- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ സമ്മതിച്ചിരിക്കുന്നു! പേളി ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക്; ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരം പുറത്തുവിട്ട് പേളി; എൻഗേജ് മെന്റ് ഉടനെന്നും സൂചന; ആശംസകൾ നിറച്ച് ആരാധകരും
ബിഗ് ബോസ് കഴിഞ്ഞെങ്കിലും പ്രേക്ഷകരെല്ലാം ഇപ്പോഴും അറിയാൻ ആഗ്രഹിക്കുന്നത് പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ്. ബിഗ് ബോസിൽ വച്ച് പരസ്പരം പ്രണയത്തിലായ ഇരുവരും വിവാഹത്തിലേക്ക് കാര്യങ്ങൾ നീക്കുമോ ഇല്ലയോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇതിന് വ്യക്തമായ സൂചനയുമായി എത്തിരിക്കുകയാണ് പേളി. പേളിയുടെ ഇന്നത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ് നൽകുന്ന സൂചന വിവാഹത്തിന് പേളിയുടെ അമ്മ സമ്മതിച്ചെന്നാണ്. അമ്മയോടൊപ്പമുള്ള ചിത്രം പേളി പോസ്റ്റ് ചെയ്തിരുന്നു. അമ്മ തന്റെ മാലാഖയാണെന്നും അമ്മ സമ്മതിച്ചെന്നും പേളി പോസ്റ്റിൽ പറയുന്നു. പിഎസ്(പേളി- ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു. ഇതായിരുന്നു ഇൻസ്റ്റാഗ്രമിൽ പേളി കുറിച്ചത്.അതേസമയം, പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നതായും പേളി പറയുന്നുണ്ട്. ഇതിനിടെ ഇരുവരുടേയും പ്രണയം കപടമാണെന്നും പരിപാടി ജയിക്കാനുള്ള തന്ത്രമാണെന്നുമെല്ലാം ആരോപണമുണ്ടായിരുന്നു. ഇതിനെല്ലാമുള്ള മറുപടിയും ഇരുവരും നേരത്തെ നൽകിയിരുന്നു.ബിഗ് ബോസ് ഹൗസിൽ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന്
ബിഗ് ബോസ് കഴിഞ്ഞെങ്കിലും പ്രേക്ഷകരെല്ലാം ഇപ്പോഴും അറിയാൻ ആഗ്രഹിക്കുന്നത് പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ്. ബിഗ് ബോസിൽ വച്ച് പരസ്പരം പ്രണയത്തിലായ ഇരുവരും വിവാഹത്തിലേക്ക് കാര്യങ്ങൾ നീക്കുമോ ഇല്ലയോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇതിന് വ്യക്തമായ സൂചനയുമായി എത്തിരിക്കുകയാണ് പേളി.
പേളിയുടെ ഇന്നത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ് നൽകുന്ന സൂചന വിവാഹത്തിന് പേളിയുടെ അമ്മ സമ്മതിച്ചെന്നാണ്. അമ്മയോടൊപ്പമുള്ള ചിത്രം പേളി പോസ്റ്റ് ചെയ്തിരുന്നു. അമ്മ തന്റെ മാലാഖയാണെന്നും അമ്മ സമ്മതിച്ചെന്നും പേളി പോസ്റ്റിൽ പറയുന്നു. പിഎസ്(പേളി- ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു. ഇതായിരുന്നു ഇൻസ്റ്റാഗ്രമിൽ പേളി കുറിച്ചത്.അതേസമയം, പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നതായും പേളി പറയുന്നുണ്ട്.
ഇതിനിടെ ഇരുവരുടേയും പ്രണയം കപടമാണെന്നും പരിപാടി ജയിക്കാനുള്ള തന്ത്രമാണെന്നുമെല്ലാം ആരോപണമുണ്ടായിരുന്നു. ഇതിനെല്ലാമുള്ള മറുപടിയും ഇരുവരും നേരത്തെ നൽകിയിരുന്നു.ബിഗ് ബോസ് ഹൗസിൽ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇരുവരും ആദ്യം മുതൽ പറയുന്ന ഒരേയൊരു പ്രശ്നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതൽ പേളിയും ശ്രീനിഷും പങ്കുവച്ച പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു. ഇക്കാര്യം വീട്ടിൽ പറഞ്ഞ് ശരിയാക്കിത്തരണമെന്ന് പേളിയും ശ്രീനിഷും ബിഗ് ബോസ് അവതാരകനായ മോഹൻലാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതോടെ വിവാഹത്തിന് പേളിയുടെ അമ്മ സമ്മതിച്ചതായാണ് ആരാധകരുടെ വിലയിരുത്തൽ. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.പേളിയുമായുള്ള വിവാഹത്തെക്കുറിച്ച് ഇപ്പോൾ താൻ ഏറെ ആത്മവിശ്വാസത്തിലാണ്. രണ്ട് വീട്ടുകാരും സമ്മതിക്കുമെന്നാണ് എന്റെ ഉറപ്പ്. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് ഇരുവരുടെയും വീട്ടിൽ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ ശ്രീനിഷ് പറഞ്ഞത്.