- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനു വൻ മുന്നേറ്റം; കൊൽക്കത്ത കോർപ്പറേഷനിൽ 144 സീറ്റിൽ 113ഉം തൃണമൂലിന്; സിലിഗുരി ഇടതുപക്ഷത്തിന്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വൻ വിജയം. കൊൽക്കത്ത കോർപറേഷനടക്കം 92 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ കോൺഗ്രസ് ഭരണത്തിലെത്തിയത്. മൂന്നു കോർപറേഷനുകളും 88 മുനിസിപ്പാലിറ്റികളിലും ഉൾപ്പെടെ തെരഞ്ഞെടുപ്പു നടന്ന 91 തദേശസ്ഥാപനങ്ങളിൽ തൃണമൂൽ കോൺഗ്രസ് 71 എ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വൻ വിജയം. കൊൽക്കത്ത കോർപറേഷനടക്കം 92 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ കോൺഗ്രസ് ഭരണത്തിലെത്തിയത്.
മൂന്നു കോർപറേഷനുകളും 88 മുനിസിപ്പാലിറ്റികളിലും ഉൾപ്പെടെ തെരഞ്ഞെടുപ്പു നടന്ന 91 തദേശസ്ഥാപനങ്ങളിൽ തൃണമൂൽ കോൺഗ്രസ് 71 എണ്ണത്തിൽ വിജയിച്ചു. അഞ്ചിടത്തു വീതം കോൺഗ്രസും ഇടതുപക്ഷവും വിജയിച്ചു. കൊൽക്കത്ത കോർപറേഷനിൽ 144 സീറ്റുകളിൽ 113 എണ്ണം തൃണമൂൽ കോൺഗ്രസ് നേടി. ഇടതുപാർട്ടികൾ 16 സീറ്റിലും ബിജെപി ഏഴിടത്തും വിജയിച്ചു. ഒമ്പതിടത്ത് ആർക്കും ഭൂരിപക്ഷമില്ല.
ബംഗാളിന്റെ തെക്കൻ ഭാഗങ്ങളിലെല്ലാം തൃണമൂൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. 24 പർഗാനസ്, നാദിയ, ഈസ്റ്റ് മിഡ്‌നാപുർ, വെസ്റ്റ് മിഡ്‌നാപുർ, ഹൗറ, ഹൂഗ്‌ളി ജില്ലകൾ തൃണമൂൽ തൂത്തുവാരി. മൂർഷിദാബാദ് ജില്ലയിൽ കോൺഗ്രസിനാണു മുന്നേറ്റം. വടക്കൻ മേഖലയിലാണു പ്രതിപക്ഷ പാർട്ടികൾ നേട്ടമുണ്ടാക്കിയത്. സിലിഗുരി കോർപറേഷനിൽ ഇടതുമുന്നണി ഭരണത്തിലെത്തും. 47 സീറ്റിൽ ഇടതുപക്ഷം 23 എണ്ണം നേടി.
കനത്ത സുരക്ഷാവലയത്തിൽ ഇന്നു രാവിലെ എട്ടോടെയാണു വോട്ടെണ്ണൽ ആരംഭിച്ചത്. വരുന്ന തദ്ദേശതെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള ജനങ്ങളുടെ വിലയിരുത്തലായിട്ടാണ് ഈ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഈ മാസം 18നാണു കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനിൽ തെരഞ്ഞെടുപ്പു നടന്നത്. 25നു വോട്ടെടുപ്പു നടന്ന 36 ബൂത്തുകളിൽ അക്രമത്തെത്തുടർന്നു കഴിഞ്ഞ തിങ്കളാഴ്ച റീപോളിങ് നടത്തിയിരുന്നു.

