- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം കൊണ്ട് കേന്ദ്ര സർക്കാർ എന്താണ് ഉദ്ദേശിച്ചത്? ജനങ്ങളെ പണമില്ലാത്തവരാക്കിയ ദുരന്തത്തിന് മറുപടി പറയണം; ഈ അമ്പത് ദിവസംകൊണ്ട് രാജ്യം 20 വർഷം പിന്നോട്ട് പോയി; രൂക്ഷ വിമർശനങ്ങളുമായി രാഹുൽ ഗാന്ധിയും മമതയും ഒരേ വേദിയിൽ
ന്യൂഡൽഹി: നോട്ടു നിരോധനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോയും കേന്ദ്രസർക്കാരിനേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒരേ വേദിയിൽ. ജനത്തിന്റെ നോട്ടുദുരിതത്തിന് എന്ന് അറുതി വരുമെന്ന് ഇരുവരും ചോദിച്ചു. ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം കൊണ്ട് മോദി സർക്കാർ എന്താണ് ഉദ്ദേശിച്ചതെന്ന് രാഹുൽ ചോദിച്ചു. ഡിസംബർ 30ന് ശേഷം സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. മോദി പറഞ്ഞ അമ്പത് ദിവസത്തിന് ഇനി ദിനങ്ങൾ മാത്രമേയുള്ളൂ. എന്നിട്ടും ജനത്തിന്റെ നോട്ടുദുരിതത്തിന് അറുതി വന്നിട്ടില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. നോട്ടുനിരോധനം അഴിമതിക്കെതിരെയല്ല. തീരുമാനം ജനങ്ങളെ പണമില്ലാത്തവരാക്കി മാറ്റി. ഈ ദുരന്തത്തിന് മോദി മറുപടി പറയണം. രാജ്യത്തെ തൊഴിലില്ലായ്്മക്കും മോദി മറുപടി പറയണം. 8 ലക്ഷം കോടി വായ്പയെടുത്ത ധനികരെ സഹായിക്കാനാണ് നോട്ടുനിരോധനം. 'പാവങ്ങളുടെ പണമെടുത്ത് ധനികർക്ക് നൽകുക' ആണ് മോദിയുടെ മുദ്രാവാക്യം. അഴിമതി ആരോപണത്തിൽ പ്
ന്യൂഡൽഹി: നോട്ടു നിരോധനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോയും കേന്ദ്രസർക്കാരിനേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒരേ വേദിയിൽ. ജനത്തിന്റെ നോട്ടുദുരിതത്തിന് എന്ന് അറുതി വരുമെന്ന് ഇരുവരും ചോദിച്ചു.
ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം കൊണ്ട് മോദി സർക്കാർ എന്താണ് ഉദ്ദേശിച്ചതെന്ന് രാഹുൽ ചോദിച്ചു. ഡിസംബർ 30ന് ശേഷം സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. മോദി പറഞ്ഞ അമ്പത് ദിവസത്തിന് ഇനി ദിനങ്ങൾ മാത്രമേയുള്ളൂ. എന്നിട്ടും ജനത്തിന്റെ നോട്ടുദുരിതത്തിന് അറുതി വന്നിട്ടില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.
നോട്ടുനിരോധനം അഴിമതിക്കെതിരെയല്ല. തീരുമാനം ജനങ്ങളെ പണമില്ലാത്തവരാക്കി മാറ്റി. ഈ ദുരന്തത്തിന് മോദി മറുപടി പറയണം. രാജ്യത്തെ തൊഴിലില്ലായ്്മക്കും മോദി മറുപടി പറയണം. 8 ലക്ഷം കോടി വായ്പയെടുത്ത ധനികരെ സഹായിക്കാനാണ് നോട്ടുനിരോധനം. 'പാവങ്ങളുടെ പണമെടുത്ത് ധനികർക്ക് നൽകുക' ആണ് മോദിയുടെ മുദ്രാവാക്യം. അഴിമതി ആരോപണത്തിൽ പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല. തനിക്കെതിരെയുള്ള ഏത് ആരോപണവും അന്വേഷിക്കാമെന്ന് ഷീലാ ദീക്ഷിത് പറയുകയുണ്ടായി. എന്തുകൊണ്ടാണ് പ്രധാനമന്ത്രി അന്വേഷണത്തിന് ആവശ്യപ്പെടാത്തതെന്നും രാഹുൽ ചോദിച്ചു.
130 കോടി പേരുടെ ദുരിതത്തിന് ഒരാൾ കാരണമാകുന്നത് ലോകചരിത്രത്തിൽ ഇതാദ്യമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. നോട്ടുനിരോധനത്തിന്റെ കാരണം മോദി അടിക്കടി മാറ്റുകയാണ്. 'അഴിമതിക്കെതിരായ പോരാട്ടത്തിൽ മോദിക്ക് മാത്രം എങ്ങനെയാണ് ഇളവ് ലഭിക്കുന്നത്? സഹാറ ഡയറിയിൽ എന്തുകൊണ്ടാണ് അന്വേഷണമില്ലാത്തത്?'- രാഹുൽ ചോദിച്ചു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർത്ത മെഗാ കുംഭക്കോണമാണ് നോട്ടുനിരോധനമെന്ന് മമത ആരോപിച്ചു. മോദിയുടെ തീരുമാനത്തിൽ രാജ്യത്തെ കർഷകരും ബിസിനസ്സുകാരും ദുരിതത്തിലാണ്. അച്ഛേ ദിന്നിന്റെ പേര് പറഞ്ഞ് മോദി സർക്കാർ ഇന്ത്യയെ കൊള്ളയടിച്ചെന്നും 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകത്തെ സൂചിപ്പിച്ച് മമത പറഞ്ഞു.
മോദി ബാങ്കിങ്ങ് സംവിധാനത്തെ തകർത്തു. മോദി പറഞ്ഞ അമ്പത് ദിവസം ഏതാണ്ട് അവസാനിച്ചു. എന്നിട്ട് എന്താണ് സംഭവിച്ചത്. ഈ അമ്പത് ദിവസംകൊണ്ട് രാജ്യം 20 വർഷം പിന്നോട്ട് പോയി. അമ്പത് ദിവസത്തിന് ശേഷം നോട്ടുദുരിതത്തിന് അറുതി ആയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മോദി രാജിവെക്കുമോയെന്നും മമത ചോദിച്ചു. മോദി ജി ഞങ്ങൾ നിങ്ങളുടെ രാജിക്കായി കാത്തിരിക്കുന്നു. രാജിവച്ചില്ലെങ്കിൽ ജനം മോദിയെ അധികാരത്തിൽ നിന്നും പുറത്താക്കുമെന്നും മമത പറഞ്ഞു.



