- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മമത ബാനർജിയുടെ ഇളയ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ അഷിം ബാനർജി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് അനുബന്ധ പ്രശ്നങ്ങളെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. 60 വയസ്സായിരുന്നു.
അഷിം ബാനർജി കോവിഡ് ബാധിതനായിരുന്നു. ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് രാവിലെയോടെ ഗുരുതരമാവുകയായിരുന്നുവെന്നു അദ്ദേഹത്തെ ചികിത്സിച്ച മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ചെയർമാൻ ഡോ. അലോക് റോയ് പറഞ്ഞു.
അഷിം ബാനർജിയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചു.
ബംഗാളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 20,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 136 പേർ മരണപ്പെടുകയും ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്