- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ നൽകാത്ത അഭിമുഖം വിൽപ്പനയ്ക്കായി കെട്ടിച്ചമച്ചു; പറയാത്ത കാര്യങ്ങൾ പ്രസിദ്ധീകരിച്ചു; മംഗളത്തിനെതിരെ ആഞ്ഞടിച്ച് മംമ്താ മോഹൻദാസ് രംഗത്ത്
തിരുവനന്തപുരം: പ്രാർത്ഥിച്ചത് ജീവൻ പോയിക്കിട്ടാൻ എന്ന തലക്കെട്ടിൽ മംഗളം ഓൺലൈൻ തന്റെ പേരിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെ നടി മംമ്ത മോഹൻദാസ് രംഗത്തെത്തി. മംമ്തയുടെ അഭിമുഖം വിവിധ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പമാണ് മംഗളം തങ്ങൾക്ക് നല്കിയ അഭിമുഖമെന്ന വിധത്തിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ഈ സാഹചര്യത്തിലാണ് മംഗള
തിരുവനന്തപുരം: പ്രാർത്ഥിച്ചത് ജീവൻ പോയിക്കിട്ടാൻ എന്ന തലക്കെട്ടിൽ മംഗളം ഓൺലൈൻ തന്റെ പേരിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെ നടി മംമ്ത മോഹൻദാസ് രംഗത്തെത്തി. മംമ്തയുടെ അഭിമുഖം വിവിധ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പമാണ് മംഗളം തങ്ങൾക്ക് നല്കിയ അഭിമുഖമെന്ന വിധത്തിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ഈ സാഹചര്യത്തിലാണ് മംഗളത്തെ രൂക്ഷമായി വിമർശിച്ച് മംമ്ത രംഗത്തുവന്നത്.
മംഗളത്തിന് താൻ അഭിമുഖം നൽകിയിട്ടില്ലെന്നും മംമ്ത പറയുന്നു. പ്രാർത്ഥിച്ചത് ജീവൻ പോയിക്കിട്ടാൻ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നാല് ഉപശീർഷകങ്ങളാണ് മംഗളം നൽകിയിരുന്നത്. ഇത് നാലും തെറ്റായി വ്യാഖ്യാനിച്ചതും വ്യാജവുമാണെന്ന് മംമ്താ മോഹൻദാസ് ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. മംഗളം ഓൺലൈൻ പ്രസിദ്ധീകരിച്ച ഫേസ് ബുക്ക് കാർഡ് നൽകിയാണ് മംമ്തയുടെ കുറിപ്പ്.
ആത്മസുഹൃത്തായ പ്രജിത്ത് വിവാഹശേഷം മാനസികമായി അകന്നു, ദിലീപേട്ടൻ ടു കൺട്രീസ് എനിക്ക് വേണ്ടി മാസങ്ങൾ മാറ്റിവച്ചു, ഇനിയൊരു വിവാഹം, സ്‌നേഹിക്കാനറിയാവുന്ന നാട്ടിൻപുറത്തുകാരൻ മതി, ഇന്ത്യയിൽ ലഭിക്കുന്ന കാൻസർ ഔഷധങ്ങൾ പലതും ഒറിജിനൽ അല്ല, തുടങ്ങിയവയായിരുന്നു മംഗളം അഭിമുഖത്തിന്റെ ഫേസ്‌ബുക്ക് കാർഡിൽ നൽകിയ തലക്കെട്ടുകൾ.
ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മംമ്ത പ്രതികരിച്ചത്. പ്രസിദ്ധീകരണത്തിന്റെ വിൽപ്പനയ്ക്കായി നിങ്ങൾ എന്തും ചെയ്യും എന്ന പരിഹാസത്തോടെയാണ് മംമ്ത ഫേസ്‌ബുക്കിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ജീവിതത്തിൽ കഠിനഅനുഭവങ്ങൾ നേരിട്ട ഞാനടക്കമുള്ളവർ അവസാനമായി മാത്രം പ്രതീക്ഷിക്കുന്ന കാര്യമാണ് സിംപതിയെന്നും മംമ്താ മോഹൻദാസ് കമന്റിൽ വിശദീകരിക്കുന്നു.
അർബുദ രോഗത്തിന്റെ ആക്രമണത്തെ രണ്ടാം തവണയും അതിജീവിച്ച മംമ്താ മോഹൻദാസ് ടു കൺട്രീസ് എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയിരുന്നു. ദിലീപിനൊപ്പം കേന്ദ്രകഥാപാത്രമായ സിനിമ പ്രേക്ഷകസ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്.
#mangalamonline Absolutely dramatic crap! And no interviews taken! Out of which all the 4 statements are wrong and misinterpreted. Anythin to sell your magazines huh!
Posted by Mamtha Mohandas on Tuesday, January 19, 2016