാ ബാനർജിയുമായി കുശലാന്വേഷണം നടത്തു
കൊൽക്കത്ത: മുഖ്യമന്ത്രി പിണറായി വിജയന്റെ 74ാം ജന്മദിനത്തിൽ പിറന്നാളാശംസകളുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ട്വിറ്ററിലൂടെയാണ് ആശംസകൾ നേർന്നത് എന്നാൽ, ട്വീറ്റ് കണ്ട് ശരിക്കും ഇടതു അണികൾ ഞെട്ടി. ഇന്നലെ ബെംഗളൂരുവിൽ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇരുവരും പങ്കെടുത്തിരുന്നെങ്കിലും പിണറായി മമതയ്ക്ക് മുഖം നൽകിയിരുന്നില്ല. മമതയെ കണ്ട് പിണറായിയും മൈൻഡ് ചെയ്തില്ല. ബംഗാളിൽ ഇരുപാർട്ടിക്കാരും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ട്.. ഇതിനിടെയാണ് ചോരച്ചാലുകൾ നീന്തിക്കയറിയ ട്വീറ്റുമായി മമത രംഗത്തെത്തിയത്.
മമതയുടെ ട്വീറ്റ് സൈബർലോകത്തിന്റെയും ചിരിപടർത്തി. ഇന്നലെ നേരിട്ട് കണ്ടിട്ടും മിണ്ടാത്തവർ ഇന്ന് ട്വീറ്റ് ചെയ്ത കാര്യം ഓർമ്മിച്ചാണ് സൈബർ ലോകം ചിരിച്ചത്. ഇതോടെ മമത ശരിക്കും ആശംസിച്ചതാണോ അതോ ട്രോളിയതാണോ എന്ന സംശയവും ഇടതു അണികൾക്കായി. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പിണറായിയുടെ സമീപത്തുണ്ടായിരുന്നത് ലോക് തന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവായിരുന്നു. ശരത് യാദവ് മമതാ ബാനർജിയുമായി കുശലാന്വേഷണം നടത്തുമ്പോൾ പിണറായി ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു. തുടർന്ന് ചടങ്ങിനെത്തിയ മുഴുവൻ നേതാക്കളുമായി മമതാ ബാനർജി സൗഹൃദ സംഭാഷണം നടത്തുകയും കൈകൊടുക്കുകയും ചെയ്തപ്പോൾ പിണറായി വിജയനെ കണ്ടില്ലെന്ന് നടിച്ചു. അതേ സമയം സിപിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മമതയ്ക്ക് കൈ കൊടുത്തിരുന്നു.
ദേശീയ തലത്തിലെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായി മാറിയ വേദിയിലാണ് കേരള, ബംഗാൾ മുഖ്യമന്ത്രിമാർ രാഷ്ട്രീയ വൈരം സൂചിപ്പിച്ച് അകലം പാലിച്ചത്. ബംഗാളിൽ പരസ്പരം പോരാടുന്നവരാണ് തൃണമൂൽകോൺഗ്രസും സിപിഎമ്മും. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകരെ അടിച്ചൊതുക്കുന്ന പ്രവണതയാണ് ബംഗാളിൽ ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ച് കേരള ഘടകം ശക്തമായി രംഗത്തെത്തിയിരുന്നു. 30 ശതമാനം സീറ്റുകളിൽ തൃണമൂൽ സ്ഥാനാർത്ഥികൾ എതിരാളികളില്ലാതെ വിജയിക്കുന്ന അവസ്ഥ പോലും ഉണ്ടായി. ഈ സാഹചര്യത്തിൽ കൂടിയാണ് കേരളാ മുഖ്യമന്ത്രി മമതോട് മുഖം തിരിച്ചത്. ഇത് പ്രതിപക്ഷ ഐക്യനിരയിലെ കല്ലുകടിയായി മാറുകയായിരുന്നു.
Birthday greetings to @CMOKerala @vijayanpinarayi Pinarayi Vijayan
- Mamata Banerjee (@MamataOfficial) May 24, 2018