കൊൽക്കത്ത: ബംഗാളിൽ ഏഴു നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് മികച്ച നേട്ടം. ഏഴിൽ നാലു നഗരസഭകളിലും തൃണമൂൽ ആധികാരിക വിജയം നേടി.

ഡാർജലിങ് പർവതമേഖലയിലെ മൂന്ന് കോർപ്പറേഷനുകളിൽ ഗൂർഖാ ജനശക്തി മോർച്ച (ജി.ജെ.എം)-ബിജെപി സഖ്യം വിജയിച്ചു. പുതുതായി രൂപീകരിച്ച മിറിക് നഗരസഭയിൽ തൃണമൂലാണ് വിജയിച്ചത്.

പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന ദൊൻകൽ, റയ്ഗഞ്ജ് നഗരസഭകളും തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തു. കൊൽക്കത്തയിലെ പുജാലിയാണ് തൃണമൂൽ വിജയിച്ച മറ്റൊരു നഗരസഭ.

കോൺഗ്രസിനൊപ്പം സഖ്യമായി മത്സരിച്ച ഇടതു പക്ഷത്തിന് നാമമാത്രമായ സീറ്റുകൾ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ വൻ തോതിലുള്ള അക്രമവും ബൂത്ത് പിടുത്തവും നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. തൃണമൂൽ കോൺഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.


രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം

Pujali: Total wards - 16. TMC 12. BJP - 2. INC+Left - 1. Others - 1.

Donkal: Total wards - 21.TMC 20. INC+Left - 1

Raiganj: Total wards - 27. TMC 24. INC +Left - 3

Mirik: Total wards - 9. TMC 6. GJM+BJP - 3

Darjeeling: Total wards - 32. GJM+BJP - 31. TMC - 1

Kurseong: Total wards - 20. GJM+BJP - 17. TMC - 3

Kalimpong: Total wards - 23. GJM+BJP - 19. JAP - 2. TMC - 2