- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുൽഫത്തിനെ ഒപ്പം കൂട്ടി മമ്മൂട്ടി ജീവിതം തുടങ്ങിയിട്ട് 39 വർഷം തികയുന്നും: വിവാഹ വാർഷികത്തിന് ആഘോഷങ്ങളില്ലാതെ മമ്മുക്ക അമ്മ മെഗാഷോയുടെ തിരക്കിൽ
തിരുവനന്തപുരം: മലയാളികൾക്ക് മുമ്പിൽ മാതൃകാ ദമ്പതിളാണ് മെഗാ സ്റ്റാർ മമ്മൂട്ടിയും ഭാര്യ സുൽഫത്തും തമ്മിലുള്ളത്. ഇരുവരും വിവാഹിതരായിട്ട് ഇന്ന് 39 വർഷങ്ങൾ പിന്നിട്ടു. ഇത്തവണ വിവാഹ വാർഷികത്തിന് പ്രത്യേകം ആഘോഷങ്ങളില്ല. താരസംഘടനയായാ അമ്മയുടെ മെഗാഷോയുടെ തിരക്കിലാണ് താരമിപ്പോൾ. 1979 മെയ് 6നായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹ ശേഷമാണ് മമ്മൂട്ടിക്ക് സിനിമകളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും സൂപ്പർതാരമായി ഉയർന്നതും. സുൽഫത്ത് തന്റെ ഭാര്യ എന്നതിലുപരി തനിക്കുള്ള ഒരേയൊരു പെൺ സുഹൃത്താണെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. സിനിമാത്തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. കുടംബത്തിലെ മൂത്ത കുട്ടിയാണ് തനിക്ക് മമ്മൂട്ടിയെന്ന് സുൽഫത്ത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് സുറുമി ജനിച്ചിരുന്നത്. തുടക്കത്തിൽ ചെന്നെയിലായിരുന്നു ഇരുവരും സ്ഥിര താമസമാക്കിയിരുന്നത്. 1986ൽ ദുൽഖർ ജനിച്ചു. സുറുമിയുടെയും ദുൽഖറിന്റെയും പ്രാഥമിക വിദ
തിരുവനന്തപുരം: മലയാളികൾക്ക് മുമ്പിൽ മാതൃകാ ദമ്പതിളാണ് മെഗാ സ്റ്റാർ മമ്മൂട്ടിയും ഭാര്യ സുൽഫത്തും തമ്മിലുള്ളത്. ഇരുവരും വിവാഹിതരായിട്ട് ഇന്ന് 39 വർഷങ്ങൾ പിന്നിട്ടു. ഇത്തവണ വിവാഹ വാർഷികത്തിന് പ്രത്യേകം ആഘോഷങ്ങളില്ല. താരസംഘടനയായാ അമ്മയുടെ മെഗാഷോയുടെ തിരക്കിലാണ് താരമിപ്പോൾ. 1979 മെയ് 6നായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹ ശേഷമാണ് മമ്മൂട്ടിക്ക് സിനിമകളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും സൂപ്പർതാരമായി ഉയർന്നതും.
സുൽഫത്ത് തന്റെ ഭാര്യ എന്നതിലുപരി തനിക്കുള്ള ഒരേയൊരു പെൺ സുഹൃത്താണെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. സിനിമാത്തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. കുടംബത്തിലെ മൂത്ത കുട്ടിയാണ് തനിക്ക് മമ്മൂട്ടിയെന്ന് സുൽഫത്ത് പറഞ്ഞിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് സുറുമി ജനിച്ചിരുന്നത്. തുടക്കത്തിൽ ചെന്നെയിലായിരുന്നു ഇരുവരും സ്ഥിര താമസമാക്കിയിരുന്നത്. 1986ൽ ദുൽഖർ ജനിച്ചു. സുറുമിയുടെയും ദുൽഖറിന്റെയും പ്രാഥമിക വിദ്യഭ്യാസം ചെന്നൈയിലായിരുന്നു. കുറച്ചു കാലം കഴിഞ്ഞാണ് മമ്മൂട്ടി കൊച്ചിയിലെ പനമ്പിള്ളി നഗറിലേക്ക് താമസം മാറ്റിയത്.