- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ യാത്രയിൽ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളോട് പ്രത്യേകം നന്ദിയുണ്ട്, എന്റെ പ്രിയസഹോദരൻ മമ്മൂക്ക; മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് മമ്മൂട്ടിയുടെ കമന്റ് വൈറലാകുന്നു
സിനിമാ ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം മോഹൻലാൽ ഒരു ഫേസ്‌ബുക്ക് ഇട്ടിരുന്നു. 'മോഹനം 2016' എന്ന പേരിൽ കോഴിക്കോട് നടന്ന പരിപാടിയിൽ മോഹൻലാലിന് ഉപഹാരം നൽകിയത് മമ്മൂട്ടിയിരുന്നു. ഈ യാത്രയിൽ എപ്പോഴും എന്റെയൊപ്പമുണ്ടായിരുന്ന ഒരാളോട് പ്രത്യേകം നന്ദിയുണ്ട്. ഇന്നലത്തെ പരിപാടിയിൽ എനിക്ക് മൊമന്റോ കൈയിൽവച്ച് തന്നതും അദ്ദേഹം തന്നെ.. എന്റെ പ്രിയസഹോദരൻ മമ്മൂക്ക. ഇങ്ങനെയായിരുന്നു മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് മമ്മൂട്ടി നൽകിയ കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. എനിക്കും അതുപോലെ തന്നെയാണെന്ന് പറഞ്ഞ്, വളരെ 'സ്വീറ്റ്' ആയൊരു മറുപടിയാണ് മമ്മൂക്ക നൽകിയത്. മോഹൻലാലിനുള്ള ആദരം എന്ന പേരിലായിരുന്നു മോഹനം 2016 സംഘടിപ്പിച്ചത്. മോഹനം 2016 എന്ന മനോഹരമായ സാഹായ്ഹനം സമ്മാനമായി തന്നതിന് പകരമായി 'പ്രണാമം' എന്ന ഒറ്റവാക്ക് മാത്രമേ എന്റെ ഹൃദയത്തിൽ നിന്ന് വരുന്നുള്ളൂ. കഴിഞ്ഞ 36 വർഷക്കാലത്തേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോൾ ഈ യാത്രയിൽ എന്നെ സഹായിച്ച ഒരു
സിനിമാ ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം മോഹൻലാൽ ഒരു ഫേസ്‌ബുക്ക് ഇട്ടിരുന്നു. 'മോഹനം 2016' എന്ന പേരിൽ കോഴിക്കോട് നടന്ന പരിപാടിയിൽ മോഹൻലാലിന് ഉപഹാരം നൽകിയത് മമ്മൂട്ടിയിരുന്നു.
ഈ യാത്രയിൽ എപ്പോഴും എന്റെയൊപ്പമുണ്ടായിരുന്ന ഒരാളോട് പ്രത്യേകം നന്ദിയുണ്ട്. ഇന്നലത്തെ പരിപാടിയിൽ എനിക്ക് മൊമന്റോ കൈയിൽവച്ച് തന്നതും അദ്ദേഹം തന്നെ.. എന്റെ പ്രിയസഹോദരൻ മമ്മൂക്ക. ഇങ്ങനെയായിരുന്നു മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് മമ്മൂട്ടി നൽകിയ കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. എനിക്കും അതുപോലെ തന്നെയാണെന്ന് പറഞ്ഞ്, വളരെ 'സ്വീറ്റ്' ആയൊരു മറുപടിയാണ് മമ്മൂക്ക നൽകിയത്.
മോഹൻലാലിനുള്ള ആദരം എന്ന പേരിലായിരുന്നു മോഹനം 2016 സംഘടിപ്പിച്ചത്. മോഹനം 2016 എന്ന മനോഹരമായ സാഹായ്ഹനം സമ്മാനമായി തന്നതിന് പകരമായി 'പ്രണാമം' എന്ന ഒറ്റവാക്ക് മാത്രമേ എന്റെ ഹൃദയത്തിൽ നിന്ന് വരുന്നുള്ളൂ.
കഴിഞ്ഞ 36 വർഷക്കാലത്തേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോൾ ഈ യാത്രയിൽ എന്നെ സഹായിച്ച ഒരുപാട് പേരുണ്ടായിരുന്നു. അവർ ഓരോരുത്തരോടും നന്ദി പറയാതെ ആ യാത്ര പൂർണമാവില്ലെന്നും ലാൽ പോസ്റ്റിൽ പറഞ്ഞിരുന്നു.
മമ്മൂട്ടി, രഞ്ജിത്ത്, പ്രിയദർശൻ, കമൽ, രൺജി പണിക്കർ, ബിജു മേനോൻ, പ്രിയദർശൻ, സിബി മലയിൽ, സത്യൻ അന്തിക്കാട്, ജോയ് മാത്യു, കെ മധു, ലാൽ, ഷാജി കൈലാസ്, മഞ്ജു വാര്യർ തുടങ്ങിയ സിനിമയിലെ പ്രമുഖരെല്ലാം പരിപാടിയിൽ പങ്കെടുത്തിരുന്നു.